നിങ്ങളുടെ മകളായിരിക്കുന്നതിൽ അഭിമാനം! ആശയ്ക്കും ശരതിനും ആശംസയുമായി ഉത്തര! ട്രൂ ലവ് എന്താണെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണ്. സ്‌നേഹത്തിന്റെയും സപ്പോർട്ടിന്റെയും മനോഹരമായ ഉദാഹരണമാണ് നിങ്ങളുടെ ബന്ധം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നിങ്ങളൊന്നിച്ച് നിന്നതേ കണ്ടിട്ടുള്ളൂ. നിങ്ങളുടെ മകളായതിനാൽ എനിക്ക് അഭിമാനമുണ്ട്. 30 വർഷത്തെ സ്‌നേഹബന്ധം ഇനിയും മുന്നോട്ട് നീങ്ങട്ടെ. കുടുംബത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ അർത്ഥം എനിക്ക് മനസിലാക്കി തന്നതിന് നന്ദി. നിങ്ങളോടുള്ള സ്‌നേഹം വാക്കുകളിലൂടെ അറിയിക്കാനാവുന്നതല്ലെന്നുമായിരുന്നു ഉത്തര കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പും ചിത്രവും വൈറലായി മാറിയത്. ആശ ശരത്തിന്റെ കല്യാണം കഴിഞ്ഞിട്ട് 30 വർഷമായിരിക്കുകയാണ്.





 വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവരെല്ലാം ഇവർക്ക് ആശംസകളുമായെത്തിയിരുന്നു. മകളായ ഉത്തരയും അച്ഛനേയും അമ്മയേയും കുറിച്ച് വാചാലയായിരുന്നു. അറേഞ്ച്ഡ് കം ലവ് മാര്യേജായിരുന്നു ആശയുടേത്. സഹോദരന്റെ സുഹൃത്തായിരുന്നു ശരത്. ടെലിവിഷനിൽ കണ്ട് ഇഷ്ടം തോന്നിയപ്പോഴായിരുന്നു അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് മുൻപൊരിക്കൽ ആശ തുറന്ന് പറഞ്ഞിരുന്നു. ആദ്യമൊന്നും അദ്ദേഹത്തിന് മലയാളം വ്യക്തമായി സംസാരിക്കാൻ അറിയില്ലായിരുന്നു. അക്കാദമിക്കലി എല്ലാവരും അവരുടെ കുടുംബത്തിൽ ഉയർന്ന നിലയിലായിരുന്നു. മകളെ പൊന്നുപോലെ നോക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്.




അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ആശ സാക്ഷ്യപ്പെടുത്തിയിരുന്നു. ആശ ശരത്തും വിശേഷ ദിനത്തെക്കുറിച്ച് വാചാലയായിരുന്നു. ശരത്തിനെ ഉമ്മ വെച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ആശംസ അറിയിച്ചവരോടെല്ലാം നന്ദി അറിയിക്കുന്നു. ഒരുപാട് ഓർമ്മകൾ, അനുഭവങ്ങൾ, എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ അങ്ങനെ എല്ലാം നിറഞ്ഞ 30 വർഷം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നമ്മൾ ഒന്നിച്ച് നിന്നവരാണ്. പരസ്പരം താങ്ങും തുണയുമായി നിന്നവർ. പ്രണയവും സ്‌നേഹവും സൗഹൃദവുമായി നമുക്ക് ഇനിയും മുന്നേറാമെന്നുമായിരുന്നു ആശ ശരത് കുറിച്ചത്. 




നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആശയ്ക്കും ശരതിനും ആശംസ അറിയിച്ചിട്ടുള്ളത്. കല്യാണത്തിന് എല്ലാത്തിനുമായി മുന്നിൽ നിന്നത് ജ്യേഷ്ഠനായിരുന്നു. ഏട്ടൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിക്കുമെന്ന് വാക്ക് കൊടുത്തിരുന്നു. അങ്ങനെയാണ് ശരതേട്ടന്റെ പ്രൊപ്പോസലുമായി ഏട്ടൻ വന്നത്. എന്നാൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴേക്കും ആൾ പോയി. ആ ശൂന്യത ഇപ്പോഴും അലട്ടുന്നുണ്ടെന്നും ആശ പറഞ്ഞിരുന്നു. ജീവിതത്തിലെ വലിയ വേദന ആ വിയോഗമാണെന്നും ആശ പറഞ്ഞിരുന്നു.

Find out more: