ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം; രഞ്ജിത്തിനെതിരെ പരാതിയുമായി ബംഗാളി നടി! രഞ്ജിത്ത് നിയമനടപടിയിലേക്ക് നീങ്ങുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടിയുടെ നീക്കം. സ്ത്രീത്വത്തെ അപമാനിച്ചു എന്നതും, ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നതുമടക്കമുള്ള ആരോപണങ്ങളുമായാണ് പരാതി നൽകിയിരിക്കുന്നത്. കൊച്ചി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി. ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും പുറത്തു വരേണ്ടതുണ്ടെന്ന് നടി പറഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാഹചര്യം വളരെ പ്രധാനമാണ്. ഒറ്റ രാത്രി കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. അതിന് കൂട്ടായ പ്രവർത്തനങ്ങൾ വേണമെന്നും അവർ പറഞ്ഞു. പലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് സംവിധായകൻ തന്നോട് മോശമായി പെരുമാറിയതെന്ന് നടി പറയുന്നു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിലുണ്ടായത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ചത് അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് നടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ രാജിയിൽ സന്തോഷമോ ദുഖമോ ഇല്ലെന്നും നിയമനടപടികൾക്കില്ലെന്നും അവർ പറയുകയുണ്ടായി. എന്നാൽ സത്യം തെളിയിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് രഞ്ജിത്തിന്റെ പ്രസ്താവന വന്നിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ബംഗാളി നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും പുറത്തു വരേണ്ടതുണ്ടെന്ന് നടി പറഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാഹചര്യം വളരെ പ്രധാനമാണ്.
ഒറ്റ രാത്രി കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. അതിന് കൂട്ടായ പ്രവർത്തനങ്ങൾ വേണമെന്നും അവർ പറഞ്ഞു. വ്യക്തിപരമായി തനിക്കേറ്റ പരിക്ക് എളുപ്പം മാറുന്നതല്ലെന്ന് രഞ്ജിത്ത് മാധ്യമപ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. സർക്കാരിനെതിരെ നടക്കുന്ന ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ആരോപണമെന്നും രഞ്ജിത്ത് പറഞ്ഞു. താൻ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയതു മുതൽ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. തനിക്കെതിരായ ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്.
സുഹൃത്തുക്കളുമായും വക്കീലുമായും ആലോചിച്ച് നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറയുകയുണ്ടായി. രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ചത് അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് നടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ രാജിയിൽ സന്തോഷമോ ദുഖമോ ഇല്ലെന്നും നിയമനടപടികൾക്കില്ലെന്നും അവർ പറയുകയുണ്ടായി. എന്നാൽ സത്യം തെളിയിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് രഞ്ജിത്തിന്റെ പ്രസ്താവന വന്നിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ബംഗാളി നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Find out more: