ഞാൻ സ്ത്രീകളോടൊപ്പം, 'അമ്മ' ശക്തമായി ഇടപെടണം എന്ന് നടി ഉർവശി! ഇത്തരം ആരോപണങ്ങൾ സിനിമ ഉപജീവനമാർഗമാക്കി ജീവിക്കുന്ന പുരുഷന്മാരെ മുഴുവൻ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ്. ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യമാണിത്. 'അമ്മ' ശക്തമായിരംഗത്തെത്തണമെന്നും വൈകിപ്പിക്കാനാവില്ലെന്നും ഉർവശി ആവശ്യപ്പെട്ടു.സിനിമ മേഖലയിലെ സ്ത്രീകൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ താരസംഘടനയായ 'അമ്മ' വളരെ ശക്തമായി ഇടപെടണമെന്ന് നടി ഉർവശി.പൊതുവേദിയിൽ കാണുന്നതുപോലെയല്ല ഒരാളുടെ വ്യക്തിത്വം. അദ്ദേഹത്തിൻ്റെ മുറിയിലേക്ക് ചെല്ലുമ്പോൾ ഒരാളെക്കൂടി ഒപ്പം കൊണ്ടുപോകണം. അതല്ലെങ്കിൽ 'അമ്മ'യിൽ ഒരു നിയമം ഉണ്ടാകണം. ഉടൻതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർത്ത് മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം തേടണം. അംഗങ്ങൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ കേട്ട് 'അമ്മ' തീരുമാനമെടുക്കണം.
ഒരു നടിയെ അകറ്റിനിർത്താൻ 'അമ്മ' സംഘടനയ്ക്ക് സാധിക്കുമെങ്കിൽ രക്ഷിക്കാൻ അറിയുന്നവരെയേ ശിക്ഷിക്കാവൂ. ഇതുവരെയുള്ള 'അമ്മ' സംഘടനയുടെ നിലപാട് നോക്കുമ്പോൾ ഇരയ്ക്കൊപ്പം അമ്മ സംഘടന നിൽക്കും. അതാണ് തൻ്റെ നിലപാടെന്നും ഉർവശി പറഞ്ഞു.അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ പ്രതികരണം കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയ്ക്ക് അദ്ദേഹത്തിന് അതേ പറയാൻ പറ്റുവായിരുന്നുള്ളൂ. പക്ഷേ തുടർന്നുള്ള പ്രതികരണം അങ്ങനെയാകാൻ പാടില്ല. ഒരു സ്ത്രീ കമ്മീഷന് മുൻപായി പറഞ്ഞ മൊഴിക്ക് വലിയ വില നൽകണം. ആരോടെങ്കിലും വൈരാഗ്യം തീർക്കാനാണെങ്കിൽ പത്രസമ്മേളനം നടത്തിയാൽ പോരെ. ഇതങ്ങനെയല്ല.
സ്ത്രീകളോടൊപ്പം താൻ എന്നും ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു.സ്ത്രീകൾക്ക് കിടന്നുറങ്ങാൻ നിവൃത്തിയില്ല, മുറിയിൽനിന്ന് ഓടിയിറങ്ങി പോയി എന്നൊക്കെ കേൾക്കുമ്പോൾ പരിഭ്രമമുണ്ട്. ഇത്രയും വർഷം സിനിമയിൽ പ്രവർത്തിച്ചിട്ട് ഇങ്ങനെയുള്ള ഒരു നോട്ടം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് വലിയ കളവാകും. പക്ഷേ തനിക്ക് ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു. തൻ്റെ സ്റ്റാഫും ബന്ധുക്കളും പ്രതികരിക്കുമെന്ന ഭയം ഉണ്ടായിരുന്നു. താത്പര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ റിപ്പീറ്റ് ചെയ്ത് ടേക്ക് എടുക്കും.
അതിൽ തനിക്ക് അനുഭവമുണ്ട്. അവരൊക്കെ മൺമറഞ്ഞുപോയി. അവരുടെ കുടുംബത്തിലുള്ളവരെ വേദനിപ്പിക്കാൻ പറയേണ്ട കാര്യമില്ല. കതകിൽ മുട്ടാൻ വന്നാൽ അവർക്കും ദുരനുഭവം ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് അങ്ങനെയാരും ചെയ്തിട്ടില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു.പുരുഷനും സ്ത്രീയും കൈകോർത്തു കൂട്ടായ പ്രയത്നത്തിലൂടെയാണ് നല്ല സിനിമകൾ ഉണ്ടാകുന്നത്. എല്ലാ മേഖലയിലും ഉള്ളതുപോലെ ഇവിടെയും ഇത്തരം സംഭവങ്ങളുണ്ട്. അതിനുവേണ്ടി 'അമ്മ' സംഘടനയാണ് വ്യക്തമായ വ്യവസ്ഥ എടുക്കേണ്ടതെന്നും ഉർവശി പറഞ്ഞു.
Find out more: