അർജുനോടൊപ്പമുള്ള ഫോട്ടോയുമായി ഇഷാനി കൃഷ്ണ; അടുത്ത കല്യാണം ഇവരുടെയോ? അവസരങ്ങൾ ലഭിച്ചാൽ ഇനിയും സിനിമയിൽ തുടരുമെന്നും ഇഷാനി വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലൂടെയുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഇഷാനി. അടുത്തിടെ അച്ഛനും മക്കളും ഒന്നിച്ച് പങ്കിട്ട വീഡിയോ ട്രെൻഡിംഗായി മാറിയിരുന്നു.
അച്ഛനെക്കുറിച്ച് കൂടുതൽ അറിയുന്നത് ആർക്കാണെന്നായിരുന്നു കൃഷ്ണകുമാറിനും സിന്ധുവിനും അറിയേണ്ടിയിരുന്നത്. അച്ഛന്റെ സ്വഭാവത്തിൽ ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ചായിരുന്നു ഇഷാനി സംസാരിച്ചത്. അച്ഛന് ഫീലാവുമോയെന്ന് ചോദിച്ചായിരുന്നു ഇഷാനി സംസാരിച്ചത്. ഞങ്ങളോട് ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറയും, എന്നിട്ട് അച്ഛൻ അത് ചെയ്യുന്നത് കാണാം. അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നായിരുന്നു പറഞ്ഞത്.





അടുത്തിടെ കുടുംബസമേതമായി ഇവർ ബാലിയിലേക്ക് പോയിരുന്നു. ബാലി ട്രിപ്പിലെ വിശേഷങ്ങളെല്ലാം എല്ലാവരും സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നുണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ മകളായ ഇഷാനി കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്. വൺ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറിയത്. മമ്മൂട്ടിക്കൊപ്പമുള്ള തുടക്കം മികച്ചതായിരുന്നു. ചിത്രത്തിൽ കൃഷ്ണകുമാറും അഭിനയിച്ചിരുന്നു.




 മകളുടെ അരങ്ങേറ്റ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ട്രിപ്പിന് മുൻപായി മുടി വെട്ടിയിരുന്നു ഇഷാനി. എപ്പോഴും നീണ്ട മുടിയിലല്ലേ എന്നെ കാണുന്നത്. അതിൽ നിന്നൊരു മാറ്റം വേണമെന്ന് കുറേയായി ആഗ്രഹിക്കുന്നു. അതുപോലെ താഴെയുള്ള ഭാഗങ്ങളിൽ കട്ടിയും കുറവാണ്. അതിനാലാണ് മുറിക്കുന്നതെന്നും ഇഷാനി പറഞ്ഞിരുന്നു. അമ്മയ്ക്ക് ഞാൻ മുടി മുറിക്കുന്നത് ഇഷ്ടമല്ല, ബാക്കിയെല്ലാവരും സപ്പോർട്ട് ചെയ്യുമെന്നുമായിരുന്നു പറഞ്ഞത്. മുടി വെട്ടിയതിന് ശേഷം കണ്ടപ്പോൾ പേടിച്ച പോലെയായിരുന്നില്ല അമ്മയുടെ പ്രതികരണമെന്ന് ഇഷാനി പറഞ്ഞിരുന്നു. ഇത് കൊള്ളില്ലെന്ന് തന്നെയായിരുന്നു സിന്ധു പറഞ്ഞത്. ഇത് കിടിലനാണ്, ഞാൻ നൂറ് മാർക്ക് തരുമെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.




 ഇടയ്‌ക്കൊരു മാറ്റമൊക്കെ നല്ലതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിയേഴ്‌സ് റ്റു 25, ഒന്നിച്ചുള്ള ചിരികളും സാഹസികതയും മറക്കാനാവാത്ത നിമിഷങ്ങളുമെല്ലാം ഇനിയും കാത്തിരിക്കുന്നുണ്ടെന്നായിരുന്നു ഇഷാനി കുറിച്ചത്. അഹാനയും ഇൻസ്റ്റഗ്രാമിലൂടെയായി അർജുന് ആശംസ അറിയിച്ചിരുന്നു. ഹാപ്പി ബർത്ത് ഡേ അജു കുജു, സ്വീറ്റ് ലിറ്റിൽ ബ്രദർ എന്നായിരുന്നു കുറിപ്പ്. ഇഷാനിയുടെ ഫോട്ടോ കണ്ടതോടെ അടുത്ത കല്യാണത്തിന് സമയമായോ എന്നാണ് ചർച്ചകൾ. നിരവധി പേരാണ് ഇതാരാണെന്ന ചോദ്യങ്ങളുമായെത്തിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ ഇഷാനി പങ്കുവെച്ച പുതിയ പോസ്റ്റ് ചർച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോൾ. സുഹൃത്തായ അർജുന് പിറന്നാളാശംസ അറിയിച്ചായിരുന്നു ഇഷാനി എത്തിയത്.

Find out more: