അരവിന്ദ് സാമി കാർത്തി ചിത്രം മെയ്യഴകൻ സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ! സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ശ്രിദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 96 ന്റെ സംവിധായകനായ സി പ്രേംകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലുള്ള വിശേഷങ്ങളെല്ലാം വൈറലായിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈകാരികത നിറഞ്ഞ നിരവധി രംഗങ്ങൾ ചേർത്താണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. അരവിന്ദ് സാമിയും കാർത്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മെയ്യഴകൻ. കാർത്തിയുടെ 27ാമത്തെ ചിത്രമാണിത്.





ഞാനും അരവിന്ദ് സാമിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം സംസാരിക്കവേ, ഇതിലെ രംഗങ്ങളിലെ വികാരങ്ങൾ ഒട്ടും കുറയാതെ അതേ പടി സ്ക്രീനിൽ കൊണ്ടു വന്നാൽ തന്നെ പടത്തിന് വലിയ വിജയം നേടിയെടുക്കാനാവും എന്ന് പറയുമായിരുന്നു. സിനിമ മുഴുവൻ അരവിന്ദസാമിയെ ' അത്താൻ, അത്താൻ ' എന്ന് പറഞ്ഞ് പിറകെ നടന്ന് ടോർച്ചർ ചെയ്യുന്ന കഥാപാത്രമാണ് എൻ്റേത്. ' 96 ' ലെ കാതലെ കാതലെ എന്ന പാട്ട് ഇന്നും മിക്കവരുടെയും. ഫോണിലെ റിംഗ് ടോണാണ്. അതു പോലെ മെയ്യഴകനിലെ പാട്ടുകളും കേട്ടു കൊണ്ടാണ് മിക്കവരുടെയും യാത്ര. ഈ സിനിമയിൽ കമലഹാസൻ സാർ പാടിയ ഒരു പാട്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു സിനിമയ്ക്കും വലിയ വാല്യു സൃഷ്ടിച്ചു. അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇളയ രാജയുടെ പ്രണയം ഇല്ലാതെ പ്രേം കുമാർ കഥ എഴുതില്ല. മെയ്യഴകനിലും അത് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു കാർത്തി പറഞ്ഞത്. 96 എല്ലാവർക്കും ഇഷ്ടമായ ചിത്രമായിരുന്നു.





അതിന് ശേഷം വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. പ്രശസ്തിക്ക് പിന്നാലെ പോയി സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയുടെ തിരക്കഥയെക്കുറിച്ച് അറിഞ്ഞ് ഞാൻ അദ്ദേഹത്തെ അങ്ങോട്ട് പോയി ബന്ധപ്പെടുകയായിരുന്നു. തിരക്കഥ വായിച്ചപ്പോൾ പല സമയത്തും ഞാൻ ഇമോഷണലായിരുന്നു. 96 റിലീസ് ചെയ്ത് ആറ് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു സിനിമ ചെയ്യുന്നത്. ഇത്രയും കാലം ഈ ചിത്രത്തിന് പിന്നാലെയായിരുന്നു. തിരക്കഥ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ ഈ ചോദ്യത്തിന് ആദ്യം ഞാൻ ഉത്തരം നൽകേണ്ടിയിരിക്കുന്നു.അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലായാലും നമുക്കു ചുറ്റുമായാലും വെറുപ്പ് എന്ന ചിന്താഗതി വർദ്ധിച്ചു വരികയാണ്. 




സ്‌നേഹം കൊണ്ടു മാത്രമേ ഇതിനെ മാറ്റാനാവൂ. ഈ സിനിമ അതിനെ കുറിച്ചാണ് പറയുന്നത്. അത് എങ്ങനെ എന്നത് ചിത്രം കാണുമ്പോൾ ബോധ്യമാവുമെന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്.സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ശ്രിദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 96 ന്റെ സംവിധായകനായ സി പ്രേംകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലുള്ള വിശേഷങ്ങളെല്ലാം വൈറലായിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈകാരികത നിറഞ്ഞ നിരവധി രംഗങ്ങൾ ചേർത്താണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്.

Find out more: