മറ്റുള്ളവർ വന്നതോടെ സൈലന്റായി! അഹാനയെക്കുറിച്ച് കൃഷ്ണകുമാർ! മകളുടെ ജനനത്തെക്കുറിച്ചും കുട്ടിക്കാലത്ത് നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചും വാചാലനായിരിക്കുകയാണ് കൃഷ്ണകുമാർ. സിന്ധു കൃഷ്ണയായിരുന്നു വീഡിയോ പകർത്തിയത്. അമ്മുവിന് കൂടുതൽ ഇഷ്ടം എന്നെയായിരുന്നു. എനിക്ക് വീട്ടിൽ നിന്നും പുറത്ത് പോവാൻ പറ്റാത്ത അവസ്ഥയായിരുന്നു. കാർ ന്യൂട്രലാക്കി പുറത്ത് കൊണ്ടുപോയി സ്റ്റാർട്ട് ചെയ്ത് പോവുന്ന പതിവായിരുന്നു അന്ന്. അമ്മു ആയിരുന്നു നമ്മുടെ ജീവിതത്തിൽ എല്ലാം. കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മൂത്ത മകളാണ് അഹാന കൃഷ്ണ. എന്റെയും അഹാനയുടെയും പ്രായം ഒന്നാണെന്ന് പറഞ്ഞ് മുൻപ് ഞാൻ എഴുതിയിട്ടുണ്ട്. അതിനൊരു കാരണമുണ്ട്. നീ ജനിക്കുന്നത് വരെ ഞാൻ ഭർത്താവ് മാത്രമായിരുന്നു. നീ ജനിച്ച ശേഷമാണ് അച്ഛനായത്. എന്നിലെ അച്ഛന്റെയും അഹാനയുടെയും വയസ് ഒന്നാണെന്ന് മുൻപ് ഞാൻ എഴുതിയിട്ടുണ്ട്.





അഹാന പിറന്നാളാഘോഷിക്കുമ്പോൾ ഞാൻ അച്ഛനായതിന്റെ സന്തോഷവും ആഘോഷിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ നല്ല രസമാണ്. അമ്മു ഭക്ഷണം കഴിക്കുന്നത് പ്രത്യേകമായൊരു ഭംഗിയാണ്. എന്ത് കൊടുത്താലും കഴിക്കും. എത്ര വേണമെങ്കിലും കഴിക്കും. നോക്കിയിരിക്കാൻ തോന്നുമെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മറ്റുള്ളവർ വരുന്നതിന് മുൻപ് അമ്മുവായിരുന്നു വീട്ടിലെ താരം. സഹോദരങ്ങളുടെ വരവോടെ അവൾക്ക് പക്വതയും കൂടി. പേരന്റ് എന്ന ലേബലിലേക്ക് വന്നു. കഴിഞ്ഞ ജന്മത്തിൽ അമ്മു എന്റെ ചേച്ചിയായിരിക്കാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ചെറിയ കുട്ടിയായിരുന്ന സമയത്ത് അമ്മു എന്നെ ചേട്ടാ എന്ന് വിളിച്ചിട്ടുണ്ട്. കിച്ചു ചേട്ടൻ എന്ന്. ഇവിടെയുള്ള പിള്ളേരൊക്കെ വിളിക്കുന്നത് കേട്ട് വിളിച്ചതാണ്. അത് എല്ലാവരും തിരുത്തി അച്ഛാ എന്ന് വിളിപ്പിച്ചു.





കാറിലൊക്കെ എവിടെയെങ്കിലും പോവുകയാണെങ്കിൽ അമ്മു നിർത്താതെ സംസാരിച്ച് കൊണ്ടേയിരിക്കും. ഞാൻ എന്നിട്ട് എന്ന് ചോദിച്ചാൽ എന്നിട്ടുണ്ടല്ലോ അച്ഛാ എന്ന് പറഞ്ഞ് പിന്നെയും സംസാരിക്കും. ഹലോ ഞാൻ അമ്മുവാ എന്നാണ് എല്ലാവരോടും പറയാറുള്ളത്. അത് പറഞ്ഞ് ഇവരെല്ലാം കളിയാക്കാറുണ്ട്.മുൻപൊരിക്കൽ ഫ്‌ളൈറ്റിൽ പോവുമ്പോൾ ക്യാപ്റ്റൻ എന്നോട് ഓസിയുടെ അച്ഛനല്ലേ എന്ന് ചോദിച്ചിരുന്നു. ഞാൻ ഓസിയുടെ വീഡിയോകളെല്ലാം കാണാറുണ്ട്. ടെൻഷനടിപ്പിക്കുന്ന വീഡിയോകളൊന്നും കാണാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.സിനിമ കാണുന്നത് പോലെയാണ്, എഡിറ്റിംഗ് അടിപൊളിയാണെന്നാണ് നിന്റെ വ്‌ളോഗിനെക്കുറിച്ച് ആളുകൾ പറയുന്നത്. എന്നാൽ ഓസിയാവട്ടെ പെട്ടെന്ന് വീഡിയോ തട്ടിക്കൂട്ടാറാണ് പതിവ്.

Find out more: