ബാലി ട്രിപ്പിൽ ഭർത്താവിനെ കുഴക്കിയ കാര്യത്തെക്കുറിച്ച് പറഞ്ഞ് ദിയ കൃഷ്ണ! ട്രാവൽ ഏജൻസിക്കൊപ്പം ചേർന്ന് പോവേണ്ട സ്ഥലങ്ങളെക്കുറിച്ചെല്ലാം തീരുമാനമെടുത്തത് അഹാനയായിരുന്നു. എല്ലാം മനോഹരമായ സ്ഥലങ്ങളായിരുന്നുവെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. വ്‌ളോഗിലും ചിത്രങ്ങളിലൂടെയുമായി എല്ലാവരും യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. നൂസ പെനിഡയിലേക്ക് പോയതിനെക്കുറിച്ചായിരുന്നു ദിയയുടെ പുതിയ വീഡിയോ. കുടുംബസമേതമായി ബാലി ട്രിപ്പ് ആഘോഷമാക്കുകയാണ് ദിയയും അശ്വിനും. കല്യാണം കഴിഞ്ഞ് ഓണാഘോഷവും ഗംഭീരമായി ആഘോഷിച്ചതിന് ശേഷമായിരുന്നു ഇവർ ബാലിയിൽ എത്തിയത്. ദിയയുടെ കൈയ്യിൽ ചുംബിച്ച് അശ്വിൻ പോസ് ചെയ്തപ്പോൾ ഇഷാനി വീഡിയോയും അഹാന ഫോട്ടോയും എടുക്കുകയായിരുന്നു. ഹൻസുവാകട്ടെ എങ്ങനെയാണ് പോസ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു. ശ്രദ്ധിച്ച് നിൽക്കണേയെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.





നാട്ടിലെ ഭക്ഷണം കിട്ടുന്നില്ല, അതാണ് എന്റെ സങ്കടമെന്നായിരുന്നു അശ്വിൻ ദിയയോട് പറഞ്ഞത്. ദിയ മീൻ വിഭവങ്ങൾ കഴിക്കുമ്പോൾ അശ്വിൻ മുഖം പൊത്തുകയായിരുന്നു. ചിക്കൻ കഴിക്കാറുണ്ടെങ്കിലും മീൻ വിഭവങ്ങൾ അശ്വിന് ഇഷ്ടമല്ലെന്ന് ദിയ മുൻപ് പറഞ്ഞിരുന്നു. ഇന്ത്യൻ ബോർഡർ കാണാനായി കാത്തിരിക്കുകയാണോയെന്നും ദിയ അശ്വിനോട് ചോദിക്കുന്നുണ്ടായിരുന്നു. പൊതുവെ കഴിക്കാത്ത ഭക്ഷണങ്ങളൊക്കെയാണ് അശ്വിൻ ഓർഡർ ചെയ്തത്. സാഹചര്യമാണ് നിന്നെക്കൊണ്ട് ഇത് ചെയ്യിക്കുന്നതെന്ന് എനിക്കറിയാമെന്നും ദിയ പറയുന്നുണ്ടായിരുന്നു. വീട്ടിലെ ബാക്കിയുള്ളവരെയും ദിയ വീഡിയോയിൽ കാണിച്ചിരുന്നു.





 ഈ ബാക്ക്ഗ്രൗണ്ടിനെക്കാളും ഭംഗി നീ തന്നെയാണെന്നായിരുന്നു അശ്വിന്റെ കമന്റ്. ബീച്ചിലേക്ക് ഇറങ്ങുന്നതിനിടെ ഇറക്കമൊക്കെ കൊള്ളാം, എനിക്ക് തിരിച്ച് കയറാൻ പറ്റില്ലെന്നായിരുന്നു അശ്വിൻ പറഞ്ഞത്. ഹൻസുവിന് ചിത്രങ്ങളും വീഡിയോയും പകർത്തിക്കൊടുക്കുന്നുണ്ടായിരുന്നു അശ്വിൻ. വെയിലിൽ ഇറങ്ങിയത് കൊണ്ട് ദേഹം നന്നായി പൊള്ളുന്നുണ്ട്. ഇന്നത്തെ ദിവസം അച്ഛൻ റൂമിൽ വിശ്രമിക്കുകയാണ്. അതൊരു മികച്ച തീരുമാനമാണെന്നായിരുന്നു ദിയ പറഞ്ഞത്. സത്യം പറഞ്ഞാൽ വ്‌ളോഗ് എടുക്കുന്നില്ലെന്ന് തീരുമാനിച്ചതാണ്, എനിക്കൊട്ടും വയ്യ. അശ്വിനാണ് പറഞ്ഞത് നിന്റെ ആംഗിളിൽ നീയും വ്‌ളോഗ് എടുക്കൂ എന്ന്. ഇവിടെ വന്നപ്പോൾ മുതൽ എല്ലാവരും വീഡിയോയും ചിത്രങ്ങളും എടുക്കുന്നുണ്ട്.




 ട്രിവാൻഡ്രത്തെ വെയിലിനെ പ്രാകി നടന്ന ഞാനാണ്. ഇവിടെ വെയിൽ ഒരു രക്ഷയുമില്ല. പൊള്ളിപ്പോവുന്ന തരത്തിലാണ് വെയിൽ. ദിയ എന്റെ ബോസാണെന്നായിരുന്നു അശ്വിൻ ട്രാവൽ ഗൈഡിനോട് പറഞ്ഞത്. എന്താണ് അശ്വിൻ പറയുന്നതെന്നായിരുന്നു ദിയ ചോദിച്ചത്. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നും ഭാര്യയും ഭർത്താവുമാണെന്നുമായിരുന്നു ദിയ പറഞ്ഞത്. പൊൻമുടിയൊക്കെ പോവുന്ന പോലെയുള്ള റോഡാണ്, പക്ഷേ, ഒരു ഫോറിൻ നാച്ചറാണ്. പോവുന്ന സ്ഥലം എങ്ങനെയാണെന്ന് ദിയ വീഡിയോയിൽ കാണിച്ചിരുന്നു.

Find out more: