കുറച്ച് ദിവസമായി മുടങ്ങിയ ശീലം വീണ്ടെടുത്തതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്! ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സൗഭാഗ്യയെ സഹായിക്കുന്ന ആശമ്മയും പ്രേക്ഷകർക്ക് പരിചിതരാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് ആശമ്മ. ആശമ്മയ്ക്ക് കുറച്ച് സാധനങ്ങളെക്കെ വാങ്ങിക്കാനായി പോയത് വീഡിയോയിൽ കാണിച്ചിരുന്നു. ഞങ്ങളെല്ലാവരും ഗ്രൃഹപ്രവേശന ചടങ്ങിന് പോവുന്നുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. നർത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട്. താര കല്യാണും അർജുനും സുദർശനയുമെല്ലാം സൗഭാഗ്യയുടെ വീഡിയോകളിൽ ഉണ്ടാവാറുണ്ട്. ഷോപ്പിംഗിനായി പോയപ്പോഴായിരുന്നു പാർവതി കൃഷ്ണയെ കണ്ടത്.





അച്ചുക്കുട്ടന്റെ അമ്മയല്ലേ എന്ന് ചോദിച്ച് പുറകിലൂടെ പോവുകയായിരുന്നു. അതേയല്ലോ എന്ന് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് പാർവതി സുധാപ്പുവിനെ കണ്ടത്. സുധാപ്പൂ കാണിച്ച സാധനങ്ങളെല്ലാം പാറു വാങ്ങിക്കൊടുക്കുന്നുണ്ടായിരുന്നു. സുധാപ്പൂ ഒന്ന് മടുത്തുവരുന്നതിനിടയിലായിരുന്നു പാറുവിനെ കണ്ടത്. അതോടെ ആ മുഷിച്ചിലങ്ങ് മാറി. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും സൗഭാഗ്യ കാണിച്ചിരുന്നു. ഇവരെയൊക്കെ ഇവിടെ ഇങ്ങനെ ഇട്ട് എവിടെയെങ്കിലും പോവുമ്പോൾ സങ്കടമാണ്. അവർക്ക് വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുവെക്കാറുണ്ട്. മക്കളെപ്പോലെയാണ് ഞങ്ങൾ അവരെ കാണുന്നതെന്ന് മുൻപ് അർജുനും പറഞ്ഞിരുന്നു.
 ആശമ്മയുടേത് ഒരൊറ്റയാൾ പോരാട്ടമാണ്.






 വീടെന്ന് പറഞ്ഞ് ഒരു ശപഥമെടുത്ത് ഇറങ്ങുകയായിരുന്നു. അതിന് വേണ്ടി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. വാടക കൊടുക്കാതെ, മാറണമെന്നുള്ള ടെൻഷനില്ലാതെ കഴിയാമല്ലോ എന്നുള്ള സന്തോഷത്തിലാണ് ആശമ്മ. 16 വർഷമായി എനിക്ക് ആശമ്മയെ പരിചയമുണ്ട്. ആഗ്രഹം പോലെ തന്നെ വീട് ആശമ്മയ്ക്ക് സ്വന്തമാക്കാനായതിൽ ഞങ്ങൾക്കൊരുപാട് സന്തോഷമുണ്ട്. ആശമ്മയ്ക്ക് അർജുൻ ചേട്ടനോടൊരു പ്രത്യേകമായ ഇഷ്ടമുണ്ട്. അതുകഴിഞ്ഞേ കൊച്ചുബേബിയും ഞാനുമൊക്കെയുള്ളൂ.ചേട്ടനും തിരിച്ച് വലിയ കാര്യമാണ്.പൊതുവെ മോളും കൂടെ വരാറുണ്ട്. എഴുന്നേറ്റിരിക്കുകയാണെങ്കിൽ അവളേയും ഞാൻ കൂടെക്കൂട്ടാറുണ്ട്. വിഷ്ണുസഹസ്രനാമം, ലളിതസഹസ്രനാമവും കൃത്യമായി ജപിച്ചുകൊണ്ടിരുന്ന ആളായിരുന്നു ഞാൻ. 




അതിനൊരു ബ്രേക്കുണ്ടായിപ്പോയി, കാരണമെന്താണെന്ന് എനിക്കറിഞ്ഞൂട. രാവിലെ ബ്രഹ്‌മമഹൂർത്തത്തിൽ വിളക്ക് വെക്കുന്നതും, സഹസ്രനാമങ്ങൾ ജപിക്കുന്നതും ജീവിതത്തിൽ ഭയങ്കരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഒത്തിരി നല്ല കാര്യങ്ങളാണ് ജീവിതത്തിലുണ്ടാവുക. ഇത് എന്റെ അനുഭവമാണ്. ഈയൊരു ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യുമ്പോൾ നല്ല കാര്യങ്ങൾ മാത്രമേ ജീവിതത്തിലുണ്ടായിട്ടുള്ളൂവെന്നും സൗഭാഗ്യ പറയുന്നു. കുറച്ചുദിവസങ്ങളായി രാവിലെ വിളക്ക് വെക്കാറുണ്ട്. ഇടയ്ക്ക് വെച്ച് അത് നിന്നുപോയി. അത് വീണ്ടും ചെയ്ത് തുടങ്ങണമെന്നുണ്ടായിരുന്നു. ആശമ്മയും എന്റെ കൂടെ എഴുന്നേറ്റ് ഒപ്പം കൂടാറുണ്ട്.

Find out more: