ജാൻവിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ല; ദേവരയിലെ പാട്ട് വൈറൽ! ശ്രീദേവിയുടെ മരണശേഷം ഭർത്താവ് ബോണി കപൂർ സൗത്ത് ഇന്ത്യൻ സിനിമകളോട് കൂടുതൽ താത്പര്യം കാണിക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ മകൾ ജാൻവി കപൂറിന്റെ വരവും സൗത്ത് ഇന്ത്യൻ സിനിമാ ലോകം ഏറ്റെടുത്തിരിയ്ക്കുന്നു
ജൂനിയർ എൻ ടി ആറിനെ കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര പാർട്ട് വൺ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാൻവിയുടെ സൗത്ത് ഇന്ത്യൻ സിനിമാ പ്രവേശനം. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിയ്ക്കുകയാണ് ഇപ്പോൾ.





 താരപുത്രിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്ന പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ബോളിവുഡ് നടി എന്ന നിലയിലാണ് ശ്രീദേവിയുടെ മരണം എങ്കിലും, ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമകളിലെ നായികാ സങ്കൽപമായിരുന്നു ശ്രീദേവി.യുവസുധ ആർട്ട്സും എൻ ടി ആർ ആർട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ എസ് സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പി ആർ ഒ: ആതിര ദിൽജിത്ത്. കൊരട്ടല ശിവയും ജൂനിയർ എൻ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദേവര പാർട്ട് വണ്ണിനുണ്ട്.




 ജാൻവി കപൂറിന് പുറമെ ബോളിവുഡിൽ നിന്ന് സെയ്ഫ് അലി ഖാനും ചിത്രത്തിൽ കഥാപാത്രമായി എത്തുന്നു. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
 വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡി ആണ്.





അനിരുദ്ധ് സംഗീതം നൽകുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജൂനിയർ എൻ ടി ആറിനെ കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര പാർട്ട് വൺ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാൻവിയുടെ സൗത്ത് ഇന്ത്യൻ സിനിമാ പ്രവേശനം. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിയ്ക്കുകയാണ് ഇപ്പോൾ. താരപുത്രിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്ന പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Find out more: