ഇത് ഞങ്ങളുടെ ഹാപ്പി സ്‌പേസ്! മയോനിക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ! പാട്ടിനെക്കാളും കൂടുതൽ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് ചർച്ചയായി മാറാറുള്ളത്. വിമർശനങ്ങൾ അതിരുവിടുമ്പോൾ പ്രതികരണവുമായി അദ്ദേഹം എത്താറുമുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സുഹൃത്തായ മയോനിക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ഗോപി പോസ്റ്റ് ചെയ്തത്. ഔർ ഹാപ്പി സ്‌പേസ് എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പങ്കുവെച്ചത്. സോഷ്യൽമീഡിയയിലെ താരമാണ് ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയിമായി പങ്കിടുന്ന വിശേഷങ്ങൾ ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. തന്റെ റിലേഷൻഷിപ്പുകളെക്കുറിച്ച് പബ്ലിക്കായി പറഞ്ഞിട്ടുണ്ട് അദ്ദേഹം.





രണ്ട് ഭാഗത്തെ കാര്യങ്ങളും കേൾക്കാതെ ആളുകളെ വിലയിരുത്തരുത്. മറ്റുള്ളവരെ വിമർശിക്കുന്നതിന് സ്വയം വിലയിരുത്തുന്നത് നല്ലതാണെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അദ്ദേഹത്തിന് ഒരൊറ്റ മുഖം മാത്രമേയുള്ളൂ, ആൾ ജനുവിനാണെന്നായിരുന്നു വേറൊരാൾ പറഞ്ഞത്. മയോനിയേയും ചേർത്തുപിടിച്ച് ചിരിച്ച് നിൽക്കുന്ന ഗോപി സുന്ദറിനെയാണ് ചിത്രത്തിൽ കാണുന്നത്. പതിവുപോലെ ഇത്തവണയും വിമർശനങ്ങളാണ് കമന്റ് ബോക്‌സിലുള്ളത്. പ്രിയ നായർ എന്ന മയോമിക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം നേരത്തെയും പങ്കുവെച്ചിരുന്നു. മയോമിയും ഗോപിയെക്കുറിച്ച് വാചാലയായി എത്താറുണ്ട്.





മയോനിക്കൊപ്പമുള്ളൊരു ഫോട്ടോ പങ്കുവെച്ച് എന്റെ എക്കാലത്തെയും മികച്ച ജന്മദിനമെന്നായിരുന്നു മാസങ്ങൾക്ക് മുൻപ് ഗോപി കുറിച്ചത്. ഞാൻ പുതിയതായി പരിചയപ്പെടുത്തുന്ന ഗായിക മയോനി എന്ന് പറഞ്ഞും ഗോപി സുന്ദർ പോസ്റ്റ് പങ്കിട്ടിരുന്നു. മയോനി പാടിയ പാട്ടും ഷെയർ ചെയ്തിരുന്നു. വളരെ സ്‌പെഷലായ ആളോടൊപ്പം ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം എന്നായിരുന്നു മയോനിയുടെ മറുപടി. ഗോപി സുന്ദറിനെക്കുറിച്ച് വാചാലയായുള്ള മയോനിയുടെ കുറിപ്പും മുൻപ് ചർച്ചയായിരുന്നു. ആ ജീവിതം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കലർപ്പില്ലാത്ത വ്യക്തി, പോസിറ്റിവിറ്റിയും കഴിവും നിറഞ്ഞൊരാൾ. ജീവിതത്തിൽ ഒരു കാര്യവും അദ്ദേഹത്തെ തടഞ്ഞ് നിർത്തുന്നില്ല.





സ്വതന്ത്ര്യനായൊരു ആത്മാവാണ് അദ്ദേഹം. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിച്ച് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് മയോനി പറഞ്ഞത്. ഇന്നിൽ ജീവിക്കുന്ന ആളാണ് ഞാൻ. എന്നെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. എന്റെ ലോകം, എന്റെ നിയമങ്ങൾ, അത്രേയുള്ളൂ എനിക്ക്. ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ഇവിടെ വരെ എത്തിയതാണ്. അത്ര പെട്ടെന്നൊന്നും തളരുന്ന ആളല്ല ഞാൻ എന്ന് മുൻപ് ഗോപി സുന്ദർ വ്യക്തമാക്കിയിരുന്നു.

Find out more: