സുരേഷേട്ടൻ സ്വന്തം ചേട്ടൻ! നയൻതാര കെട്ടിപ്പിടിച്ചതും ഭാഗ്യം: കേക്കുകളിൽ സംത്സോഹം നിറച്ച ദുബായ് മലയാളി വീട്ടമ്മ!  ഒരു മലയാളി വീട്ടമ്മയാണ് നയൻതാരക്കും വിഗ്‌നേഷിനും വേണ്ടി കേക്ക് ഉണ്ടാക്കിയത് എന്ന് അറിഞ്ഞതോടെ മാധ്യമങ്ങളിലും വാർത്ത നിറഞ്ഞു.ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവരുടെ പ്രയതമന്റെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് ദുബായിൽ ആയിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ദുബായ് മലയാളി വീട്ടമ്മ വിഗ്നേഷ് ശിവന് വേണ്ടി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്മലയാളി ആയ ആതിര നായർ ആണ് ഇരുവരുടെയും ജീവിതത്തിലെ മറക്കാൻ ആകാത്ത നിമിഷത്തിനു മധുരം കൂട്ടിയത്. ഇതിനു മുൻപും ആതിര നയൻസിന് വേണ്ടി കേക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എങ്കിലും ഇത്തവണ മധുരം ഇരട്ടിയാണ് ആതിരക്കും.






   ഓണത്തിന് ലേഡി സൂപ്പർ സ്റ്റാറിനും കുടുംബത്തിനും ഓണസദ്യ കൊടുക്കാനും ആതിരക്ക് സാധിച്ചു. നടനും കേന്ദ്രമന്ത്രിയും ആയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസെപ്ഷനും കേക്ക് എത്തിച്ചത് ആതിര ആയിരുന്നു. സുരേഷേട്ടൻ തനിക്ക് ചേട്ടനെ പോലെ ആണെന്നും തന്റെ കേക്ക് മേക്കിങ് കാര്യത്തിൽ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണ തരുന്നത് ചേട്ടൻ ആണെന്നും പറയുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആതിര. എന്റെ കേക്ക് വാങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പ്രതിഫലത്തേക്കാൾ സന്തോഷം നൽകുന്നത് അവരുടെ വാക്കുകൾക്ക് ആണ്. ഒരിക്കൽ എന്റെ കേക്ക് കഴിച്ചശേഷം അവർ വീണ്ടും എന്റെ അടുക്കലേക്ക് എത്തുമ്പോൾ മനസ്സ് നിറഞ്ഞൊരു ഫീൽ ഉണ്ട്. 





എന്നെ സംബന്ധിച്ചിടത്തോളം അതാണ് വലിയ അംഗീകാരം. ഒരു ബിസ്നെസ്സ് ആയി തുടങ്ങിയിട്ടില്ല. ശരിക്കും ഒരു പ്യുവർ ഹോം ബേക്കർ തന്നെ ആണ്. അതിലൂടെ ഇങ്ങനെ ഒരു നേട്ടം കൈവരിയ്ക്കാൻ കഴിഞ്ഞതിലും അതിലൂടെ എന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും എന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും അഭിമാനവും സന്തോഷവും സമ്മാനിക്കാൻ കഴിഞ്ഞതുമാണ് എന്റെ ജീവിതത്തിലെഏറ്റവും വലിയ നേട്ടം.ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷം ആണ്. ഒരുപാട് കാലത്തെ അധ്വാനത്തിന് ഫലം കണ്ടു എന്ന് പറയുന്ന പോലെ. നയൻസിന് കൊടുത്തു എന്നുള്ളതിൽ അല്ല, ഒരുപാട് കാലത്തെ അധ്വാനത്തിന് ഫലം കണ്ടു എന്ന് പറയുന്ന പോലെ ആണ് . ഇപ്പോൾ ഞാൻ ഒരുപാട് അറിയപ്പെട്ടു എന്നല്ല.



 ഓണത്തിന് ലേഡി സൂപ്പർ സ്റ്റാറിനും കുടുംബത്തിനും ഓണസദ്യ കൊടുക്കാനും ആതിരക്ക് സാധിച്ചു. നടനും കേന്ദ്രമന്ത്രിയും ആയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസെപ്ഷനും കേക്ക് എത്തിച്ചത് ആതിര ആയിരുന്നു. സുരേഷേട്ടൻ തനിക്ക് ചേട്ടനെ പോലെ ആണെന്നും തന്റെ കേക്ക് മേക്കിങ് കാര്യത്തിൽ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണ തരുന്നത് ചേട്ടൻ ആണെന്നും പറയുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആതിര. എന്റെ കേക്ക് വാങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പ്രതിഫലത്തേക്കാൾ സന്തോഷം നൽകുന്നത് അവരുടെ വാക്കുകൾക്ക് ആണ്. ഒരിക്കൽ എന്റെ കേക്ക് കഴിച്ചശേഷം അവർ വീണ്ടും എന്റെ അടുക്കലേക്ക് എത്തുമ്പോൾ മനസ്സ് നിറഞ്ഞൊരു ഫീൽ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് വലിയ അംഗീകാരം. ഒരു ബിസ്നെസ്സ് ആയി തുടങ്ങിയിട്ടില്ല. 

Find out more: