ദിവ്യ ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് മകൾ ഐശ്വര്യ! അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. കുട്ടിക്കാലം മുതലേ നൃത്തം ജീവവായുവായിരുന്നു ദിവ്യയ്ക്ക്. സിനിമ വിട്ടപ്പോഴും, വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയപ്പോഴുമെല്ലാം നൃത്തം ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയിൽ ഡാൻസ് സ്‌കൂളുമായി സജീവമാണ് താരം. ദിവ്യ മാത്രമല്ല അനിയത്തി വിദ്യയും ഡാൻസുമായി സജീവമാണ്. ഇടയ്ക്ക് പരിപാടി അവതരിപ്പിക്കാനായി ഇവർ നാട്ടിലേക്ക് വരാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചേച്ചിയും അനിയത്തിയും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇളയ മകളായ ഐശ്വര്യയും ദിവ്യയും ഒന്നിച്ചുള്ളൊരു വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.





ജനനം മുതലേ തന്നെ ഐശ്വര്യ പ്രേക്ഷകർക്ക് പരിചിതയാണ്. മകളുടെ ഓരോ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. 2020 ജനുവരി 14 നായിരുന്നു ഐശ്വര്യ ജനിച്ചത്. ഞങ്ങൾക്കൊരു രാജകുമാരി ജനിച്ചു. ഐശ്വര്യ എന്നാണ് പേര് നൽകിയതെന്നും അന്ന് ദിവ്യ പറഞ്ഞിരുന്നു. അർജുനും മീനാക്ഷിയുമാവട്ടെ, കുഞ്ഞനിയത്തിയെ നിലത്തുവെക്കാതെ കൊഞ്ചിക്കുകയായിരുന്നു. മക്കൾ തമ്മിലുള്ള ബോണ്ട് കാണുമ്പോൾ മനസ് നിറയുമെന്ന് ദിവ്യ പറഞ്ഞിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ദിവ്യ ഉണ്ണി.അമ്മയ്‌ക്കൊപ്പം ചുവടുവെച്ചുള്ള മകളുടെ വീഡിയോ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യാനൊരുങ്ങുന്ന അമ്മയ്ക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.





കാലിൽ ചിലങ്ക വെക്കാനും സെറ്റാക്കാനും സഹായിക്കുകയാണ് മകൾ. ഇടയിൽ വീഡിയോയിൽ നോക്കിയൊരു ചിരിയും. അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ മകൾ എന്നായിരുന്നു കമന്റുകൾ. ഒരു മിനി ദിവ്യയെ കാണുന്നുണ്ട്. ഇത് അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ എന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മയെപ്പോലെ തന്നെ കലയിൽ താൽപര്യമുണ്ട് ഐശ്വര്യയ്ക്ക്. അമ്മ ചുവടുവെക്കുമ്പോൾ ഇമവെട്ടാതെ നോക്കിയിരിക്കും ഐശ്വര്യ. അതുപോലെ തന്നെ ചിലങ്ക അണിയാനായി അമ്മയെ സഹായിക്കാറുമുണ്ട് ഈ മകൾ.




നാട്ടിൽ വരുന്ന സമയത്ത് ട്രിപ്പുകളൊക്കെ പ്ലാൻ ചെയ്യും. ഒടുക്കം അത് അവസാനിക്കുന്നത് ഏതെങ്കിലും അമ്പലത്തിലായിരിക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു. അമേരിക്കയിലേക്ക് ചേക്കേറിയെങ്കിലും ജീവിതത്തിലോ ഡ്രസിംഗ് സ്‌റ്റൈലിലോ ഞാനൊരു മാറ്റവും വരുത്തിയിട്ടില്ല. സാരിയാണ് പ്രിയപ്പെട്ട വേഷം. ഡാൻസ് സ്‌കൂളിലെ വേഷം ചുരിദാറാണെന്നുമായിരുന്നു ദിവ്യ ഉണ്ണി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയിലാണെങ്കിലും മക്കൾക്ക് മലയാളം അറിയാം. കേരളത്തിലെ ഭക്ഷണങ്ങളൊക്കെ കൊടുക്കാറുണ്ട്. നാട്ടിലൊക്കെ വരാൻ ഇഷ്ടമുള്ളവരാണ് അവർ.

Find out more: