ഞാൻ ആരുടെ വാതിലിലും മുട്ടിയിട്ടില്ല; നടൻ ഇന്ദ്രൻസ്! പതിവ് ശൈലിയിൽ ചിരിച്ചുകൊണ്ടുള്ള ഉത്തരമാണ് അദ്ദേഹം നൽകുന്നത്. എല്ലാക്കാലത്തും ഇതൊക്കെ നടക്കും. ഇടയ്ക്കോരോ എരിയും പുളിയുമൊക്കെ വേണ്ടേ അതിനു വേണ്ടിയാണ്. അതു കൊണ്ട് ഇൻഡസ്ട്രിക്കോ മറ്റാര്ക്കെങ്കിലുമോ ദോഷമൊന്നും ഉണ്ടാകില്ല. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെനന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളും ഇന്ദ്രൻസ് നൽകിയ മറുപടിയും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഉയരുന്ന ആരോപങ്ങളിൽ മറുപടിയുമായി നടൻ ഇന്ദ്രൻസ്. എരിയും പുളിയും ഒക്കെ വേണം എന്ന് പറയുമ്പോഴും, സ്ത്രീകൾ ഒരുപാട് ചൂഷണത്തിന് വിധേയർ ആകുന്നു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അതിനോട് എന്താണ് പ്രതികരണം?
ഇന്ദ്രൻസ് : സർക്കാർ എന്തെങ്കിലും വേണ്ടപോലെ ചെയ്യുമായിരിക്കും. നടപടി വേണം എന്ന ആവശ്യം ആണല്ലോ. അത് ഏതുമേഖലകളിൽ ആയാലും അത് അങ്ങനെ തന്നെ ആണല്ലോ വേണ്ടതും. പിന്നെ നമ്മുടെ സിനിമയിലും സംഘടനയിലും ആണുങ്ങളേക്കാൾ കൂടുതലും പെണ്ണുങ്ങൾ ആണ്. എല്ലാവരും നന്നായി പോകുന്നുമുണ്ട്. പിന്നെ പരാതികൾ ഒക്കെ ഉണ്ട് എങ്കിൽ അന്വേഷിക്കുകയും ഒക്കെ ചെയ്യട്ടെ.വാതിലിൽ മുട്ടി എന്നൊക്കെയുള്ള ആരോപണനങ്ങാളോട് എന്താണ് പറയാനുള്ളത്. ഇന്ദ്രൻസ്: അതിനെക്കുറിച്ചൊന്നും അറിയില്ല. സത്യമായും ഞാൻ മുട്ടിയില്ല. നമ്മൾക്ക് ഈ പറയുന്നതിനെക്കുറിച്ചൊന്നും അറിയില്ല. (ചിരിക്കുന്നു) രഞ്ജിത്തിന് എതിരെ ആരോപണമായി ഒരു ബംഗാളി നടി വന്നിരുന്നു, ഗുരുതരം ആണ് എന്തുപറയുന്നു? ഇന്ദ്രൻസ് : എനിക്ക് ഇപ്പോഴുള്ള മലയാളി നടിമാരെ അറിയില്ല പിന്നെയാണ് ബംഗാളി നടി.
ഉയർ ന്ന സ്ഥാനത്തിരിക്കുന്ന ആളിന് എതിരെയാണ് ആരോപണം. ഇന്ദ്രൻസ്: അത് പിന്നെ ആർക്കും എന്തും പറയാമല്ലോ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒക്കെ എതിരെ ആരോപണങ്ങൾ വരുന്നുണ്ടല്ലോ. നേതൃസ്ഥാനത്തിൽ ഇരിക്കുന്ന ആളെക്കുറിച്ചൊക്കെ പറയുമ്പോൾ അല്ലെ ശ്രദ്ധിക്കപെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഒക്കെ, എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല, എങ്കിലും ചോദിക്കുമ്പോൾ മറുപടി പറയുന്നു എന്ന് മാത്രം. ചോദ്യം: പ്രശസ്തി കിട്ടാൻ വേണ്ടി പറയുന്നതല്ല. ചൂഷണം നേരിട്ടിട്ടാണ്. ഇന്ദ്രൻസ്: നമ്മുടെ മികവുറ്റ നിയമവ്യവസ്ഥിതി ആണല്ലോ നോക്കാം.ഞാൻ ഒരാഴ്ചയായി വാർത്തകൾ ഒന്നും കാണുന്നില്ല. പത്രത്തിലൂടെയാണ് കാര്യങ്ങൾ നോക്കുന്നത്.
കുറച്ചുദിവസങ്ങൾ ആയി അതും നോക്കാൻ ആകുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. എല്ലാക്കാലത്തും ഇതൊക്കെ നടക്കും. ഇടയ്ക്കോരോ എരിയും പുളിയുമൊക്കെ വേണ്ടേ അതിനു വേണ്ടിയാണ്. അതു കൊണ്ട് ഇൻഡസ്ട്രിക്കോ മറ്റാര്ക്കെങ്കിലുമോ ദോഷമൊന്നും ഉണ്ടാകില്ല. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെനന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളും ഇന്ദ്രൻസ് നൽകിയ മറുപടിയും.