ബാലിയിൽ കറങ്ങി ദിയ- അശ്വിൻ: ഫോട്ടോ ക്രെഡിറ്റ് ചോദിച്ച് ഹൻസികയും! വ്‌ളോഗും ചിത്രങ്ങളുമായി എല്ലാവരും സോഷ്യൽമീഡിയയിൽ സജീവമാണ്. ഹണിമൂൺ വ്‌ളോഗുമായി ദിയയും എത്തിയിരുന്നു. ഇപ്പോഴിതാ സ്വിംസ്യൂട്ട് അണിഞ്ഞ് അശ്വിനോട് ചേർന്ന് നിൽക്കുന്നൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് ദിയ. ബീച്ച് സൈഡിലെ റിസോർട്ടിൽ രണ്ടുമൂന്ന് ദിവസം താമസിക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. നേരത്തെ പൂളിൽ ഇറങ്ങിയതിന്റെ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഒരു ആവേശത്തിന് ഇറങ്ങിയതാണ്, നല്ല തണുപ്പാണ്, തിരിച്ച് കയറാൻ പോവുകയാണെന്നായിരുന്നു ഇഷാനിയോട് ദിയ പറഞ്ഞത്. ബീച്ച് സൈഡിലെ റിസോർട്ടിൽ പോയാൽ എന്തായാലും വെള്ളത്തിൽ ഇറങ്ങുമെന്ന് ദിയ പറയുന്നുണ്ടായിരുന്നു. അശ്വിനെ കെട്ടിപ്പിടിച്ചുള്ള ചിത്രമായിരുന്നു ദിയ പോസ്റ്റ് ചെയ്തത്. ദിയയുടെ നെറ്റിയിൽ ചുംബിക്കുന്ന അശ്വിനെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ഫോട്ടോ എടുത്തത് ആരാണെന്ന ചോദ്യവുമായാണ് ഹൻസിക എത്തിയത്.
സ്‌മൈലിയിലൂടെയായി ഹൻസികയ്ക്ക് ദിയ മറുപടിയേകിയിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒരുതരത്തിലും നെഗറ്റിവിറ്റി ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ, നിരന്തരമായി നെഗറ്റീവ് പറയുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് മുൻപ് ദിയ പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് അനാവശ്യ വിമർശനങ്ങൾ നടത്തുന്നത് ക്ഷമിക്കില്ലെന്നും ദിയ പറഞ്ഞിരുന്നു. ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ഹണിമൂൺ ആഘോഷത്തിലാണ്. കുടുംബസമേതമായാണ് ഇവർ ബാലിയിലേക്ക് പോയത്. അവരവരുടേതായ രീതിയിൽ എല്ലാവരും യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു. വിവാഹശേഷം ദിയ കൂടുതൽ സമയം ഞങ്ങളോടൊപ്പം ചെലവഴിക്കാൻ തുടങ്ങി. അതാണ് ഇപ്പോൾ വന്നിട്ടുള്ള മാറ്റമെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
വൈറൽ ഡാൻസിന്റെ ക്രെഡിറ്റും ദിയയ്ക്കാണ്. കുളമാവുന്നെങ്കിൽ അങ്ങനെ എന്ന് കരുതി ചെയ്തതാണ്. ഭാഗ്യത്തിന് അത് നല്ലതായെന്നായിരുന്നു ബാലിയിലെ ഡാൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ സിന്ധു കൃഷ്ണ പറഞ്ഞത്.സീമന്തരേഖയിൽ സിന്ദൂരം ഇടുന്നില്ല, ഭർത്താവിനെ ബഹുമാനിക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളായിരുന്നു ഇടക്കാലത്ത് ഉയർന്നത്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സിൽ നിന്നും ഭാര്യഭർത്താക്കൻമാരായി മാറിയവരാണ്. ഭർത്താവായെന്ന് കരുതി ബഹുമാനപ്പെട്ട അശ്വിൻ അവർകൾ അറിയാൻ എന്ന മോഡലിലൊന്നും സംസാരിക്കാനാവില്ല. ബഹുമാനിക്കേണ്ടവരെയെല്ലാം ബഹുമാനിക്കുന്ന ആളാണ് ഞാൻ എന്ന് അശ്വിന് അറിയാം. ഓണത്തിന് മുൻപ് ചെയ്ത ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ കണ്ടാണ് സിന്ദൂരം എവിടെയെന്ന് ചോദിച്ചത്. അന്ന് കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നു. വിവാഹത്തിന് മുൻപ് സിന്ദൂരം തൊടാനാവില്ലല്ലോയെന്നുമായിരുന്നു ദിയ പറഞ്ഞത്.
ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ഹണിമൂൺ ആഘോഷത്തിലാണ്. കുടുംബസമേതമായാണ് ഇവർ ബാലിയിലേക്ക് പോയത്. അവരവരുടേതായ രീതിയിൽ എല്ലാവരും യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു. വിവാഹശേഷം ദിയ കൂടുതൽ സമയം ഞങ്ങളോടൊപ്പം ചെലവഴിക്കാൻ തുടങ്ങി. അതാണ് ഇപ്പോൾ വന്നിട്ടുള്ള മാറ്റമെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. വൈറൽ ഡാൻസിന്റെ ക്രെഡിറ്റും ദിയയ്ക്കാണ്. കുളമാവുന്നെങ്കിൽ അങ്ങനെ എന്ന് കരുതി ചെയ്തതാണ്. ഭാഗ്യത്തിന് അത് നല്ലതായെന്നായിരുന്നു ബാലിയിലെ ഡാൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ സിന്ധു കൃഷ്ണ പറഞ്ഞത്.സീമന്തരേഖയിൽ സിന്ദൂരം ഇടുന്നില്ല, ഭർത്താവിനെ ബഹുമാനിക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളായിരുന്നു ഇടക്കാലത്ത് ഉയർന്നത്.
Find out more: