സുപ്രിയയെക്കാൾ താൻ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്; മറുപടിയുമായി നടൻ പൃഥ്വിരാജ്! തനിക്കെതിരെ വന്ന കുത്തുവാക്കുകളോടും നെഗറ്റീവുകളോടും എല്ലാം വിടാതെ പ്രതികരിച്ചിരുന്ന പൃഥ്വി, ആവശ്യമുള്ളതിനോട് മാത്രം സംസാരിച്ച്, മൗനത്തിലൂടെയും സിനിമകളിലൂടെയും വിമർശനങ്ങൾക്ക് മറുപടി നൽകി. ഇപ്പോൾ പൃഥ്വിരാജിന്റെ വാക്കുകൾക്ക് മലയാളത്തിലെ മറ്റേതൊരു നടന്റെ വാക്കിനെക്കാളും ആരാധകർ വില കൽപിയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള നടന്റെ പ്രതികരണങ്ങൾ എല്ലാം വൈറലായിരുന്നു. എന്നാൽ വിവാഹ ശേഷമല്ല തനിക്ക് മാറ്റം സംഭവിച്ചത് എന്ന് പൃഥ്വി പറയുന്നു. ഒരു പ്രസ് കോൺഫറൻസിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
'നാളെ കല്യാണം കഴിഞ്ഞാൽ മറ്റന്നാൾ മുതൽ ലൈഫ് ഭയങ്കരമായി മാറുകയാണ് എന്നൊന്നില്ല. നമ്മുടെ സമൂഹഘടന വച്ചിട്ട്, രണ്ട് പേർ ഒന്നിച്ചു ജീവിച്ചു തുടങ്ങുന്നു. ഒരു കുടുംബമാവുന്നു. ഇനി നിങ്ങൾ കല്യാണം കഴിക്കുന്നില്ല എന്നാണ് തീരുമാനം എങ്കിൽ അതൊരു തെറ്റേയല്ല' എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി തുടങ്ങുന്നത്. പൃഥ്വിരാജിന് വിവാഹത്തിന് ശേഷമാണ് മാറ്റം സംഭവിച്ചത് എന്ന് പൊതുവെയുള്ള ഒരു സംസാരമാണ്. അതുവരെ രായപ്പൻ എന്ന് വിളിച്ച് കളിയാക്കിയവർ പോലും, രാജുവേട്ടൻ എന്ന് പൃഥ്വിയെ ബഹുമാനത്തോടെ വിളിച്ചു തുടങ്ങിയത് വിവാഹത്തിന് ശേഷമാണെന്നാണ് വിലയിരുത്തലുകൾ.ആ ഒരു ഇമോഷനിലൂടെ കടന്ന് പോകാനും അതനുഭവിക്കാനുമുള്ള ഭാഗ്യം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു.
എന്റെ മോളെ സുപ്രിയ പ്രസവിച്ചിട്ട്, അവളെ ഞാൻ ആദ്യമായി എന്റെ കൈകളിൽ എടുത്തപ്പോഴാണ് ഹൊ ഒരാളെ എനിക്കിങ്ങനെ ഇഷ്ടപ്പെടാൻ സാധിക്കും എന്ന് തിരിച്ചറിയുന്നത്.- പൃഥ്വിരാജ് പറഞ്ഞു. 'കല്യാണം കഴിഞ്ഞതുകൊണ്ട് മാറ്റം ഒന്നും എന്നിൽ സംഭവിച്ചിട്ടില്ല. മാറ്റം ശരിക്കും എനിക്ക് സംഭവിച്ചത് ഞാനൊരു അച്ഛനായതിന് ശേഷമാണ്. കാരണം, എത്ര തന്നെ നിങ്ങൾ പരസ്പരം ഐ ലവ് യു മൈ ഡാർലിങ് എന്നൊക്കെ പറഞ്ഞാലും, ഏറ്റവും ആദ്യം നിങ്ങൾ ആത്മാർത്ഥമായി മറ്റെന്തിനെക്കാളും അധികം ഈ ലോകത്ത് സ്‌നേഹിക്കുന്നത് നിങ്ങളുടെ കുഞ്ഞിനെയായിരിക്കും.
ഒരു മകനോ, മകളോ പിറന്ന് കഴിഞ്ഞാൽ മാത്രമേ ആ വാല്യു നമുക്ക് തിരിച്ചറിയൂ'മകളെ കുറിച്ച് എവിടെ സംസാരിച്ചാലും പൃഥ്വി പലപ്പോഴും വളരെ അധികം ഇമോഷണൽ ആവാറുണ്ട്. ക്യാമറ കണ്ണുകളിൽ നിന്നെല്ലാം അകറ്റി, അവളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഇപ്പോൾ സുപ്രിയും പൃഥ്വിരാജും അലംകൃത മേനോൻ എന്ന മകളെ വളർത്തുന്നത്. മകളുടെ വിശേഷങ്ങൾ സുപ്രിയ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
Find out more: