മീര ജാസ്മിനും മഞ്ജു വാര്യരും തമ്മിലുള്ള മത്സരത്തിൽ ആര് ജയിക്കും? മഞ്ജു വാര്യരും മീര ജാസ്മിനും തമ്മിലുള്ള ഈ മത്സരത്തിൽ ആര് വിജയ്ക്കും? സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷൻ പരിപാടികളിൽ മുൻപൊന്നും ഇല്ലാത്ത വിധം സജീവമായി രണ്ട് നടിമാരെയും കാണാം. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വളരെ കൗതുകമായ ഒരു ജോഡികളെ സംബന്ധിച്ചുള്ള ഒരു ഫൂട്ടേജ് ത്രില്ലറാണ് ചിത്രം. മഞ്ജു വാര്യർക്ക് പുറമെ ഗായത്രി അശോകും വിശാഖ് നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പതിവ് മഞ്ജു വാര്യർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതൊരു 18 പ്ലസ് സിനിമയാണ് എന്ന പ്രത്യേകതയുണ്ട്. ഒരു അന്വേഷണാത്മക ത്രില്ലർ ചിത്രം ആഗ്രഹിക്കുന്നവരെല്ലാം ഫൂട്ടേജിന് തന്നെയായിരിക്കും പ്രധാന്യം നൽകുന്നത്.





അതെന്താ രണ്ട് സൂപ്പർ താരങ്ങളുടെ സിനിമകൾ ഒരുമിച്ച് വന്നാൽ കേരളക്കരയിൽ അത് വലിയ ആഘോഷം തന്നെയായിരിക്കും. എന്നാൽ നാളെ (ആഗസ്റ്റ് 23) തിയേറ്ററിൽ ഏറ്റുമുട്ടാൻ പോകുന്നത് രണ്ട് ലേഡി സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളാണ്. ടിവി ഷോകൾ, യൂട്യൂബ് അഭിമുഖങ്ങൾ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സിലിലൂടെയുള്ള പ്രമോനുകൾ അങ്ങനെ എല്ലായിടത്തും മീരയും മഞ്ജുവും തന്നെയാണ്. എങ്ങനെയായാലും രണ്ട് സിനിമകളും പ്രമോഷന്റെ കാര്യത്തിലുള്ള ഇഞ്ചോടിഞ്ച് മത്സരത്തിൽ തതുല്യരായി നിൽക്കുകയാണ്. നാളെ തിയേറ്ററിൽ ജയം ആർക്കൊപ്പമായിരിക്കും എന്നറിയാനാണ് ആരാധകർ കാത്തിരിയ്ക്കുന്നത്. രണ്ടും രണ്ട് വ്യത്യസ്ത തലത്തിലുള്ള സിനിമകളാണ്.
മറുവശത്ത് മീര ജാസ്മിന്റെ സിനിമ പൂർണമായും ഒരു കോമഡി എന്റർടൈൻമെന്റാണ്.






ആദ്യാവസാനം വരെ സമ്പൂർണ കോമഡി ചിത്രമായ പാലും പഴവും കാണുന്നതിന് ഒരു എയ്ജ് ലിമിറ്റും ഇല്ല. അശ്വിൻ ജോസ് ആണ് ചിത്രത്തിലെ നായകൻ. ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുന്ന 33 കാരിയും 23 കാനും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെയാണ് സിനിമയുടെ കഥാ പശ്ചാത്തലം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മീര പഴയ ഫോമിലേക്ക് തിരിച്ചെത്തി എന്നൊക്കെയാണ് ട്രെയിലർ കണ്ട ആരാധകരുടെ കമന്റുകൾ.
എന്നാൽ മഞ്ജു വാര്യർ തമിഴ് - മലയാളം സിനിമകലിൽ നിറഞ്ഞു നിൽക്കുന്ന കാലമാണിത്.





ഒരേ സമയം ഒന്നിലധികം സിനിമകൾ, എല്ലാ ഭാഷയിലും സജീവം, സാമൂഹ്യ കാര്യങ്ങളിലും ഇടപെടുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2 വും രജിനികാന്തിനൊപ്പമുള്ള വേട്ടൈയനുമാണ് മഞ്ജുവിന്റെ അടുത്ത റിലീസിങ് ചിത്രങ്ങൾ. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടിയാണ് മീര ജാസ്മിൻ. ഒരു സമയം, ഒരു സിനിമ എന്ന രീതിയിലാണ് മീര ഇപ്പോൾ മുന്നോട്ട് പോകുന്നത്. തിരിച്ചുവരവിൽ മീരയുടെ മാറ്റം ആരാധകർ ആംഗീകരിച്ച് വരുന്നതേയുള്ളൂ. അതിന് നല്ലൊരു ബ്രേക്ക് നൽകാൻ പാലും പഴവും എന്ന ചിത്രത്തിന് സാധിക്കും എന്നാണ് കരുതുന്നത്.

Find out more: