നാളെ ഇന്ത്യൻ സിനിമയെ പറ്റി സംസാരിക്കുമ്പോൾ ഈ മനുഷ്യനെ കുറിച്ച് പറയും; ഫഹദ് ഫാസിലിനെ കുറിച്ച് അഭിരാമിയുടെ വാക്കുകൾ! കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന ഫഹദിനെ അമ്പരപ്പോടെ നോക്കി നിൽക്കുന്ന പല താരങ്ങളുടെയും തുറന്ന് പറച്ചിലുകൾ വൈറലായിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അഭിനയത്തെ കുറിച്ച് വാചാലയാകുകയാണ് നടി അഭിരാമി. മലയാള സിനിമയ്ക്ക് അഭിമാനമായി വളർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിൽ ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് മയങ്ങാത്തവരില്ല. ഒരു പത്ത് വർഷങ്ങൾക്കകം, ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഫഹദ് ഫാസിൽ എന്ന നടനെ കുറിച്ച് പറയാതെ പൂർത്തിയാക്കാൻ കഴിയാത്ത കാലം വരും അത്രയധികം കഴിവുള്ള ഒരു കലാകാരനാണ് അദ്ദേഹം.





  ഞാൻ ഫഹദിനൊപ്പം സീൻ ചെയ്യുന്നതിന് മുൻപ്, വളരെ കാഷ്വലായി സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പെട്ടൻ ആക്ഷൻ പറഞ്ഞു, നൊടിയിണയിൽ ഫഹദ് കഥാപാത്രമായി മാറി. എനിക്കത് പെട്ടന്നൊരു ഷോക്ക് ആയിരുന്നു, ഒരു സെക്കന്റ് കൊണ്ട് ഷോട്ടിലേക്ക് മാറും എന്ന് ഞാൻ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് അത് സംഭവിച്ചത്. അതുകൊണ്ട് തന്നെ റീ ടേക്ക് പോകേണ്ടി വന്നു. അത്രയും പെട്ടന്ന് ഒരാളെക്കൊണ്ട് തന്റെ ബോഡി ലാഗ്വേജ് മാറാൻ കഴിയും എന്നത് എനിക്കൊരു അത്ഭുതമായിരുന്നു. ഫഹദ് ഫാസിലിന്റെ ടൈമിങിലേക്ക് വരാൻ എനിക്ക് കുറച്ച് മിനിട്ടുകൾ വേണ്ടി വന്നു. ആക്ഷന് മുൻപുള്ള ഫഹദും ആക്ഷന് ശേഷമുള്ള ഫഹദും രാത്രിയും പകലും എന്നത് പോലെ വ്യത്യസ്തമാണ്- അഭിരാമി പറഞ്ഞു. വേട്ടയ്യൻ എന്ന ചിത്രത്തിലാണ് അഭിരാമി ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചത്. 





  ഒക്ടോബർ 10 ന് റിലീസ് ചെയ്യാനിരിയ്ക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദിനെ കുറിച്ച് അഭിരാമി വാചാലയായി. രജിനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രകത്ഭർക്കൊപ്പം അഭിനയിക്കുമ്പോൾ തന്നെയുള്ള സന്തോഷവും അഭിമാനവുമാണ് ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുമ്പോൾ എന്ന് സൺ മ്യൂസിക് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അഭിരാമി പറഞ്ഞു. ഇന്ത്യൻ സിനിമയിൽ ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് മയങ്ങാത്തവരില്ല. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന ഫഹദിനെ അമ്പരപ്പോടെ നോക്കി നിൽക്കുന്ന പല താരങ്ങളുടെയും തുറന്ന് പറച്ചിലുകൾ വൈറലായിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അഭിനയത്തെ കുറിച്ച് വാചാലയാകുകയാണ് നടി അഭിരാമി.

Find out more: