കിടിലം പ്രകടനവുമായി ബാഡ് ബോയ്സ് തിയറ്ററുകളിൽ! ബാഡ് ബോയ്‌സിൽ ഒന്നല്ല, രണ്ട് സന്ദേശം പറയുന്നുണ്ട് രചയിതാവും സംവിധായകനുമായ ഒമർ ലുലു. അതു കേൾക്കാൻ പ്രേക്ഷകർ അവസാനം വരെ കാത്തിരിക്കണമെന്ന് മാത്രം.സിനിമയാണെങ്കിലൊരു സന്ദേശം വേണം, മറ്റൊന്നുമില്ലെങ്കിലും നിർബന്ധമായും സന്ദേശമുണ്ടായിരിക്കണം. ഒരു ഗുണ്ടയെ അറിയാതെ അടിച്ചു പതം വരുത്തിയതോടെയാണ് ആന്റപ്പനും സംഘവും ക്വട്ടേഷൻ സംഘവും ഗുണ്ടാ നേതാക്കളുമായി വളർന്നത്. അതോടെ പണത്തിന്റെ വരവും തുടങ്ങി.
 മുതിർന്നപ്പോഴും നാൽവർ സംഘം കൂടെ തന്നെയുണ്ടായിരുന്നു, ആന്റപ്പന് കൂട്ടായി മേരിയും മകളും കൂടിയുണ്ടായി. പഴയ ഉഴപ്പിനും തല്ലിനുമൊന്നും കുറവുണ്ടായില്ലെന്ന് മാത്രം.






പഠിക്കാൻ മിടുക്കൊന്നുമില്ലാതെ തോറ്റു തൊപ്പിയിടുന്ന ആന്റപ്പൻ, അവനേക്കാൾ പ്രായത്തിന് ഇളപ്പത്തിലുള്ള സിന്റപ്പനും അലോഷിയും ചക്കരയും. സ്‌കൂൾ കാലത്തു തന്നെ പ്രണയം തോന്നിയ മേരിയെന്ന പെൺകുട്ടിയും. പഠിച്ചു ജയിച്ചാൽ ആന്റപ്പനെ പ്രണയിക്കാമെന്നതാണ് മേരിയുടെ കണ്ടീഷൻ. ആന്റപ്പൻ അങ്ങനെയങ്ങ് ജയിച്ചു കയറില്ലെന്ന് മേരിക്ക് ഉറപ്പുണ്ട്. പക്ഷേ, പഠിക്കാൻ മിടുക്കില്ലെങ്കിലും മേരിക്കൊരു പ്രശ്‌നം വന്നപ്പോൾ അടിച്ചൊതുക്കാൻ ആന്റപ്പനും കൂട്ടുകാരുമാണുണ്ടായത്. അതോടെ മേരി ആന്റപ്പനെ പ്രണയിക്കാനും തുടങ്ങി. ഇടവകയിലെ നല്ല പിള്ളേരാണോ ചീത്തപ്പിള്ളേരാണോ ബാഡ് ബോയ്‌സെന്നത് വലിയ അച്ചനു പോലും തിട്ടമില്ല. എന്തായാലും അവരത്ര ബാഡല്ല, അത്രയും ഗുഡ്ഡും ആയിരിക്കില്ല.സ്റ്റണ്ടും തമാശയുമെല്ലാം ചേർത്തൊരു പടമെന്ന് ബാഡ് ബോയ്‌സിനെ കുറിച്ച് പറയാമെങ്കിലും തമാശകൾ പലതും പ്രത്യേക നിലവാരത്തിലുള്ളവയാണ്.





കാഴ്ചക്കാരിൽ ചിലർക്ക് തമാശയായി തോന്നുന്നവ മറ്റു ചിലർക്ക് തമാശയ്ക്കു വേണ്ടിയുള്ള തമാശയെന്നും തോന്നിയേക്കാം.ഒരു അഡാർ ലവിൽ മാണിക്യ മലരായ പൂവി എന്ന പഴയകാല ഹിറ്റ് മാപ്പിളപ്പാട്ട് ഉപയോഗിച്ചതു പോലെ ബാഡ് ബോയ്‌സിലും ഒരു പാട്ട് അവതരിപ്പിക്കുന്നുണ്ട്. ആരംഭം തുളുമ്പും നിൻ എന്നു തുടങ്ങുന്ന ഗാനം പുതിയ സംഗീതത്തിൽ അവതരിപ്പിച്ചിരിക്കുന്നു.സമകാലിക സംഭവങ്ങളോ സംഭാഷണങ്ങളോ ചേർത്തൊരു സ്പൂഫ് തരത്തിലുള്ള സിനിമയാണ് ബാഡ് ബോയ്‌സ്. സിനിമയിലെ കൗതുകം യഥാർഥത്തിൽ ഉള്ളവരെ അതേ രൂപത്തിൽ സിനിമയിൽ കൊണ്ടുവന്നിരിക്കുന്നു എന്നതു മാത്രമാണ്. യൂട്യൂബ് വ്‌ളോഗർമാർ, ആറാട്ടണ്ണൻ സന്തോഷ് വർക്കി, സിനിമാ വ്‌ളോഗ് ചെയ്യുന്നവർ, സിനിമാ നിർമാതാവ് ബാദുഷ തുടങ്ങി നിരവധി പേർ അവരായോ അല്ലെങ്കിൽ അവരുടെ പേരിൽ വളരെ ചെറിയൊരു മാറ്റത്തോടെയോ പ്രത്യക്ഷപ്പെടുന്നവരാണ്.




സ്റ്റണ്ടും തമാശയുമെല്ലാം ചേർത്തൊരു പടമെന്ന് ബാഡ് ബോയ്‌സിനെ കുറിച്ച് പറയാമെങ്കിലും തമാശകൾ പലതും പ്രത്യേക നിലവാരത്തിലുള്ളവയാണ്. കാഴ്ചക്കാരിൽ ചിലർക്ക് തമാശയായി തോന്നുന്നവ മറ്റു ചിലർക്ക് തമാശയ്ക്കു വേണ്ടിയുള്ള തമാശയെന്നും തോന്നിയേക്കാം.അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച ബാഡ് ബോയ്‌സ് ശരാശരി നിലവാരത്തിലുള്ള സാധാരണമായൊരു ചിത്രവും ട്രീറ്റ്‌മെന്റും എന്നതിൽ കവിഞ്ഞ് പറയാനൊന്നുമില്ല. അബാമിന്റെ സിനിമയായതിനാൽ ഷീലു അബ്രാഹം നായികാ സ്ഥാനത്തുണ്ടെങ്കിലും അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്വതവേ ചെയ്യുന്ന ട്രാക്കിൽ നിന്നും വ്യത്യസ്തമായി കോമഡിയിലേക്ക് തിരിയാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും കാര്യമായി വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാൽ വെറും എന്റർടെയ്ൻമെന്റോ ഓണക്കാലത്തെ സിനിമാ കാഴ്ചയോ മാത്രം പ്രതീക്ഷിച്ചെത്തുന്നവർക്ക് വലിയ നിരാശയൊന്നും ഈ സിനിമ നൽകുകയുമില്ല.

Find out more: