ആഗ്രഹത്തോടെ പോയി കഴിച്ചതാണ്! ഇവളാണ് പറഞ്ഞ് പണി തന്നത്; വിശേഷങ്ങളുമായി ശ്രീവിദ്യയും രാഹുലും! ആഗ്രഹത്തോടെ പോയി കഴിച്ചതാണ്! ഇവളാണ് പറഞ്ഞ് പണി തന്നത്; വിശേഷങ്ങളുമായി ശ്രീവിദ്യയും രാഹുലും! മധുരം നൽകിയായിരുന്നു ശ്രീവിദ്യയേയും രാഹുലിനെയും എല്ലാവരും സ്വീകരിച്ചത്. കുടുംബത്തിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലായിരുന്നു ശ്രീവിദ്യ. ഹണിമൂൺ ട്രിപ്പിനെക്കുറിച്ചായിരുന്നു എലീന ആദ്യം ചോദിച്ചത്. മലേഷ്യയ്ക്കായിരുന്നു ഞങ്ങൾ പോയത്. കല്യാണമൊക്കെ കഴിഞ്ഞതല്ലേ, ഭാര്യയെ കണ്ട് എഴുന്നേൽക്കാമല്ലോ. നല്ല നൈറ്റ് ഡ്രസിലൊക്കെ കാണാമെന്നായിരുന്നു പ്രതീക്ഷിച്ചത്. നല്ലൊരു ബ്യൂട്ടി ഫ്രെയിമൊക്കെയായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. ഒരമ്മച്ചി അവിടെ ഇരിക്കുന്ന കെറ്റിലിൽ നിന്നും ചൂട് വെള്ളം എടുത്ത് ആവി പിടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. എനിക്ക് ജലദോഷമായിരുന്നു എന്നാണ് ശ്രീവിദ്യ പറഞ്ഞത്.
അഞ്ച് ദിവസം ഇതായിരുന്നു അവസ്ഥ. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. വിവാഹ ശേഷമായി രാഹുലിനൊപ്പം കോമഡി സ്റ്റാർസിലേക്ക് ശ്രീവിദ്യ എത്തിയതിന്റെ വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഇവരൊന്നിച്ച് ഈ ഷോയിലേക്ക് എത്തുന്നത്. കല്യാണം കഴിഞ്ഞതിന് ശേഷമായി നടത്തിയ മലേഷ്യ യാത്രയിലെ വിശേഷങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു.സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മത്സരിക്കാനായി വന്നിരുന്നു രാഹുൽ. എന്നാൽ അന്ന് അവസരം കിട്ടിയില്ല. എന്തുകൊണ്ടാണ് റിജക്റ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ എന്റെ കഴിവ് അവർക്ക് മനസിലായില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
അന്ന് നിന്നെ ഇറക്കിവിട്ട അതേ ചാനലല്ലേ ഇത്, ആ കണക്കങ്ങ് വീട്ടിയേക്കണമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. നിന്നെ എടുക്കാതിരുന്നത് നന്നായെന്ന് അവരെക്കൊണ്ട് തോന്നിപ്പിക്കണമെന്നായിരുന്നു പറഞ്ഞത്. ചമ്മലോടെയാണെങ്കിലും രാഹുലും ശ്രീവിദ്യയ്ക്കൊപ്പമായി ചുവടുവെക്കുകയായിരുന്നു. ഇതില് രാഹുലാണ് നന്നായി ചെയ്തതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അങ്ങനെ വരാനൊരു സാധ്യതയുമില്ലല്ലോ എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. തവള ഫ്രൈ കഴിച്ചതിനെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഏഴിന്റെ അന്ന് നീ ഛർദ്ദിച്ചോടേയ് എന്നായിരുന്നു നോബി ചോദിച്ചത്.
ഫ്രോഗ് ഫ്രൈ കഴിക്കണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെ പോയതാണ്. നല്ല ടേസ്റ്റായിരുന്നു. അങ്ങനെ ഞാനങ്ങ് കഴിച്ചു. റൂമിൽ വന്നപ്പോഴാണ് ഇവൾ എന്നോട് അത് ആ തവളയാണെങ്കിലോ, നീ അതിന്റെ കണ്ണിനെക്കുറിച്ച് ആലോചിച്ചോ എന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെയൊരു ചിന്ത വന്നതോടെയാണ് എനിക്ക് ഛർദ്ദിക്കാൻ വന്നത് എന്നായിരുന്നു രാഹുൽ പറഞ്ഞത്. തവളയെ തിന്ന ഒരാളുടെ കൂടെയല്ലേ കഴിയുന്നത് എന്നാലോചിച്ചപ്പോൾ എനിക്കങ്ങ് ഭയങ്കര വിഷമമായിപ്പോയെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
Find out more: