വിവാഹ മോചനത്തിനു പിന്നാലെ ഐറ്റം ഡാൻസ്; സുഹൃത്തുക്കൾ പോലും വിലക്കിയിരുന്നു, സാമന്തയുടെ തിരിച്ചു വരവ്! സമീപകാലത്ത് അസുഖത്തെ കുറിച്ചും, തെറ്റായ മെഡിസിനുകൾ ഫോളോ ചെയ്യുന്നതിനെ കുറിച്ചും സമാന്ത എഴുതിയ പോസ്റ്റ വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ നടിയുടെ പേരിൽ വന്ന പല വിവാദങ്ങളും വീണ്ടും ചർച്ചയായതും ശ്രദ്ധേയമാണ്. വിവാഹ മോചനം കഴിഞ്ഞ ഉടനെ പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം ഡാൻസ് ചെയ്തതും അക്കൂട്ടത്തിൽ ഒന്നാണ്. സമാന്തയുടെ വസ്ത്രധാരണ രീതികളൊക്കെയാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്ന് വരെ പറഞ്ഞ് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ വിവാഹ മോചനം പ്രഖ്യാപിച്ച്, അതിന്റെ നിയമനടപടികൾ തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് 'ഊ അൺടാ' എന്ന പാട്ടിലേക്ക് ക്ഷണം വന്നത്. രണ്ട് ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കുകയും ചെയ്തിരുന്നുവത്രെ.





മുൻനിര താരങ്ങളുടെ വിവാഹ മോചന വാർത്തകൾ, അവർ സിംഗിളായി തുടരുന്ന കാലത്തോളം അവസാനിക്കുന്നില്ല.  നീ ഇങ്ങനെ വിഷമിച്ചിരിക്കരുത്, പുറത്തേക്ക് വരൂ, ഓൺ ആകൂ, നിന്നെക്കൊണ്ട് പറ്റും എന്നൊക്കെ പറഞ്ഞവർ, ഐറ്റം ഡാൻസ് മാത്രം ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ, സമാന്ത പറഞ്ഞത്, 'ഞാൻ ചെയ്യും' എന്നാണത്രെ. ഞാൻ എന്തിന് മറച്ച് വയ്ക്കണം, എന്തിന് ഞാൻ ഒന്നും ചെയ്യാതിരിക്കണം, അതിലെന്താണ് തെറ്റ് - എന്ന് സമാന്ത ചോദിയ്ക്കുന്നു.അങ്ങനെ ഒരു അവസരം വന്നപ്പോൾ ചുറ്റും എല്ലാവരും പറഞ്ഞത്, നോ നീ ഇത് ചെയ്യരുത് എന്നാണത്രെ. വീട്ടുകാരും, സുഹൃത്തുക്കളും,





 അഭ്യുതയകാംക്ഷികളും എല്ലാം പറഞ്ഞു, വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇങ്ങനെ ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത് ഒട്ടും ശരിയല്ല, നീ വീട്ടിൽ അടങ്ങിയിരിക്ക് എന്നാണ് എല്ലാവരും പറഞ്ഞത്. ഞാൻ എന്ത് ചെയ്താലും പ്രോത്സാപ്പിക്കുന്ന എന്റെ സുഹൃത്തുക്കൾ പോലും തടഞ്ഞു.മറ്റൊരു ഹൈലൈറ്റിങ് പോയിന്റ്, കരിയറിൽ ആദ്യമായി ഒരു ഐറ്റം ഡാൻസ് ചെയ്ത സമാന്ത അതിന് വാങ്ങിയ പ്രതിഫലം ആയിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടിന് അഞ്ച് കോടിയായിരുന്നു സമാന്തയുടെ പ്രതിഫലം. പാട്ട് പ്രതീക്ഷിച്ചതിലും അധികം ഹിറ്റാവുകയും ചെയ്തു.



നിലവിൽ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് സമാന്ത റുത്ത് പ്രഭു. ചികിത്സ ഒരു ഭാഗത്ത് നടക്കുമ്പോഴും അഭിനയത്തിലും നടി സജീവമാണ്. സിനിമകളും വെബ്‌സീരീസുകളുമായി ധാരാളം അവസരങ്ങൾ സമാന്തയ്ക്ക് വരുന്നുണ്ട്.പുഷ്പയിലെ സമാന്തയുടെ ഐറ്റം ഡാൻസ് വൻ വൈറലായിരുന്നു. ഷൂട്ടിങും എഡിറ്റിങും എല്ലാം പൂർത്തിയാക്കിയതിന് ശേഷം, അവസാന നിമിഷമാണ് അങ്ങനെ ഒരു പാട്ട് രംഗം ചെയ്തത്. അല്ലു അർജുൻ ആ സമയത്ത് അത്രമാത്രം പിന്തുണച്ചതിനെ കുറിച്ചും സമാന്ത സംസാരിച്ചിട്ടുണ്ട്.

Find out more: