പ്രണവ് മോഹൻലാലിനെക്കുറിച്ച് പറഞ്ഞ് വിശാഖ്!  ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയം എന്നതിലുപരി പ്രണവിന്റെ സാഹസികതയായിരുന്നു അന്ന് ചർച്ചയായത്. ചിത്രത്തിന് വേണ്ടി പാർക്കൗർ പരിശീലിച്ചിരുന്നു താരപുത്രൻ. മകന്റെ ആദ്യ സിനിമയിൽ മോഹൻലാലുമുണ്ടായിരുന്നു. സിനിമയല്ല തന്റെ വഴിയെന്ന് പറഞ്ഞെങ്കിലും പിന്നീട് അഭിനയത്തിൽ തുടരുകയായിരുന്നു പ്രണവ്. വലിയൊരു ബ്രേക്കിന് ശേഷമൊക്കെയാണ് സിനിമ ചെയ്യാറുള്ളത്. കഥയും തിരക്കഥയും മാത്രമല്ല പിന്നണി പ്രവർത്തകരുടെ കാര്യവും പ്രണവ് ശ്രദ്ധിക്കാറുണ്ട്. കരിയറിൽ സുപ്രധാനമായി മാറിയ രണ്ട് സിനിമകൾ ചെയ്തത് വിശാഖ് സുബ്രഹ്‌മണ്യത്തിനൊപ്പമാണ്. ബാലതാരമായി കൈയ്യടി വാങ്ങിയ പ്രണവ് മോഹൻലാൽ നായകനായെത്തിയ ചിത്രമായിരുന്നു ആദി.സൗഹൃദവലയത്തിൽ നിന്നും സംഭവിച്ച ചിത്രമാണ് ഹൃദയം.




 എനിക്ക് ഏറെ സ്‌പെഷലാണ് ഈ ചിത്രം. കല്യാണിയും പ്രണവുമെല്ലാം എന്റെ ഫാമിലിയിലെപ്പോലെയാണ്. എന്റെ ഡ്രീം പ്രൊജക്ട് എന്ന് വേണമെങ്കിൽ ഹൃദയത്തെ വിശേഷിപ്പിക്കാം. എവിടെയെങ്കിലും വെച്ച് എന്തെങ്കിലും പ്രതിസന്ധി വന്നാൽ ഇവരെല്ലാം എന്നോടൊപ്പമുണ്ടാവും എന്ന വിശ്വാസമാണ് എന്നെ നയിച്ചത്. ഇടയ്ക്ക് വെച്ച് സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. അതുപോലെ റിലീസ് തീയതിയിലും ആശങ്കയുണ്ടായിരുന്നു. എന്തായാലും തീരുമാനിച്ചതല്ലേ, അതുപോലെ മുന്നോട്ട് പോവൂ, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് പറഞ്ഞ് ധൈര്യം നൽകി കൂടെയുണ്ടായിരുന്നു സുചിത്ര ചേച്ചി.
ഹൃദയവും വർഷങ്ങൾക്ക് ശേഷവും നിർമ്മിച്ചത് വിശാഖായിരുന്നു. പ്രണവും വിനീതുമായുള്ള സൗഹൃദമായിരുന്നു ഈ ചിത്രത്തിലേക്ക് നയിച്ചത്. മോഹൻലാലും സുചിത്രയുമൊക്കെയായി വിശാഖിന് അടുപ്പമുണ്ട്. പ്രണവിനെക്കുറിച്ച് പറഞ്ഞുള്ള വിശാഖിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.






ഒരു നിർമ്മാതാവ് കണ്ട സ്വപ്‌നത്തിലെ എല്ലാം സമ്മാനിച്ച ചിത്രങ്ങളാണ് ഹൃദവും വർഷങ്ങൾക്ക് ശേഷവും എനിക്ക് സമ്മാനിച്ചത്. അപ്പു, നിന്നോടൊപ്പം വർക്ക് ചെയ്യുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നുമായിരുന്നു വിശാഖ് കുറിച്ചത്. മെരിലാൻഡ് പ്രൊഡക്ഷൻസ് റീലോഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് വിനീതിനോടായിരുന്നു. ഏതായിരിക്കും ആ സിനിമ എന്ന കാര്യത്തിൽ ടെൻഷനുണ്ടായിരുന്നു. അതിനിടയിലാണ് ധ്യാനിന്റെ സിനിമ വന്നതും അത് ഞാൻ ഏറ്റെടുത്തതും എന്നും വിശാഖ് പറഞ്ഞിരുന്നു. സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി, മറക്കാനാവാത്ത അനുഭവങ്ങൾ ഒരുപാടുണ്ട്. നിങ്ങളെല്ലാവരും കൂടെ നിന്ന് പിന്തുണച്ചതിനാലാണ് എന്റെ സ്വപ്‌നങ്ങൾ സഫലമായത്. സിനിമാജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് നേരത്തെ വൈറലായിരുന്നു. വിനീതിനെയും പ്രണവിനെയും ധ്യാനിനേയും കുറിച്ചുമെല്ലാം വിശാഖ് വാചാലനായിരുന്നു. 




സൗഹൃദവലയത്തിൽ നിന്നും സംഭവിച്ച ചിത്രമാണ് ഹൃദയം. എനിക്ക് ഏറെ സ്‌പെഷലാണ് ഈ ചിത്രം. കല്യാണിയും പ്രണവുമെല്ലാം എന്റെ ഫാമിലിയിലെപ്പോലെയാണ്. എന്റെ ഡ്രീം പ്രൊജക്ട് എന്ന് വേണമെങ്കിൽ ഹൃദയത്തെ വിശേഷിപ്പിക്കാം. എവിടെയെങ്കിലും വെച്ച് എന്തെങ്കിലും പ്രതിസന്ധി വന്നാൽ ഇവരെല്ലാം എന്നോടൊപ്പമുണ്ടാവും എന്ന വിശ്വാസമാണ് എന്നെ നയിച്ചത്. ഇടയ്ക്ക് വെച്ച് സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. അതുപോലെ റിലീസ് തീയതിയിലും ആശങ്കയുണ്ടായിരുന്നു. എന്തായാലും തീരുമാനിച്ചതല്ലേ, അതുപോലെ മുന്നോട്ട് പോവൂ, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് പറഞ്ഞ് ധൈര്യം നൽകി കൂടെയുണ്ടായിരുന്നു സുചിത്ര ചേച്ചി.

Find out more: