എൻഗേജ്‌മെന്റിന് ശേഷം പിരിയാം: ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ വിജയ് മാധവും, ദേവികയും! ഐഡിയ സ്റ്റാർ സിംഗർ ഷോയിലൂടെ വന്ന് പിന്നീട് പാട്ടുകളിലൂടെ പ്രേക്ഷകം പ്രിയം നേടിയ കലാകാരനാണ് വിജയ് മാധവും. ഇപ്പോൾ ഇരുവരും ഒന്നിച്ചതോടെ, സോഷ്യൽ മീഡിയയിലൂടെ കുടുംബ വിശേഷങ്ങളും പാട്ടുവിശേഷങ്ങളുമായി രണ്ടുപേരും സജീവമാണ്. ആത്മജ എന്ന ആദ്യത്തെ കണ്മണിയ്ക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിജയ് മാധവും ദേവിക നമ്പ്യാരും. മിനിസ്‌ക്രീൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് ദേവിക നമ്പ്യാർ. എൻഗേജ്‌മെന്റിന്റെയും വിവാഹത്തിന്റെയും കുഞ്ഞിന്റെ ജനനവും പേരിടലും വരെ എല്ലാം കൊളാഷ് ചെയ്‌തൊരു വീഡിയോയ്‌ക്കൊപ്പമാണ് 'ജീവിതം പൂർണമായും ഒരു അത്ഭുതമാണ്' എന്ന് വിജയ് മാധവ് പറയുന്നത്.





 'നിങ്ങളുടെ വിധി എന്താണ് എന്നത് വിലയിരുത്തരുത്, പ്രകൃതിയോട് യുദ്ധം ചെയ്യരുത്, അത്യന്തമായതിന് എതിരെ സഞ്ചരിക്കരുത്. ജീവിതം യാത്രകളും സമാധാനവും അനുഗ്രഹവും സന്തോഷവും നിറഞ്ഞതാണ്' എന്നും വിജയ് മാധവ് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഈ ജീവിതം ഒരു അത്ഭുതമായി തോന്നുന്നു എന്നാണ് ഇപ്പോൾ വിജയ് മാധവ് പറയുന്നത്.പ്രണയിച്ച് ചുറ്റിക്കറങ്ങിയ ജോഡികളൊന്നുമല്ല തങ്ങൾ എന്ന് അന്നേ ഇറുവരും പറഞ്ഞിരുന്നു. രണ്ട് പേർക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ പെട്ടന്ന് വീട്ടുകാരോട് പറഞ്ഞ് വിവാഹത്തിലേക്ക് കടന്നു. ഞാനിങ്ങനെയൊക്കെയാണ്, നിങ്ങൾക്ക് സെറ്റാകുമോ എന്ന് ചോദിച്ചാണ് പ്രപ്പോസ് ചെയ്തത് പോലും. വിവാഹ നിശ്ചയത്തിന് ശേഷം, തൊട്ടടുത്ത ദിവസം വിളിച്ച് 'ദേവിക, ഈ ബന്ധം വേണോ എന്ന് നിങ്ങൾക്ക് ഒന്നുകൂടെ ആലോചിക്കാം' എന്ന് പറഞ്ഞ ആളാണ് വിജയ് മാധവ്.





 എൻഗേജ്‌മെന്റ് കഴിഞ്ഞില്ലേ ഫോട്ടോ ഒക്കെ എല്ലാവരും കണ്ടില്ലേ എന്ന് പറഞ്ഞപ്പോൾ, എൻഗേജ്‌മെന്റ് അല്ലേ കഴിഞ്ഞുള്ളൂ, കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ട് ആകുന്നതിനെക്കാൾ നല്ലതല്ലേ എന്നും പറഞ്ഞുവത്ര. അതിന് ശേഷവും ആലോചിച്ച് തീരുമാനിച്ചതിന് ശേഷം ഒന്നിക്കാം എന്ന് തന്നെ തീരുമാനിച്ചു. സന്തോഷവും സമാധാനവും ആണ് ജീവിതത്തിന് പ്രധാനം എന്ന് വിശ്വസിക്കുന്ന ആളാണ് വിജയ് മാധവ്. നായിക എന്നാണ് ദേവികയെ വിജയ് മാധവ് വിശേഷിപ്പിക്കുന്നത്. മുൻപൊരിക്കൽ പാട്ട് പഠിപ്പിച്ച മാഷായതുകൊണ്ട് വിജയ് മാധവിനെ മാഷേ എന്നാണ് ദേവിക വിളിക്കുന്നത്. മാഷും നായികയും ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ്. തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന ജീവിതം കൗതുകമായതിൽ അത്ഭുതപ്പെടാനില്ല എന്നാരാധകരും പറയുന്നു. 




വിവാഹ നിശ്ചയത്തിന് ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാം എന്ന് പറഞ്ഞ ആളായിരുന്നുവത്രെ വിജയ് മാധവ്. വിവാഹം കഴിഞ്ഞ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ ദേവകി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയിച്ച് ചുറ്റിക്കറങ്ങിയ ജോഡികളൊന്നുമല്ല തങ്ങൾ എന്ന് അന്നേ ഇറുവരും പറഞ്ഞിരുന്നു. രണ്ട് പേർക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ പെട്ടന്ന് വീട്ടുകാരോട് പറഞ്ഞ് വിവാഹത്തിലേക്ക് കടന്നു. ഞാനിങ്ങനെയൊക്കെയാണ്, നിങ്ങൾക്ക് സെറ്റാകുമോ എന്ന് ചോദിച്ചാണ് പ്രപ്പോസ് ചെയ്തത് പോലും. വിവാഹ നിശ്ചയത്തിന് ശേഷം, തൊട്ടടുത്ത ദിവസം വിളിച്ച് 'ദേവിക, ഈ ബന്ധം വേണോ എന്ന് നിങ്ങൾക്ക് ഒന്നുകൂടെ ആലോചിക്കാം' എന്ന് പറഞ്ഞ ആളാണ് വിജയ് മാധവ്.

Find out more: