കുഞ്ഞിനെ നെഞ്ചോടു ചേർത്ത് അർച്ചന: ഇതുവരെ കിട്ടാത്ത ഫീലെന്നു താരം! ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നീലത്താമരയാണ് അർച്ചന കവി. കാരണം ലാൽജോസിൻ്റെ നീലത്താമരയിലൂടെയാണ് മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന കുഞ്ഞിമാളു ആയി അർച്ചന എത്തിയത്. മലയാള തനിമ തുളുമ്പുന്ന പക്ക നാട്ടിൻപുറത്തു കാരി ആയിരുന്നു കുഞ്ഞിമാളു ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ മറയാതെ നിൽക്കുന്നുണ്ട് ആ കഥാപാത്രം. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ. ഉർവ്വശിയുടെ മകൾ ആയും സ്‌ക്രീനിൽ നിറഞ്ഞ അർച്ചനയ്ക്ക് പക്ഷെ പിന്നീട് അത്ര വലിയ വേഷങ്ങൾ കിട്ടിയോ എന്ന് ചോദിച്ചാൽ ഉറപ്പ് ഇല്ല പറയാൻ ആയി. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഏറെ വൈറൽ ആകുന്നത്.






അർച്ചന കവി അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലെ എഴുത്തുകളിലൂടെ ഏറെ സജീവമാണ് താരംഅമ്മയാകാതെ അമ്മയായ ഫീൽ ആണ് അർച്ചനയുടെ മുഖത്തുനിറയെ. ആന്റി ആണെങ്കിലും അമ്മയുടെ ഫീൽ ഉണ്ട് താരത്തിന്. തറവാട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്നെകിലും അവരുടെ ഒക്കെ മേൽനോട്ടം വഹിച്ചിട്ടുണ്ട് എങ്കിലും ഈ ഒരു ഫീൽ എനിക്ക് പറഞ്ഞറിയിക്കാന് കഴിയുന്നില്ല.
 തന്റെ സഹോദരന്റെ കുഞ്ഞിനെ എടുത്തുനെഞ്ചോട് ചേർത്തുവച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമാണ് അർച്ചന പോസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഒരായിരം അർത്ഥങ്ങളും ഭാവങ്ങളും അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. മെഹർ എന്നാണ് വാവയുടെ പേര് എങ്കിലും അർച്ചനയും കുടുംബവും കീനുമോൾ എന്നാണ് വിളിക്കുന്നത്.






 കീനുമോൾ വന്നതോടെ കുടുംബത്തിന്റെ അന്തരീക്ഷത്തെ മുഴുവനും മാറ്റി മറിച്ചു .ഞാൻ അവൾക്ക് ആന്റിയാണ്. എന്റെ ഉള്ളിൽ ഇത്രയും സ്നേഹം അലതല്ലുന്നുണ്ട് എന്ന് എനിക്ക് ഇത് വരെയും അറിയില്ലായിരുന്നു. ഇത് ശരിക്കും ഒരു മാജിക്ക് തന്നെയാണ്- അർച്ചന വികാരാധീന ആയി പറഞ്ഞു. ഈ അനുഭൂതി അനുഭവിച്ചപ്പോഴാണ് ശരിക്കും ഉത്തരം കിട്ടാത്ത പസിൽ ഗെയിം ജയിച്ച പോലെ തോന്നുന്നത്. അർച്ചന വാചാല ആയി. ഒപ്പം മനസ് നിറയ്ക്കുന്ന ഒരു പോസ്റ്റും പങ്കുവച്ചു.മലയാളവും ഇംഗ്ലീഷും കലർന്നുള്ള സംസാരവും, അർച്ചനയുടെ രീതികളും പലർക്കും ഇഷ്ടമാണ്. അതേ സമയം ചില വിമർശനങ്ങളും ഉയരാറുണ്ട്.





ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന അർച്ചന കവി, താൻ എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. മേക്കപ്പ് അടക്കമുള്ള ഒറു നായിക നടിയുടെ ഒരു ഇമേജും ഇല്ലാതെയുള്ളതുകൊണ്ട് കൂടെയാണ് അത്തരം വീഡിയോകൾ ശ്രദ്ധിക്കപ്പെടുന്നത്. കരിയറിൽ ചില പരാജയങ്ങൾ നേരിട്ടതോടെയാണ് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് അർച്ചന. വിവാഹം കഴിഞ്ഞു എങ്കിലും അത് വിവാഹമോചനത്തിൽ എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ചില ലൈവ് വീഡിയോകൾ പങ്കുവച്ചുകൊണ്ട് അർച്ചന കവി എത്താറുണ്ട്.
 

Find out more: