മക്കളുടെ കൂടെപ്പോയ പരിചയമേ ഉണ്ടായിരുന്നുള്ളൂ! എനിക്കിത് ആദ്യത്തെ അനുഭവമെന്ന് സിന്ധു കൃഷ്ണ! ഭർത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം അവർ വാചാലയാവാറുണ്ട്. ജീവിതത്തിലാദ്യമായി ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയതിനെക്കുറിച്ചായിരുന്നു പുതിയ വീഡിയോ. എന്റെ ഫോണിൽ ഇനാഗുറേഷൻ എൻക്വയറി വരുമ്പോൾ അത് മിക്കവാറും അമ്മുവിനായിരിക്കും. അല്ലെങ്കിൽ കിച്ചുവിനോ ഇഷാനിക്കോ, ഓസിക്കോ ആവും. എനിക്ക് എന്ന് പറഞ്ഞ് ഇതുവരെ അങ്ങനെ വന്നിട്ടില്ല. അങ്ങനെയൊരു അന്വേഷണം വന്നപ്പോൾ എനിക്കോ എന്ന ചിന്തയിലായിരുന്നു ഞാൻ. യൂട്യൂബ് ചാനലുമായി സജീവമാണ് സിന്ധു കൃഷ്ണ. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കിടാറുണ്ട്.





അമ്മ ആദ്യമായി ഉദ്ഘാടകയായതിന്റെ വിശേഷങ്ങൾ മക്കളും പങ്കുവെച്ചിരുന്നു. മക്കളെല്ലാം അമ്മയുടെ പുതിയ വീഡിയോ സ്‌റ്റോറിയാക്കിയിട്ടുണ്ട്. ആയുർവേദിക് വെൽനസ് സെന്ററിന്റെ ഉദ്ഘാടനമായിരുന്നു. ഇത് ലേഡീസിന് വേണ്ടി മാത്രമുള്ളതാണ്. ലേഡീസ് മാത്രമായിരിക്കുമ്പോൾ നല്ല കംഫർട്ടായിരിക്കും നമുക്ക്. പ്രസവ രക്ഷ, യോഗ അങ്ങനെ ഒരുപാട് കാര്യങ്ങൾ അവിടെ ചെയ്യുന്നുണ്ട്. പണ്ടൊക്കെ പ്രസവരക്ഷ ചെയ്യാൻ അറിയുന്ന ഒത്തിരി ആളുകളുണ്ടായിരുന്നു. അവരുടെ അടുത്ത തലമുറ അത് തുടരുന്നുണ്ടോയെന്ന കാര്യം സംശയമാണെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
 പൊതുവെ അമ്മുവിന്റെയും ഇഷാനിയുടെയുമൊക്കെ കൂടെ ഉദ്ഘാടനത്തിന് ഞാനും പോവാറുണ്ട്. അവർക്ക് വേണ്ട ഫോട്ടോയും വീഡിയോയുമൊക്കെ എടുത്ത് കൊടുക്കും. ഇന്ന് ഞാൻ ഉദ്ഘാടനത്തിന് എത്തിയപ്പോൾ എന്റെ കൂടെ അവരൊന്നുമില്ല. ജോബിൻ കൂടെയുണ്ട്.





 കുറച്ച് ഫോട്ടോയും വീഡിയോയും എടുക്കണമെന്നാണ് കരുതുന്നത്. സാധാരണ ഒരു ഉദ്ഘാടനത്തിന് പോവുന്ന പോലെ വലിയൊരു തിരക്കും ബഹളമൊന്നുമുണ്ടാവില്ല ഇവിടെ എന്നാണ് കരുതുന്നത്. ജ്വല്ലറിയോ വസ്ത്രമോ ഒന്നുമല്ലല്ലോ ഇവിടെ. കുറേ തവണ എനിക്ക് ചെയ്തിട്ടുള്ളതാണ്. ഓരോ പ്രസവം കഴിഞ്ഞപ്പോഴും 40-50 ദിവസങ്ങൾ പ്രസവ രക്ഷ ചെയ്തിട്ടുണ്ട്. അതൊക്കെ കൊണ്ടായിരിക്കാം നാല് പ്രസവിച്ചിട്ടും നടുവേദനയോ മറ്റ് പ്രശ്നങ്ങളും ഇല്ലാത്തത്. എന്റെ വയറെല്ലാം ഒതുങ്ങിയതായിരുന്നു. ഇടയ്ക്ക് നന്നായി മെലിഞ്ഞിരുന്നു.



 പിന്നെ ഡയറ്റും, വർക്കൗട്ടുമൊന്നും നോക്കാതെ വണ്ണം കൂടിയതാണ്. കേരളത്തിലാണ് ഏറ്റവും മികച്ച രീതിയിൽ ആയുർവേദ ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. വിദേശത്ത് നിന്നൊക്കെ ആളുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് കാരണവും അതാണന്നെുമായിരുന്നു അവർ പറഞ്ഞത്. ഇതിനകം പുതിയ വീഡിയോയും വിശേഷങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവരക്ഷ നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നുമായിരുന്നു സിന്ധു പറഞ്ഞത്.

Find out more: