സിനിമ റിലീസ് ചെയ്യുന്ന ദിവസം മഞ്ജുവിനെതിരെ വക്കീൽ നോട്ടീസ് അയച്ച്‌ ശീതൾ തമ്പി! ടിവി ഷോകളിലും യൂട്യൂബ് ചാനലുകളിലും എല്ലാം മഞ്ജുവും ഫൂട്ടേജ് ടീമും നിറഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന്, സിനിമ റിലീസ് ചെയ്യുന്ന ഈ ദിവസം ഒരു തമ്മിൽപ്പോര് വാർത്തയാവുന്നു. സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടെയായ മഞ്ജുവിനെതിരെ വക്കീൽ നോട്ടീസ്! ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിലെത്തുന്ന നടി ശീതൾ തമ്പിയാണ് മഞ്ജുവിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. ചിത്രത്തിലെ ആക്ഷൻ സീനുകൾ ചിത്രീകരിക്കുമ്പോൾ തനിക്ക് പരിക്കു പറ്റി എന്നും എന്നാൽ മഞ്ജു വാര്യരും ബിനീഷ് ചന്ദ്രയും അടങ്ങുന്ന മൂവി ബക്കറ്റ് നിർമാണക്കമ്പിനി തന്നെ ശരിയായ രീതിയിൽ പരിഗണിച്ചില്ല, സംരക്ഷിച്ചില്ല എന്നാണ് ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്.





ഇന്നാണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫൂട്ടേജ് എന്ന സിനിമയുടെ റിലീസ്. സിനിമയുടെ പ്രമോഷൻ പരിപാടികൾക്കൊന്നും യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ ശീതളിന്റെ ആരോപണം മൂവി ബക്കറ്റ് നിർമ്മാണക്കമ്പനി പാടെ തള്ളുകയാണ്. ഷൂട്ടിങിനിടെ പരിക്കേറ്റ ശീതൾ തമ്പിയ്ക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട് എന്നും, പരികേറ്റ് വിശ്രമത്തിൽ കഴിയുമ്പോൾ സാമ്പത്തിക സഹായം നൽകി എന്നും നിർമാണ കമ്പനി പറയുന്നുഈ അവസരത്തിലാണ് ഫൂട്ടേജിന്റെ പ്രമോഷൻ പരിപാടികളിൽ എല്ലാം നിറഞ്ഞു നിന്ന ശീതളിന്റെ വീഡിയോ വൈറലാവുന്നത്. മഞ്ജു വാര്യരും സിനിമയെ മറ്റ് താരങ്ങളും ഉണ്ടായിരുന്ന വേദിയിൽ വിശാഖ് നായരോട്, ഒരു സഹായം വന്നാൽ ഇക്കൂട്ടത്തിൽ ആരെ വിളിക്കും എന്ന് ആർജെ മൈക്ക് ചോദിച്ചപ്പോൾ ശീതൾ തമ്പിയുടെ പേരാണ് നടൻ പറഞ്ഞിരുന്നത്.




കൂട്ടത്തിൽ ഏറ്റവും മനക്കരുത്തുള്ള ആൾ ശീതളാണെന്നും വിശാഖ് പറയുന്നുണ്ടായിരുന്നു.സിനിമയുടെ ആദ്യാവസാനം വരെ കൂടെ നിന്നിട്ട്, പ്രമോഷൻ പരിപാടികളിലെല്ലാം സജീവമായി പങ്കെടുത്തിട്ടും ഈ അവസാന നിമിഷം ശീതൾ എന്തിന് കേസ് കൊടുത്തു എന്നതാണ് ആളുകളിൽ കൺഫ്യൂൻ ഉണ്ടാക്കുന്നത്. നായാട്ട് എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയരക്ടറായും നടിയായും സിനിമാ ലോകത്തേക്ക് വന്ന ശീതൾ, ഫൂൂട്ടേജ് തന്റെ കരിയറിൽ ഏറ്റവും പ്രധാനമുള്ള സിനിമയാണെന്നും പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് സിനിമയുടെ റിലീസിങ് ദിവസം നിർമാണ കമ്പനിയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു എന്നാണ് പ്രേക്ഷകരുടെ ചോദ്യം. 




സെറ്റിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല, ആംബുലൻസ് സൗകര്യം ഉണ്ടായിരുന്നില്ല. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയില്ല. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതായി വന്നു, വലിയ ചികിത്സാ ചെലവും ഉണ്ടായി. എന്നാൽ മൂവി ബക്കറ്റ് കമ്പനി പലപ്പോഴായി ആകെ നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണ്. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകണം എന്നാണ് വക്കീൽ നോട്ടീസ് മുഖാന്തരം ശീതതൾ തമ്പി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Find out more: