ഞങ്ങളുടെ ബ്ലോക്ക്ബസ്റ്ററായി തുടരുക! അലംകൃതയ്ക്ക് ആശംസയുമായി പൃഥ്വിരാജ്....മകളുടെ വരവോടെയാണ് ജീവിതത്തിൽ മാറ്റങ്ങളുണ്ടായത്. അവൾക്ക് മുന്നിൽ മാത്രമാണ് താൻ തോറ്റ് കൊടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റിമോട്ടിന് വേണ്ടി വാശി പിടിക്കുമ്പോൾ പ്രത്യേകിച്ചൊന്നും പറയാതെ അവൾക്ക് വിട്ടുകൊടുക്കും. അവളോട് എന്ത് പറയാനാണെന്നായിരുന്നു മുൻപൊരിക്കൽ പൃഥ്വി ചോദിച്ചത്. അഭിമുഖങ്ങളിലെല്ലാം അലംകൃതയെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും അപൂർവ്വമായി മാത്രമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ പങ്കിടാറുള്ളത്.ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് സുപ്രിയയുടെ വരവെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് സുപ്രിയ എന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
ഹാപ്പി ബർത്ത് ഡേ സൺഷൈൻ. ഈ ലോകത്ത് നിന്റെ 10 വർഷങ്ങൾ. ഒരു കുടുംബത്തിന്റേതായ പല കാര്യങ്ങളും നീ ഞങ്ങൾക്ക് കാണിച്ച് തന്നു. മമ്മയ്ക്കും ഡാഡയ്ക്കും എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതിൽ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക. വരും വർഷങ്ങളിൽ നീ കൂടുതൽ മികച്ചതായി വരുന്നതിന് കാത്തിരിക്കുന്നു എന്നുമായിരുന്നു പൃഥ്വി കുറിച്ചത്. ഒന്നര ലക്ഷത്തിലധികം പേർ ഇതിനകം ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആ ദിനം എത്തിയിരിക്കുകയാണ്. അലംകൃതയുടെ 10ാം പിറന്നാളിന് ആശംസയുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമായി ചിരിച്ച് പോസ് ചെയ്ത അലംകൃതയുടെ ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഇത് പൃഥ്വിയുടെ ഫീമെയിൽ വേർഷനാണെന്നായിരുന്നു കുറേപേർ പറഞ്ഞത്. സുപ്രിയയെ പോലെയാണെന്നുള്ള കമന്റുകളുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി അലംകൃതയ്ക്ക് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്.പൊതുവെ മകളുടെ മുഖം കാണുന്ന ചിത്രം പങ്കുവെക്കാറില്ല പൃഥ്വിയും സുപ്രിയയും. മകളുടെ സ്വകാര്യതയെ മാനിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഇരുവരും തുറന്നുപറഞ്ഞിരുന്നു. പിറന്നാളാശംസയ്ക്കൊപ്പമായി എപ്പോഴും പുതിയ ഫോട്ടോ പങ്കിടാറുണ്ട്. താരപുത്രി ഇമേജ് അവൾക്ക് ഭാരമാവരുത്.
ഭാവിയിൽ അവൾ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
അത്യാവശ്യം ചട്ടമ്പിത്തരമൊക്കെ അവളുടെ കൈയ്യിലുണ്ട്. അമ്മ ഇവിടേക്ക് വരുന്ന സമയത്ത് ഡാഡ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പരാതി പറയാറുണ്ട്. അമ്മ ഞങ്ങളെ ശാസിക്കുമെന്ന് മനസിലാക്കിയാണ് അവളുടെ പരാതിപറച്ചിൽ. കൊച്ചിയിലേക്ക് താൻ പോവുന്നത് തന്നെ കൊച്ചുമക്കളെ കാണാനായാണെന്നായിരുന്നു മുൻപ് മല്ലിക സുകുമാരനും പറഞ്ഞത്.
Find out more: