കണ്ണന്റെ വിവാഹം 11 ന് ; മകളെ പാലക്കാട് ആണ് അയച്ചത്! വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ജയറാം! ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് പഞ്ചാരിമേളത്തിന്റെ സുഖമുണർത്താൻ ആണ് ഇത്തവണയും ജയറാം എത്തിയത്. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ ആകും അദ്ദേഹം മേളം കൊട്ടിക്കയറുക.നടൻ ജയറാമിനോട് മേളപ്രേമവും ആനപ്രേമവും മലയാളികൾ ഓരോരുത്തർക്കും അറിയാം. പെരുമ്പാവൂരുകാരനായ ജയറാം അഭിനേതാവ് എന്നതിലുപരി മേളവിദ്വാൻ കൂടിയാണ്. മകളെ വിവാഹം കഴിപ്പിച്ചത് പാലക്കാട് ആണ്. നവനീതിന്റെ അച്ഛനും അമ്മയും ദാ ഇപ്പോൾ ഇവിടെയുണ്ട്. കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 നു ആണ്.




എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കും. ദേവിക്ക് അർച്ചന ആയി നടത്തുന്നതാണ് മേളം. പതിനൊന്നാമത്തെ വട്ടമാണ് ദേവിക്ക് മുൻപിൽ ഇങ്ങനെ കൊട്ടിക്കയറാൻ ഭാഗ്യം ഉണ്ടാകുന്നത്. എന്റെ കൂടെ ഏകദേശം 151 ഓളം കലാകാരൻമാർ കൊട്ടാനുണ്ട്. അഞ്ചുകാലങ്ങളും കൊട്ടി ദേവിയെ തൊഴുതുവലം വച്ച് ചെമ്പടകൊട്ടി തീരുകലാശത്തിൽ തീരുന്ന മേളം,ഭംഗി ആക്കണമെന്ന് ആഗ്രഹം. ബാക്കി ദേവിയുടെ കൈയ്യിൽ ആണ്- ജയറാം പറഞ്ഞു.





എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി. ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്. മകളെ വിവാഹം കഴിപ്പിച്ചത് പാലക്കാട് ആണ്. നവനീതിന്റെ അച്ഛനും അമ്മയും ദാ ഇപ്പോൾ ഇവിടെയുണ്ട്. കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 നു ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും.





പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കും. ഓസ്ലറിനു ശേഷം നല്ല ഓഫർ ഒന്നും വന്നിരുന്നില്ല. അതാണ് മലയാളത്തിലേക്ക് വരാതെ ഇരുന്നത്. ഇപ്പോൾ നല്ല സ്പാർക്ക് കിട്ടുന്ന ഒരു പ്രോജക്ട് വന്നിട്ടുണ്ട് എല്ലാം ആയിട്ട് പറയാം. മലയാളത്തിൽ ഇല്ലെങ്കിൽ തമിഴ് തെലുഗു, കന്നഡ ഭാഷകളിൽ എല്ലാം ചെയ്യുന്നുണ്ട്. കാന്താര 2 ൽ നല്ലൊരു വേഷം കിട്ടി- ജയറാം പറയുന്നു.

Find out more: