8:10 ന് കല്യാണം, പത്ത് മണിയാവുമ്പോഴേക്കും വേഷം മാറി ഷൂട്ടിങിന് പോയി; കല്യാണത്തെ കുറിച്ച് മല്ലിക സുകുമാരൻ! ഭർത്താവ് സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാത്ത മല്ലികയുടെ അഭിമുഖങ്ങളില്ല. അങ്ങനെയുള്ള സുകുമാരന് വേണ്ടി അമൃത ടിവിയിൽ 'ഓർമയിൽ എന്നും സുകുമാരൻ' എന്നൊരു ഷോ നടത്തുന്നുണ്ട്. അതിൽ സുകുമാരന്റെ ജീവിതത്തിലൂടെ കടന്ന് പോയവരെ കുറിച്ചും, അദ്ദേഹത്തിന്റെ നല്ല ഓർമകളെ കുറിച്ചും മല്ലിക പങ്കുവയ്ക്കുന്നു.
 മറക്കാൻ കഴിയാത്ത തങ്ങളുടെ കല്യാണത്തെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആരെയും കൂസാത്ത, ഒരു സമ്പ്രദായങ്ങൾക്കും, കെട്ടുപാടുകൾക്കും അടക്കി നിർത്താൻ കഴിയാത്ത ചിന്താഗതിയായിരുന്നു സുകുമാരന്റേത് എന്ന് നേരത്തെ പല അഭിമുഖങ്ങളിലും മല്ലിക പറഞ്ഞിട്ടുണ്ട്.






വിവാഹവും അങ്ങനെ തന്നെയായിരുന്നു. ഇന്റസ്ട്രിയിൽ അന്ന് തിളങ്ങി നിൽക്കുന്ന നടിയുടെയും നടന്റെയും വിവാഹം ആരും അറിയാതെ നടന്ന ഒരു ചെറിയ ചടങ്ങായിരുന്നുവത്രെ! മലയാളത്തിന് നഷ്ടപ്പെട്ട അപൂർവ്വ നടനാണ് സുകുമാരൻ. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ രണ്ട് മക്കളെയും മലയാള സിനിമയ്ക്ക് തന്ന് മൺമറഞ്ഞ നടൻ ഇന്നും മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ മലയാളികൾക്ക് ജീവിക്കുന്ന ഓർമയാണ്. അന്ന് തന്നെയാണ് തോപ്പിൽ ഭാസി സംവിധാനം ചെയ്യുന്ന എന്റെ നീലാകാശം എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. കൊല്ലത്ത് നീലാഹോട്ടലിൽ വച്ചിട്ടാണ് ഷൂട്ടിങ്. അവിടെ തോപ്പിൽ ഭാസി സാറും എസ്‌കെ നായർ സാറും മലയാറ്റൂർ സാറുമൊക്കെ സ്ഥിരം അവിടെയാണ്. രാവിലെ തിരുവനന്തപുരത്തെത്തിയ സുകുയേട്ടൻ ഭാസി സാറിനെ വിളിച്ച്, ഞാൻ എത്താൻ പത്ത് മണിയാവും, ചെറിയൊരു ചടങ്ങുണ്ട് എന്ന് മാത്രം വിളിച്ചു പറഞ്ഞു. അപ്പോഴേക്കും മല്ലികയും സുകുമാരനും വിവാഹിതരാകുന്നു എന്ന വാർത്ത ഇന്റസ്ട്രിയിൽ സംസാര വിഷയമായിരുന്നു. പക്ഷേ അതേക്കുറിച്ചൊന്നും ഭാസി സർ ചോദിച്ചില്ല, ഇദ്ദേഹം പറഞ്ഞുമില്ല.





 വിവാഹത്തിന് എനിക്ക് അധികമാരെയും അറിയിക്കാനില്ല, രണ്ട് ചേട്ടന്മാരെയും തിരുവനന്തപുരത്തുള്ള വല്യച്ഛനെയും മാത്രമേ വിളിക്കാനുള്ളൂ എന്ന് സുകുമാരൻ പറഞ്ഞുവത്രെ. എനിക്കും അത്രയ്ക്കാരെയും ക്ഷണിക്കാനില്ല എന്ന് മല്ലികയുടെ അച്ഛനും പറഞ്ഞു. എന്നാൽ ലളിതമായി ചടങ്ങ് അങ്ങ് നടത്താം എന്ന് തീരുമാനമായി. കല്യാണത്തിനായി സുകുമാരൻ രാവിലെ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തി. വഴുതക്കാടുള്ള സുകുമാരന്റെ വീട്ടിൽ വച്ച് രാവിലെ 7.40 നും 8.10 നും ഉള്ള ശുഭ മുഹൂർത്തത്തിലാണ് വിവാഹം. .





അമ്മ ചോദിച്ചപ്പോൾ, അന്നമാണമ്മേ എന്ന് മറുപടിയും കൊടുത്തു. രണ്ട് ഇഡ്ഡലിയും തിന്ന് ലൊക്കേഷനിലേക്ക് പോയി. അവിടെ വച്ച് തോപ്പിൽ ഭാസി സാറോട് മാത്രം കല്യാണം കഴിഞ്ഞു എന്ന കാര്യം പറഞ്ഞു. ആദ്യകാല നടി മീനയും ആ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു, 'നിന്റെ കല്യാണമാണെന്ന് കേട്ടല്ലോ സുകുവേ?' എന്ന് ചോദിച്ചപ്പോൾ 'പിന്നെ രാവിലെ തന്നെ കല്യാണം കഴിഞ്ഞ് ഞാൻ ലൊക്കേഷനിലേക്ക് വരുന്നല്ലേ!' എന്ന് അവർക്ക് മറുപടി കൊടുത്തു. കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞതുമില്ല. അത്രയും സിംപിളായിരുന്നു സുകുയേട്ടൻ എന്ന് മല്ലിക പറയുന്നു.

Find out more: