നിന്റെ മമ്മയാവാൻ കഴിഞ്ഞതിൽ അഭിമാനം; അലംകൃതയെക്കുറിച്ച് സുപ്രിയ മേനോന്റെ വാക്കുകൾ! കഥ കേൾക്കുന്നത് മുതൽ അങ്ങോട്ടുള്ള കാര്യങ്ങളിൽ താനും പങ്കാളിയാണ്. സിനിമയെന്ന മാജിക്കൽ വേൾഡിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുവന്നത് പൃഥ്വിയാണെന്നും സുപ്രിയ പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മാത്രമല്ല ജീവിതത്തിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് പറഞ്ഞും സുപ്രിയ എത്താറുണ്ട്. മകളായ അലംകൃതയുടെ 10ാം പിറന്നാൾ ദിനത്തിൽ പങ്കിട്ട കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട അല്ലിക്കുട്ടാ, നിനക്കിപ്പോൾ 10 വയസായി. വൗ, എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. ജീവിതത്തെക്കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. നിന്നിൽ നിന്നും എന്തെങ്കിലുമൊരു പുതിയ കാര്യം എല്ലാദിവസവും ഞാൻ പഠിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ എന്നത് നിസംശയം പറയാം.




   പൃഥ്വിരാജ് മാത്രമല്ല സുപ്രിയയും അലംകൃതയുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. നിർമ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം സുപ്രിയയാണ് ചെയ്യുന്നതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. അലംകൃത എന്ന ആലിയുടെ കുട്ടിക്കാല ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോയും സുപ്രിയ പോസ്റ്റിനൊപ്പമായി ചേർത്തിരുന്നു. അപൂർവ്വമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണിക്കാറുള്ളത്. അവളുടെ സ്വാകാര്യതയെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ ആ പതിവ് ഇരുവരും തെറ്റിക്കും. മകളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടും. ഇതിനകം തന്നെ പുതിയ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിന്നെക്കുറിച്ചോർത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമാണ് തോന്നാറുള്ളത്.




  നിന്റെ വളർച്ച ഇങ്ങനെ നോക്കിക്കാണാനാവുന്നതിൽ സന്തോഷമാണ് ഞങ്ങൾക്ക്. ദയയും സഹാനുഭൂതിയും എന്നും കൂടെയുണ്ടാവണം. മറ്റൊരു ലോകത്ത് നിന്ന് നിന്റെ വളർച്ച ഡാഡിയും നോക്കിക്കാണുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുന്നേറുക. നിന്റെ മമ്മയാവാൻ കഴിഞ്ഞതിൽ എനിക്കൊരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അലംകൃതയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.മകൾ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കൂടുതൽ ക്ഷമാശീലനായി മാറിയത് ആലിയുടെ വരവോടെയാണ്. ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ചതും അവളുടെ വരവിന്റെ സമയത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡാഡ എപ്പോഴാണ് വരുന്നതെന്ന് ചോദിച്ച് എപ്പോഴും ഫോൺ ചെയ്യാറുള്ള ആളാണ്.




 എനിക്ക് വെക്കേഷനായല്ലോ, ഡാഡയ്‌ക്കെന്താണ് ഫ്രീ ടൈം ഇല്ലാത്തത് എന്നൊക്കെ ചോദിക്കാറുണ്ട് അവൾ എന്നും മുൻപ് പൃഥ്വി വ്യക്തമാക്കിയിരുന്നു. തന്റെ സിനിമകളൊന്നും ഇതുവരെ മകളെ കാണിച്ചിട്ടില്ല, അവൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റുന്ന തരത്തിലൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.അലംകൃത എന്ന ആലിയുടെ കുട്ടിക്കാല ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോയും സുപ്രിയ പോസ്റ്റിനൊപ്പമായി ചേർത്തിരുന്നു. അപൂർവ്വമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണിക്കാറുള്ളത്. അവളുടെ സ്വാകാര്യതയെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ ആ പതിവ് ഇരുവരും തെറ്റിക്കും. മകളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടും. ഇതിനകം തന്നെ പുതിയ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Find out more: