ചിരിപ്പിച്ച് കൊന്ന് പേളിയും ജിപിയും; ഗോപിക ഒന്ന് നോക്കിയാൽ മതി, ജിപി പതറും! ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ആരാധകർക്ക് ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു. ഷോ പത്ത് വർഷം മുൻപ് അവസാനിച്ചുവെങ്കിലും പേളിയും ജിപിയും തമ്മിലുള്ള സൗഹൃദം ഇന്നും തുടരുന്നു. ജിപിയുടെ പുതിയ ചിത്രമായ മനോരാജ്യത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. പേളി മാണി ഷോയിൽ ജിപി അതിഥിയായി എത്തുകയായിരുന്നു. നീണ്ട പത്ത് വർഷത്തിന് ശേഷമാണ് പേളിയും ജിപിയും ഒരുമിച്ചൊരു ഷോയിൽ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. പേളിയുടെ ഫോളോവേഴ്സ് ഒരുപാട് ആവശ്യപ്പെട്ട ഒരു കോമ്പോ കൂടെയായിരുന്നു ഇത്. ആ കാത്തിരിപ്പിന് വിലകൽപ്പിക്കുന്നതാണ് നാൽപ്പത്തിനാല് മിനിട്ട് ദൈർഘ്യമുള്ള പേളി മാണി ഷോയിലെ ആദ്യ പാർട്ട്.
ഫുൾ വീഡിയോ കണ്ട് ചിരി കൺട്രോൾ ചെയ്യാൻ ഇത്തിരി പാടുപെടും എന്ന് പ്രത്യേകം പറയേണ്ടതില്ല.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ കോമ്പോ ആണ് പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും. ഷോയിൽ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് പേളി മാണി ചോദിയ്ക്കുന്നുണ്ട്. ഗോപിക ഡി ഫോർ ഡാൻസ് മുതലെ ജിപി - പേളി ഫാൻ ആയിരുന്നുവത്രെ. വിവാഹത്തിന് ശേഷം എന്റെ കാര്യത്തിൽ തീരുമാനമായി. പക്ഷേ അവൾക്കിപ്പോഴും പേളിയോട് ഭയങ്കര ഇഷ്ടമാണ്. ഗോപികയെയും കൂട്ടി പേളിയുടെ വീട്ടിൽ വന്നപ്പോഴും പെരുമാറ്റത്തിൽ പേളി അത് നിലനിർത്തി എന്നാണ് ജിപി പറയുന്നത്. ഗോപിക വളരെ സ്വീറ്റ് യിട്ടുള്ള വ്യക്തിയാണ് എന്ന് പേളിയും പറയുന്നു. ഡി ഫോർ ഡാൻസിന്റെ കാലത്തുള്ള ഇരുവരുടെയും ഒന്നാം രാഗം പാടി എന്ന പാട്ടും തേങ്ങാക്കൊല മാങ്ങാത്തൊലി വിശേഷങ്ങളും എല്ലാം വീണ്ടും അനുസ്മരിക്കുന്നത് പ്രേക്ഷകർക്ക് നൊസ്റ്റാൾജിയ നൽകുന്നതാണ്.
മനോരാജ്യം എന്ന ചിത്രത്തിന്റെ വിശേഷത്തെക്കാൾ പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നതും ആസ്വദിയ്ക്കുന്നതും ഇവർ രണ്ട് പേരും ഒരുമിക്കുമ്പോഴുള്ള തല്ലു കൂടലും ചളിയും വർത്തമാനവും തന്നെയാണ്.വിവാഹത്തിന് ശേഷം താൻ പഠിച്ച കാര്യങ്ങളെ കുറിച്ച് തമാശയോടെ ജിപി പറയുന്നുണ്ട്. ഗോപികയുടെ ഓരോ നോട്ടത്തിലൂടെയാണത്രെ ജിപി ഇപ്പോൾ അച്ചടക്കം പഠിക്കുന്നത്. പക്ഷേ എന്തൊക്കെയാമെങ്കിലും വിവാഹ ശേഷമുള്ള ജീവിതം സൂപ്പറാണ്. വളരെ ആസ്വദിയ്ക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് കൂടുതലും യാത്രകൾ തന്നെയാണ്. ഒരുമിച്ചുള്ള യാത്ര വളരെ രസകരമാണ്. പെട്ടി പാക്ക് ചെയ്യുന്ന കാര്യം പറഞ്ഞാലേ റെഡി- ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ കോമ്പോ ആണ് പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും. ഷോയിൽ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് പേളി മാണി ചോദിയ്ക്കുന്നുണ്ട്. ഗോപിക ഡി ഫോർ ഡാൻസ് മുതലെ ജിപി - പേളി ഫാൻ ആയിരുന്നുവത്രെ. വിവാഹത്തിന് ശേഷം എന്റെ കാര്യത്തിൽ തീരുമാനമായി. പക്ഷേ അവൾക്കിപ്പോഴും പേളിയോട് ഭയങ്കര ഇഷ്ടമാണ്. ഗോപികയെയും കൂട്ടി പേളിയുടെ വീട്ടിൽ വന്നപ്പോഴും പെരുമാറ്റത്തിൽ പേളി അത് നിലനിർത്തി എന്നാണ് ജിപി പറയുന്നത്. ഗോപിക വളരെ സ്വീറ്റ് ായിട്ടുള്ള വ്യക്തിയാണ് എന്ന് പേളിയും പറയുന്നു. ഡി ഫോർ ഡാൻസിന്റെ കാലത്തുള്ള ഇരുവരുടെയും ഒന്നാം രാഗം പാടി എന്ന പാട്ടും തേങ്ങാക്കൊല മാങ്ങാത്തൊലി വിശേഷങ്ങളും എല്ലാം വീണ്ടും അനുസ്മരിക്കുന്നത് പ്രേക്ഷകർക്ക് നൊസ്റ്റാൾജിയ നൽകുന്നതാണ്.
Find out more: