മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ഷാജോൺ! മിമിക്രി വേദികളിലൂടെ കലയിൽ കാലുറപ്പിച്ച്, കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി. ദൃശ്യം എന്ന സിനിമയിലെ വില്ലൻ വേഷത്തിന് ശേഷം ഷാജോണിന്റെ കരിയർ കംപ്ലീറ്റായങ്ങ് മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത വിധം കലാഭവൻ ഷാജോൺ സഹനടൻ വേഷങ്ങളിൽ നിലയുറച്ചുകഴിഞ്ഞു. കലാഭവൻ മണിയുടെ ഡ്യൂപ്പ് ആയി സിനിമാ ലോകത്തേക്ക് വന്നതാണ് കലാഭവൻ ഷാജോൺ. 'ഹാപ്പി ബർത്ത്‌ഡേ വാവാച്ചിപ്പൊന്നേ.. ഇനിയൊമൊരുപാട് മെഴുകുതിരികൾ കത്തിക്കാൻ ആശംസിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. അസീസ് നെടുമങ്ങാട് അടക്കം പലരും പോസ്റ്റിന് താഴെ ഹന്ന ഷാജോണിന് ബർത്ത് ഡേ ആശംസകളുമായി എത്തി.




ഹന്നയെ കൂടാതെ ഒരു മകനും ഷാജോണിനുണ്ട്. യോഹന്നാൻ എന്നാണ് മകന്റെ പേര്. അച്ഛന്റെ കാർബൺ കോപ്പിയാണ് ലുക്കിൽ യോഹന്നാൻ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. 2004 ൽ ആയിരുന്നു ഷാജോണിന്റെയും ഡിനിയുടെയും പ്രണയ വിവാഹം. മിസ് തൃശ്ശൂരായിരുന്നു ഡിനി. മോഡലിങിൽ എല്ലാം അക്കാലത്ത് സജീവമായിരുന്ന ഡിനി, നർത്തകി കൂടെയായിരുന്നു. ആഡ് ഷൂട്ടിനിടയിൽ ഡിനിയെ കണ്ട്, പെരുമാറ്റമൊക്കെ ഷാജോണിന് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഷാജോൺ മിമിക്രി രംഗത്ത് സജീവമായിരുന്നു. ഒരു ഗൾഫ് ഷോയ്ക്ക് ഇടയിൽ, നർത്തകിയായി വന്ന ഡിനിയോട് ഷാജോൺ പ്രണയം പ്രപ്പോസ് ചെയ്തു.




വീട്ടുകാർക്ക് ഓകെയാണെങ്കിൽ എനിക്ക് സമ്മതം എന്ന് ഡിനിയും പറഞ്ഞു. ഷാജോൺ വീട്ടുകാരോട് സംസാരിച്ചപ്പോൾ കാര്യമായ എതിർപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെയായിരുന്നു വിവാഹം. സിനിമയിൽ നെഗറ്റീവ് വേഷങ്ങളും കോമഡിക്കാരനുമൊക്കെയാണെങ്കിലും വീട്ടിലെ ഹീറോ ഷാജോൺ തന്നെ. മകൾക്ക് ബർത്ത് ഡേ ആശംസകൾ അറിയിച്ചുകൊണ്ടൊരു പോസ്റ്റാണ് ഏറ്റവുമൊടുവിൽ ഷാജോൺ പങ്കുവച്ചിരിയ്ക്കുന്നത്.



മകൾ ഹന്നയെ ചേർത്തു പിടിച്ച് നിന്നെടുത്ത ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച ബേർത്ത് ഡേ ആശംസ പോസ്റ്റിൽ, മകൾക്കൊപ്പം ഷാജോണിന്റെ ലുക്കും ശ്രദ്ധ നേടുന്നു.കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി. ദൃശ്യം എന്ന സിനിമയിലെ വില്ലൻ വേഷത്തിന് ശേഷം ഷാജോണിന്റെ കരിയർ കംപ്ലീറ്റായങ്ങ് മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത വിധം കലാഭവൻ ഷാജോൺ സഹനടൻ വേഷങ്ങളിൽ നിലയുറച്ചുകഴിഞ്ഞു.

Find out more: