100 ഷർട്ടിൽ ഒന്നാണ് ഇത്; ഫിലിം ഫെയറിൽ മമ്മൂട്ടി ധരിച്ച ഷർട്ടിന്റെ വില എത്ര? മലയാളികളെ സംബന്ധിച്ച് മമ്മൂട്ടിയുടെ പ്രസംഗം തന്നെയായിരുന്നു ആദ്യത്തെ ആകർഷണം. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുസ്‌കാരം നൽകിയത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സ്റ്റേജിൽ മമ്മൂട്ടി സംസാരിച്ച വാക്കുകൾ ഒരോ മലയാളിയുടെയും വികാരമായിരുന്നു. അറുപത്തിയൊൻപതാമത് ഫിലിംഫെയർ പുരസ്‌കാര രാത്രിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഒന്നിച്ചെത്തുന്ന പുരസ്‌കാര നിശയിൽ ഇത്തവണയും ഒരുപാട് ഹൈലൈറ്റ്‌സുകൾ ഉണ്ടായിരുന്നു. മമ്മൂട്ടി ധരിച്ചിരിയ്ക്കുന്ന ഷർട്ട് എന്റ്‌ലസ്സ് ജോയി എന്ന ബ്രാന്റിന്റെ ബാംഗ് ബാംഗ് ഷർട്ടാണത്രെ. 1966 ലെ ബാംഗ് ബാംഗ് എന്ന പ്രശസ്തമായ പാട്ടിൽ നിന്ന് ഇൻസ്‌പെയർ ആയിട്ട് ഉണ്ടാക്കിയ ഷർട്ടാണിത്.





   വെറും നൂറ് ഷർട്ട് മാത്രമേ ഈ ഷർട്ട് ഉണ്ടാക്കിയിട്ടുള്ളൂവത്രെ. അതിലൊന്നാണ് ഇപ്പോൾ മമ്മൂട്ടി ധരിച്ച് വന്നിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ആ പ്രസംഗത്തിലും നേട്ടത്തിലും എല്ലാവരും ശ്രദ്ധിച്ചപ്പോൾ ക്രോണോഗ്രാഫർ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ശ്രദ്ധിച്ചത് മമ്മൂട്ടി ധരിച്ച ഷർട്ടിലേക്കാണ്. സെലിബ്രിറ്റികൾ ധരിക്കുന്ന ബ്രാന്റഡ് സാധനങ്ങളുടെ വിലയും മറ്റു വിവരങ്ങളും തന്റെ പേജിലൂടെ പങ്കുവയ്ക്കുന്ന ക്രോണോഗ്രാഫർ ഈ ഷർട്ടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.ഇതെന്റെ പതിനഞ്ചാമത്തെ ഫിലിം ഫെയർ ആണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ മമ്മൂട്ടി, നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് പിന്നിലും പിന്നിലും പ്രവൃത്തിച്ചവർക്കെല്ലാം നന്ദി പറഞ്ഞു. അതിന് ശേഷം കടന്നത് വയനാട് ദുരന്തത്തിൽ താൻ എത്രമാത്രം വേദനിക്കുന്നു എന്ന വിഷയത്തിലേക്കാണ്.





 'ഇത് ഏറെ സന്തോഷമുള്ള നിമിഷമാണ്, പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. എന്റെ നാട് വലിയൊരു ദുരന്തത്തെ നേരിട്ടു നിൽക്കുകയാണ്' എന്നൊക്കെയാണ് മമ്മൂട്ടി സംസാരിച്ചത്.വെസ്‌റ്റേൺ സ്‌റ്റൈലാണ് ഈ ഷർട്ടിൽ പ്രിന്റ് ആയി കൊടുത്തിരിയ്ക്കുന്നത്. ഷർട്ടിന്റെ ബട്ടൺ പേൾ ആണ്. മമ്മൂട്ടി ധരിച്ചിരിയ്ക്കുന്ന ഷർട്ടിന്റെ വില 39,500 രൂപ! രസകരമായ കമന്റുകളാണ് ക്രൊണോഗ്രാഫറുടെ വീഡിയോക്ക് താഴെ വന്നത്. തുണി തികയാത്തത് കൊണ്ടാവും നൂറെണ്ണം മാത്രം തയിച്ചത് എന്നാണ് ഒരാളുടെ കമന്ഡറ്.




സത്യത്തിൽ ഈ ഷർട്ടിന് നാൽപതിനായിരം രൂപയായിരുന്നു, ഡിസ്‌കൗണ്ട് ചെയ്ത് അഞ്ഞൂറ് കുറച്ചതാണെന്നാണ് മറ്റൊരു കമന്റ്. മമ്മൂട്ടി ധരിച്ചിരിയ്ക്കുന്ന ഷർട്ട് എന്റ്‌ലസ്സ് ജോയി എന്ന ബ്രാന്റിന്റെ ബാംഗ് ബാംഗ് ഷർട്ടാണത്രെ. 1966 ലെ ബാംഗ് ബാംഗ് എന്ന പ്രശസ്തമായ പാട്ടിൽ നിന്ന് ഇൻസ്‌പെയർ ആയിട്ട് ഉണ്ടാക്കിയ ഷർട്ടാണിത്. വെറും നൂറ് ഷർട്ട് മാത്രമേ ഈ ഷർട്ട് ഉണ്ടാക്കിയിട്ടുള്ളൂവത്രെ. അതിലൊന്നാണ് ഇപ്പോൾ മമ്മൂട്ടി ധരിച്ച് വന്നിരിയ്ക്കുന്നത്.

Find out more: