ആരാണ് ആ പ്രമുഖ നടൻ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സോഷ്യൽ മീഡിയ പ്രതികരണം ഇങ്ങനെ!  മലയാള സിനിമ ഇന്റസ്ട്രിയെ അങ്ങേയറ്റം നാണംകെടുത്തുന്ന തരത്തിലാണ് റിപ്പോർട്ടിലെ ഓരോ വെളിപ്പെടുത്തലുകളും. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും, അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്ക് ഉയർത്തുന്ന ഭീകരതയെ കുറിച്ചും മുൻപ് പല നടിമാരും വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടങ്കിലും ഇത്തരമൊരു ഔദ്യോഗിക റിപ്പോർട്ട് പുറത്തു വരുമ്പോൾ അത് മൊത്തം മലയാളം ഇന്റസ്ട്രിക്ക് തന്നെ അപമാനമായി മാറുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ, ആഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പ്രമുഖനായ നടൻ വാതിലിൽ മുട്ടുന്നു, സിനിമയിൽ മാഫിയ നയിക്കുന്നത് പ്രമുഖ നടൻ, അഡ്ജസ്റ്റ്‌മെന്റിന് എതിർത്താൽ ആലിംഗന സീനുകൾക്ക് 17 റീട്ടേക്കുകൾ ചെയ്ത് പ്രതികാരം ചെയ്യുന്നു, സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകൾ നൽകുന്നു എന്നിങ്ങനെ പോകുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചർച്ചകളും പ്രതികരണങ്ങളും. 





എന്നാൽ ഈ പ്രമുഖർ ആരൊക്കെയാണ് എന്ന് കൂടെ വെളിപ്പെടുത്തണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായ പ്രകടനങ്ങൾ. ആ പ്രമുഖ നടൻ ആരാണെന്ന് കൂടെ പറയണം.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ അച്ഛനൊപ്പമുള്ള ഫോട്ടോ സഹിതം പങ്കുവച്ച പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. അന്ന് തിലകനെ ഇന്റസ്ട്രിയിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ചർച്ചകളും, തിലകനായിരുന്നു ശരി എന്ന പ്രതികരണങ്ങളും ഈ പോസ്റ്റിന് താഴെ വരുന്നു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും, ലിംഗ വിവേചനങ്ങളും എല്ലാ മേഖലയിലും നടക്കുന്നത് തന്നെയാണ്. 




പക്ഷെ സിനിമ പോലൊരു വലിയ ലോകത്ത് അത് അന്വേഷിക്കാനും, പഠിക്കാനും, റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചത് വലിയ നേട്ടമാണ്. ഇനിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്. ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ കാണാം.പീഡിപ്പിക്കുന്നവരുടെ പേര് വിവരങ്ങളും ആധാർ നമ്പറും വരെ പുറത്തുവിടുന്ന ഈ കാലത്ത് സിനിമാപ്രമുഖർ ആയതുകൊണ്ടാണോ പേര് വെളിപ്പെടുത്താത്ത്, ഇത്രയൊക്കെ വെളിപ്പെടുത്താൻ ധൈര്യം കാണിച്ചവർ എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല, ഇങ്ങനെ അടച്ചാക്ഷേപിക്കുന്നതിലും ഭേതം തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അതുകൊണ്ട് പേര് വെളിപ്പെടുത്തണം എന്നൊക്കെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.




   നമ്മുടെ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്, സിനിമ മാന്യന്മാരുടെ മുഖം ധരിച്ചവർ വാഴുന്ന ലോകമാണോ എന്നൊക്കെയാണ് ചിലരുടെ സംശയം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ അച്ഛനൊപ്പമുള്ള ഫോട്ടോ സഹിതം പങ്കുവച്ച പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. അന്ന് തിലകനെ ഇന്റസ്ട്രിയിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ചർച്ചകളും, തിലകനായിരുന്നു ശരി എന്ന പ്രതികരണങ്ങളും ഈ പോസ്റ്റിന് താഴെ വരുന്നു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും, ലിംഗ വിവേചനങ്ങളും എല്ലാ മേഖലയിലും നടക്കുന്നത് തന്നെയാണ്.

Find out more: