ഈ സിനിമ 18+ ആണ്; കുട്ടികളെയും കൂട്ടി വരുന്നവർ അത് പരിഗണിക്കണം എന്ന് നടി മഞ്ജു വാര്യർ! ഫൂട്ടേജ് കാണാൻ പോകുന്നതിന് മുൻപേ ഉത്തരവാദിത്വമുള്ള ഒരു സ്ത്രീ എന്ന നിലയിൽ മഞ്ജു വാര്യർ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. 'പൊതുവെ എന്റെ സിനിമകൾ തിയേറ്ററിൽ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്‌സും പാരന്റ്‌സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് സിനിമ കാണുന്നത്. എന്നാൽ ഈ സിനിമയ്ക്ക് അതിൽ നിന്ന് ഒരു വ്യത്യാസമുണ്ട്' എന്ന് മഞ്ജു പറയുന്നു.മറ്റൊരു മഞ്ജു വാര്യർ സിനിമ കൂടെ തിയേറ്ററിലേക്ക് എത്താൻ പോകുന്നു.
ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പ്രമമോഷൻ പരിപാടികളിൽ എല്ലാം മഞ്ജു വളരെ അധികം സജീവമായിരുന്നു. എന്നാൽ എല്ലാ സിനിമയുടെ പ്രമോഷനും പറയുന്നത് പോലെ ഒരു ഡയലോഗ് ഈ സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ മഞ്ജു പറഞ്ഞിട്ടില്ല, 'കുടുംബവും കുട്ടികളുമായി എല്ലാവരും സിനിമ കാണണം' എന്ന്. അങ്ങനെ കാണാൻ പറ്റിയ ഒരു സിനിമയല്ല ഫൂട്ടേജ്.ഉത്തരവാദിത്വത്തോടെ ഇങ്ങനെ ഒരു കാര്യം അറിയിച്ചതുകൊണ്ട് തന്നെ മഞ്ജു വാര്യർ എന്ന അഭിനേത്രിയോടുള്ള ബഹുമാനം കൂടുന്നു, തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കും എന്നൊക്കെ കമന്റിൽ പ്രതികരണം വരുന്നുണ്ട്.
സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിൽ മഞ്ജുവിനെ കൂടാതെ വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ വൈറലായിരുന്നു.'ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഈ ഒരു വിവരം മനസ്സിൽ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററിൽ വന്ന് കാണുക.' എന്ന് മഞ്ജു പറഞ്ഞു. 'ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
ഫൂട്ടേജ് എന്ന സിനിമയുടെ പ്രമോഷൻ ഡ്രസ്സ് ആണ് മഞ്ജു ധരിച്ചിരിയ്ക്കുന്നത്.ഫൂട്ടേജ് കൂടാതെ മറ്റ് രണ്ട് സിനിമകൾ കൂടെ മഞ്ജുവിന്റേതായി തിയേറ്റർ റിലീസിനായി ഒരുങ്ങി നിൽക്കുകയാണ്. രണ്ടും തമിഴ് സിനിമകളാണ്!. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2 ഉം, രജിനികാന്തിനൊപ്പമുള്ള വേട്ടൈയനും. രജിനിയുടെ ഭാര്യയായിട്ടാണ് ചിത്രത്തിൽ മഞ്ജു എത്തുന്നത്.
Find out more: