ആദ്യത്തെ ദാമ്പത്യം തകർന്നപ്പോൾ രജിനികാന്ത് ഒരുപാട് വിഷമിച്ചു; ഇന്ന് സൗന്ദര്യ എത്ര ഹാപ്പിയാണെന്ന്ഐശ്വര്യയും സൗന്ദര്യയും ജനിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചെല്ലാം രജിനി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. മക്കളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടു നിൽക്കുന്ന, അവരുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന അച്ഛനായതുകൊണ്ട് തന്നെ രണ്ട് പേരുടെയും ഇഷ്ടങ്ങൾക്കും ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല. അത് പ്രണയത്തിന്റെ കാര്യമാണെങ്കിലും, സിനിമയുടെ കാര്യമാണെങ്കിലും. ഐശ്വര്യ ധനുഷിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, പ്രായവ്യത്യാസമോ പണപ്പെരുപ്പമോ സ്റ്റാർഡമോ ഒന്നും രജിനികാന്ത് നോക്കിയിരുന്നില്ല. അങ്ങനെ തന്നെയായിരുന്നു ഇളയമകൾ സൗന്ദര്യയുടെ കാര്യത്തിലും. നിർഭാഗ്യവശാൽ രണ്ട് പേരുടെയും ആദ്യത്തെ ദാമ്പത്യം പരാജയപ്പെട്ടു. ധനുഷുമായി വേർപിരിഞ്ഞ ഐശ്വര്യ, ഇപ്പോൾ തന്റെ സിനിമ തിരക്കുകളുമായി സജീവമാണ്. മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. '





മൂത്ത മകളുടെ കാര്യത്തിൽ രജിനി അസ്വസ്ഥനാണ് എന്ന തരത്തിലുള്ള റിപ്പോർട്ട് തമിഴകത്ത് നിന്ന് പുറത്തുവരാറുണ്ട്. മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛൻമാരെയും പോലെ അമിതമായ ഉത്കണ്ഠയുള്ള അച്ഛൻ തന്നെയാണ് സ്‌റ്റൈൽ മന്നൻ രജിനികാന്തും.ഇളയമകൾ സൗന്ദര്യയുടെ കാര്യത്തിൽ ഇപ്പോൾ രജിനികാന്ത് നൂറ് ശതമാനം ഹാപ്പിയാണ്. പക്ഷെ ഒരു സമയത്ത് വല്ലാതെ നിരാശപ്പെട്ടിരുന്നു. അശ്വിൻ രാം കുമാർ എന്ന ബിസിനസ്സുകാരനുമായി, 2010 ൽ ആഡംബരമായി നടന്ന വിവാഹമായികുന്നു സൗന്ദര്യയുടേത്. ആ ബന്ധത്തിൽ വേദ് കൃഷ്ണ എന്ന ഒരു മകനും ഉണ്ട്. 2016 ൽ ആണ് സൗന്ദര്യയും അശ്വിനും വേർപിരിഞ്ഞത്. മകളെ പറഞ്ഞ് മനസ്സിലാക്കാനും, വിവാഹ മോചനം ഒഴിവാക്കാനും രജിനികാന്ത് ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ 2017 ൽ ഔദ്യോഗികമായി ഇരുവരും വേർപിരിഞ്ഞു.





രജിനികാന്തിന്റെ മകൾ എന്നതിനപ്പുറം ഗ്രാഫിക് ഡിസൈനറും പ്രൊഡ്യൂസറും സംവിധായികയും ഒക്കെയാണ് സൗന്ദര്യ രജിനികാന്ത്. പടയപ്പ, ബാബ, ചന്ദ്രമുഖി, അൻപേ ആറുയിരേ, ശിവകാശി, മജാ, സണ്ടക്കോഴി, ശിവകാശി തുടങ്ങി നിരവധി സിനിമകളിൽ ഗ്രാഫിക് ഡിസൈനറായി പ്രവൃത്തിച്ചിട്ടുണ്ട്. കൊച്ചടയാൻ, വേലയില്ലാ പട്ടധാരി 2 എന്നിവയാണ് സൗന്ദര്യ സംവിധാനം ചെയ്ത സിനിമകൾ.2019 ൽ ആണ് വിശാഖൻ വനഗമുടിയുമായുള്ള വിവാഹം കഴിഞ്ഞത്. 2022 ഇരുവർക്കുമിടയിൽ വീർ പിറന്നു. 




ഇപ്പോൾ വിശാഖനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സൗന്ദര്യ. ഏറ്റവും ഒടുവിൽ പങ്കുവച്ച ചിത്രങ്ങളിൽ എത്രത്തോളം സന്തോഷമുള്ള ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത് എന്ന് വ്യക്തമാകും. 'പ്രിയപ്പെട്ട എന്റെ ഭർത്താവിനൊപ്പം. ഈ മാസം ഞങ്ങൾ ആഘോഷിച്ച രണ്ട് വ്യത്യസ്തവും സവിശേഷവുമായ ചടങ്ങുകളിൽ നിന്ന്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ചിത്രം രജിനികാന്തിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ആരാധകരെയും സന്തോഷിപ്പിയ്ക്കുന്നതാണ്.

Find out more: