എത്ര സന്തോഷവതിയാണ് അഭയ ഹിരൺമയി; പുതിയ വിശേഷങ്ങളുമായി താരം! ഇൻസ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷങ്ങൾ ഗായിക പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അഭയയുടെ പോസ്റ്റുകൾ വൈറലായി മാറാറുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദർ ജീവിതവും, വേർപിരിയലും ചർച്ചയായിരുന്നു. വിവാഹിതനായ ഒരു പുരുഷനൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് അഭയ തഉരന്ന് പറഞ്ഞപ്പോൾ മുതൽ രൂക്ഷവിമർശനങ്ങളായിരുന്നു ഉയർന്നത്. വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും വേർപിരിഞ്ഞുവെന്നറിഞ്ഞപ്പോൾ അഭിനന്ദനവും വിമർശനങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചോർത്ത് പശ്ചാത്തപിക്കുന്ന ആളല്ല ഞാൻ. അന്ന് അങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ പലരും വേദനിച്ചിരുന്നു.
ഇത് ശരിയാവുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ അന്നും ഇന്നും ആ തീരുമാനത്തിൽ കുറ്റബോധം തോന്നിയിരുന്നില്ലെന്ന് അഭയ വ്യക്തമാക്കിയിരുന്നു. മുൻപ് കരിയറിൽ അങ്ങനെ ശ്രദ്ധിക്കാൻ പറ്റാറുണ്ടായിരുന്നില്ല. ഇന്നിപ്പോൾ ഇഷ്ടം പോലെ സമയമുണ്ട്. പാടാനും പാട്ടുപഠിക്കാനുമൊക്കെയായി സമയം ലഭിക്കുന്നുണ്ട്, അത് വലിയ കാര്യമാണ്. ഇനിയുള്ള ജീവിതത്തിൽ കരിയറിനാണ് പ്രാധാന്യം നൽകുന്നതെന്നും അഭയ പറഞ്ഞിരുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ജീവിതത്തിൽ എപ്പോഴും നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ കൂട്ടുകാരായോ, വേണ്ടപ്പെട്ടവരായോ ആണ് അവർ എന്നെ കാണുന്നത്.
മരണം വരെ അവരെ പരിപാലിക്കാൻ അവസരം തരണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടെന്ന് മുൻപ് അഭയ പറഞ്ഞിരുന്നു. ഞാൻ അവരെയല്ല, അവർ എന്നെയാണ് തിരഞ്ഞെടുക്കുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു. കുറച്ച് നേരം കാണാതായാൽ പിന്നെ കാണുമ്പോൾ വലിയ സ്നേഹമായിരിക്കും അവർ പ്രകടിപ്പിക്കുന്നത്. അവരുടെ ഭക്ഷണക്രമമെല്ലാം ഞാൻ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അതും നമ്മുടെ കടമയാണല്ലോ. എല്ലാ രീതിയിലും സന്തോഷത്തോടെ, സമാധാനത്തോടെയാണ് കഴിയുന്നതെന്നും അഭയ പറഞ്ഞിരുന്നു. ജീവിതത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് മൃഗങ്ങളെ വളർത്തുന്നത്.
നായകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് അഭയയ്ക്ക്. തന്റെ നായകൾക്കെല്ലാം ഓരോ പേരും അവർ നൽകിയിരുന്നു. എല്ലാവരുമായും നല്ല അടുപ്പമാണ്. നാടൻ പട്ടികളും അഭയയുടെ കൂടെയുണ്ട്. ഇപ്പോഴിതാ എന്റെ പെൺകുട്ടികൾ എന്ന ക്യാപ്ഷനോടെയായി നായകൾക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് അഭയ. കമീല, ലൂസി, കുക്കി പിന്നെ റോസയും. എനിക്ക് ഏറെ ഇഷ്ടമുള്ളവരാണ് ഇവരെല്ലാം എന്നും അഭയ കുറിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇനിയും നായകളുണ്ടെന്നും, അവരൊക്കെ വേറെ വീട്ടിലാണെന്നുമായിരുന്നു സംശയം ചോദിച്ചയാളോട് അഭയ പറഞ്ഞത്.
Find out more: