കനകയുടെ പുതിയ ഫോട്ടോകൾ വൈറലാവുന്നു; എന്താണ് കനകയുടെ ജീവിതത്തിൽ സംഭവിച്ചത്? കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു കനക അപ്രത്യക്ഷയായത്. പിന്നീട് പലതരത്തിലുള്ള വാർത്തകളാണ് കനകയുടേതായി പുറത്തുവന്നത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു. തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. കരകാട്ടക്കാരൻ എന്ന ആദ്യ ചിത്രം വൻ ഹിറ്റായി. തുടർന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം അവസരങ്ങൾ ഒഴുകിയെത്തി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക ചെറുതായിരിക്കുമ്പോൾ തന്നെ ദേവികയും ഭർത്താവ് ദേവദാസും വേർപിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും ഒറ്റയ്ക്കുള്ള ജീവിതമായി. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയിൽ കനക മാനസികമായി തകർന്നു. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മാലു മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്.




 സിദ്ധിഖ് - ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ കനക പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമൊക്കെ മികച്ച കുറേ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തു. പിന്നീട് കനകയെ ആരും കണ്ടില്ല. ചെന്നൈയിലെ രാജഅണ്ണാമലൈപുരത്തുള്ള വീട്ടിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. പെട്ടന്നൊരു ദിവസം അടച്ചിട്ട മുറിയിൽ നിന്ന് പുക വരുന്നത് കണ്ട് അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് കനക വീണ്ടും മാധ്യമങ്ങളിൽ വാർത്തയായത്. അന്ന് വീട്ടിലേക്ക് വന്ന ഫയർഫോഴ്‌സുകാരെ, ഇവിടെ ഒന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് കനക തിരിച്ചയച്ചു. കനകയ്ക്ക് മാനസിക രോഗമാണ്, കാൻസറാണ് എന്നൊക്കെയുള്ള ഗോസിപ്പുകളും ഇതിനിടയിൽ വന്നിരുന്നു. ആ സംഭവത്തിന് ശേഷമാണ് തമിഴ് നടി കുട്ടിപദ്മിനി കനകയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയത്.





കനക ഹാപ്പിയാണെന്ന് ആ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇപ്പോഴിതാ പുറം ലോകവുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ കനകയുടെ ചെന്നൈയിലെ ഷോപ്പിങ് മാളുകളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവരുന്നു. സത്യത്തിൽ, അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ കനക അകപ്പെട്ടിരുന്നു. മരിച്ചുപോയ അമ്മയുമായി സംസാരിക്കാൻ കഴിയും എന്ന് പറഞ്ഞ് അമുത എന്ന സ്ത്രീ കനകയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുക്കുമരനുമായി അടുപ്പത്തിലായതും. ആ ബന്ധം അങ്ങനെ അവസാനിച്ചു. അതിന് ശേഷം കനക വീണ്ടും കാണാമറയത്തായി. അച്ഛനുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിലാണ് പിന്നീട് കനക മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അമ്മയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശിയായിരുന്നു കനക.


 


ആ സ്വത്ത് തർക്കവും മാധ്യമങ്ങളിൽ വാർത്തയായി. അമ്മയുടെ വേർപാടോടെയാണ് കനക അഭിനയത്തിൽ നിന്നെല്ലാം മാറി നിന്നത്. അതോടെ കുറേക്കാലം കനകയുടെ വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് കനക മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴാണ് നടി വിവാഹിതയായി എന്ന കാര്യം പോലും ആളുകൾ അറിയുന്നത്. കാലിഫോർണിയയിൽ എൻജിനിയർ ആയിരുന്ന മുത്തുകുമാരൻ എന്നയാളുമായി 2017 ൽ വിവാഹം നടന്നു എന്നും, 15 ദിവസങ്ങൾക്ക് ശേഷം ഭർത്താവിനെ കാണാതായി എന്നുമാണ് കനക മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മകളുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നും, കനകയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നും അച്ഛൻ ദേവദാസ് വെളിപ്പെടുത്തുകയുണ്ടായി.

Find out more: