ഞങ്ങളെപ്പോലെ ഒത്തിരി സംസാരിക്കാറില്ല അവർ; പൃഥ്വിരാജിനെക്കുറിച്ച് മല്ലിക സുകുമാരൻ!  മാതാപിതാക്കളെ പോലെ തന്നെ മക്കളും സിനിമയിൽ സജീവമാവുകയായിരുന്നു. ഇവരും സിനിമയിലെത്തുമെന്ന് നേരത്തെ തന്നെ മല്ലികയോട് സുകുമാരൻ പറഞ്ഞിരുന്നു. പഠനശേഷമായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ സജീവമായത്. അടുത്ത 10 വർഷത്തിനുള്ളിൽ സംവിധാനവും, നിർമ്മാണവുമൊക്കെയായി കൂടുതൽ സജീവമാവുമെന്ന് പൃഥ്വി തുടക്കത്തിലേ പറഞ്ഞിരുന്നു. പിൽക്കാലത്ത് അതെല്ലാം യാഥാർത്ഥ്യമാക്കുകയായിരുന്നു. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ആരാധകഹൃദയത്തിൽ ഇടം നേടിയത്. എഞ്ചിനീയറിംഗ് പഠനം അവസാനഘട്ടത്തിലെത്തി നിൽക്കുന്നതിനിടയിലായിരുന്നു സിനിമാപ്രവേശനം. സുകുവേട്ടൻ പോയപ്പോൾ അവരാണ് എന്നെ ജീവിപ്പിച്ചത്.





വീണ്ടും അഭിനയിക്കാൻ പ്രേരിപ്പിച്ചത് അവരാണ്. പഠിക്കണം, നല്ല മക്കളായി വളരണം എന്ന് എന്നും അവരോട് പറയാറുണ്ടായിരുന്നു. അമ്മ എന്ന നിലയിൽ മക്കളുടെ വളർച്ചയിൽ സന്തോഷവതിയാണ് ഞാൻ എന്നും അവർ പറഞ്ഞിരുന്നു. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ, അമ്മാസ് ഡാഡുമോൻ, ഗോഡ് ബ്ലസ് യു എന്നായിരുന്നു മല്ലിക സുകുമാരൻ പൃഥ്വിയെക്കുറിച്ച് എഴുതിയത്. പൃഥ്വിയുടെ കുട്ടിക്കാല ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. എത്ര തിരക്കിലാണെങ്കിലും അമ്മയൊന്ന് ഇമോഷണലായാൽ ഓടി വരുന്നവരാണ് ഇന്ദ്രനും പൃഥ്വിയും എന്ന് മല്ലിക മുൻപ് പറഞ്ഞിരുന്നു. 42ാം പിറന്നാളാഘോഷിച്ചിരിക്കുകയാണ് പൃഥ്വിരാജ്. പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചിരുന്നു. കുടുംബാംഗങ്ങളും ആശംസ പോസ്റ്റുകളുമായെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയയും പ്രാർത്ഥനയും ആശംസ അറിയിച്ചത്. ഹാപ്പി ബർത്ത് ഡേ കൊച്ഛാ എന്നായിരുന്നു പ്രാർത്ഥന കുറിച്ചത്.





കുഞ്ഞായിരുന്ന സമയത്ത് തന്നെ നോക്കിയിരിക്കുന്ന കൊച്ചച്ഛന്റെ ഫോട്ടോയും പ്രാർത്ഥന പങ്കുവെച്ചിരുന്നു. ചേട്ടൻ നേരത്തെ കല്യാണം കഴിച്ചതുകൊണ്ട് മക്കളും ചേട്ടനും സുഹൃത്തുക്കളെപ്പോലെയാണ്. അക്കാര്യത്തിൽ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു. രാജു അധികം സംസാരിക്കില്ല, ആദ്യമായി കാണുന്നൊരാളോടാണെങ്കിൽ ഒന്നും മിണ്ടില്ല.അച്ഛനെപ്പോലെ എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് രാജുവിന്റേത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. ഞാനും ഇന്ദ്രനും അങ്ങനയെല്ല, നേരത്തെ പരിചയമുള്ളവരെപ്പോലെ സംസാരിച്ച് കൊണ്ടേയിരിക്കും. സുകുവേട്ടൻ പോയപ്പോൾ അവരാണ് എന്നെ ജീവിപ്പിച്ചത്. വീണ്ടും അഭിനയിക്കാൻ പ്രേരിപ്പിച്ചത് അവരാണ്. പഠിക്കണം, നല്ല മക്കളായി വളരണം എന്ന് എന്നും അവരോട് പറയാറുണ്ടായിരുന്നു. 




അമ്മ എന്ന നിലയിൽ മക്കളുടെ വളർച്ചയിൽ സന്തോഷവതിയാണ് ഞാൻ എന്നും അവർ പറഞ്ഞിരുന്നു. രാജുവിന് പറ്റിയൊരാളാണ് സുപ്രിയ. സുപ്രിയയും അധികം സംസാരിക്കാറില്ല. സംസാരിച്ച് കിട്ടാൻ കുറച്ച് പ്രയാസമാണ്. കാര്യങ്ങളെല്ലാം നോക്കിനടത്താൻ നല്ല മിടുക്കുണ്ട്. പൂർണിമയും അങ്ങനെയാണെന്നുമായിരുന്നു മരുമക്കളെക്കുറിച്ച് മല്ലിക പറഞ്ഞത്. കൊച്ചുമക്കളാണ് എനിക്കെല്ലാം. പാത്തുവും നച്ചുവും അല്ലിയുമെല്ലാം ഇടയ്ക്ക് വിളിക്കും അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞ്. അവരെ കാണണമെന്ന് തോന്നിയാല് അങ്ങോട്ടേക്ക് പോവാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

Find out more: