പ്രയാഗ മാർട്ടിന്റെ പുതിയ കിടിലൻ മേക്കോവർ! സാഗർ ഏലിയാസ് ജാക്കിയായിരുന്നു ആദ്യ ചിത്രം. ഉണ്ണി മുകുന്ദനൊപ്പം ഒരു മുറൈ വന്ത് പാർത്തായയിൽ നായികയായത് പ്രയാഗയായിരുന്നു. നാടൻ ലുക്കിലായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

സിനിമയ്ക്ക് പുറമെ ചാനൽ പരിപാടികളിലും സജീവമാണ് താരം. മേക്കോവറിന്റെ കാര്യത്തിൽ പ്രയാഗ വേറെ ലെവലാണ്. സോഷ്യൽ മീഡിയയിലൂടെയായി പങ്കിടുന്ന മേക്കോവർ ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ചില ചിത്രങ്ങളാണ് ചർച്ചയായി മാറിയിട്ടുള്ളത്. ബാലതാരവും അതിഥി താരവുമൊക്കെയായതിന് ശേഷമായിരുന്നു പ്രയാഗ മാർട്ടിൻ നായികയായത്. തമിഴിലൂടെ തുടങ്ങി പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു താരം. ലുക്കിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുള്ളതാണ് പ്രയാഗ. വിമർശനങ്ങളുമായി വരുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല.





 മലയാളിയാണെന്ന് കരുതി എപ്പോഴും മുഴുവനും കവർ ചെയ്യുന്ന ഉടുപ്പിടണോയെന്നായിരുന്നു ഇടയ്ക്ക് പ്രയാഗ ചോദിച്ചത്. വസ്ത്ര സ്വാതന്ത്ര്യമൊക്കെ ഉള്ള നാടല്ലേ, എന്ത് ധരിക്കണം എന്നത് അവരവരുടെ ചോയ്‌സല്ലേ, മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടിയാണോ ഞാൻ ജീവിക്കേണ്ടത്. എന്റെ താൽപര്യങ്ങളല്ലേ ഞാൻ പരിഗണിക്കേണ്ടതെന്നുമായിരുന്നു താരം ചോദിച്ചത്.മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിന് വേണ്ടിയല്ല വ്യത്യസ്തമായ മേക്കോവർ നടത്തുന്നത്. ഞാൻ മാറി എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയിൽ നാടൻ വേഷത്തിൽ കണ്ടു എന്ന് കരുതി യഥാർത്ഥ ജീവിതത്തിൽ ഞാൻ അങ്ങനെയാവണമെന്നില്ല. ഇടക്കാലത്ത് ഞാൻ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ജീവിതത്തിലൊരുപാട് മാറ്റങ്ങൾ സംഭവിച്ച സമയമായിരുന്നു അത്. 





ലോകം മാറുമ്പോൾ എനിക്കും മാറ്റങ്ങൾ സംഭവിക്കില്ലേ. അത്രേയുള്ളൂ. മുടി കളർ ചെയ്തതും മറ്റ് പരീക്ഷണങ്ങൾ നടത്തിയതുമെല്ലാം സ്വാഭാവികമായി വന്ന മാറ്റങ്ങളാണെന്നായിരുന്നു പ്രയാഗ പറഞ്ഞത്. യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്, വെസ്റ്റേൺ മ്യൂസിക്ക് കേട്ടാണ് വളർന്നത്. അതിന്റെയൊക്കെ സ്വാധീനം എന്റെ ജീവിതത്തിൽ കാണാതിരിക്കില്ലല്ലോ. ഫാഷനെയും മുടി കളർ ചെയ്തതിനെക്കുറിച്ചുമൊക്കെ വിമർശനങ്ങൾക്ക് മറുപടിയേകിയും പ്രയാഗ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ടെന്ന് പ്രയാഗ കുറിച്ചിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്. ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ഒരാൾ ചോദിച്ചത്. കുട്ടിക്കൊന്നുമില്ല, എല്ലാം ശരിയാവും. 




മിടുക്കി കുട്ടിയാണ്, കുട്ടിക്കെന്താണ് പറ്റിയത് തുടങ്ങിയ കമന്റുകളായിരുന്നു ചിത്രങ്ങളുടെ താഴെയുള്ളത്. നിമിഷനേരം കൊണ്ട് ചിത്രങ്ങളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വസ്ത്ര സ്വാതന്ത്ര്യമൊക്കെ ഉള്ള നാടല്ലേ, എന്ത് ധരിക്കണം എന്നത് അവരവരുടെ ചോയ്‌സല്ലേ, മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടിയാണോ ഞാൻ ജീവിക്കേണ്ടത്. എന്റെ താൽപര്യങ്ങളല്ലേ ഞാൻ പരിഗണിക്കേണ്ടതെന്നുമായിരുന്നു താരം ചോദിച്ചത്.മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിന് വേണ്ടിയല്ല വ്യത്യസ്തമായ മേക്കോവർ നടത്തുന്നത്. ഞാൻ മാറി എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയിൽ നാടൻ വേഷത്തിൽ കണ്ടു എന്ന് കരുതി യഥാർത്ഥ ജീവിതത്തിൽ ഞാൻ അങ്ങനെയാവണമെന്നില്ല.


Find out more: