മോൾ വന്നതോടെയല്ലേ കോടീശ്വരനായത്; കോടികൾ വിലയുള്ള വീടുകൾ, സ്വത്തുക്കൾ, വണ്ടികൾ: പൃഥ്വിരാജിന്റെ നേട്ടങ്ങൾ! കൈ തൊട്ടതെല്ലാം പൊന്നാക്കുന്ന ശീലമാണ് അദ്ദേഹത്തിന്. പുതിയ സിനിമ എമ്പുരാന്റെ തിരക്കിലാണ് സംവിധായകൻ കൂടിയായ Prithviraj Sukumaran. പരാജയത്തിന്റെ കയ്പുനീര് രുചിച്ച ആളുകൂടിയാണ് അദ്ദേഹം അതുകൊണ്ടുതന്നെ ഏവരെയും കൊണ്ട് കൈയ്യടിപ്പിക്കുന്ന നിലയിലേക്ക് സ്വന്തം അധ്വാനം കൊണ്ട് അദ്ദേഹം എത്തി എന്ന് പറയുന്നതാണ് ഉചിതം. മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം പൃഥ്വിരാജ് സുകുമാരനെ. ഒക്ടോബർ പതിനാറിന് നാല്പത്തിരണ്ടാം വയസിലേക്ക് കടക്കുകയാണ് ഈ സൂപ്പർ ഹീറോ.സുകുമാരന്റെയും മല്ലികയുടെയും മകന് സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിലും നിലനിൽപ്പ് വളരെ കഠിനമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. പൃഥ്വി മിണ്ടിയില്ല എങ്കിൽ പോലും എന്തും അദ്ദേഹത്തിന്റെ പേരിൽ വിവാദമാക്കുന്ന ഒരു കാലമുണ്ടായിരുന്നു.





സോഷ്യൽ മീഡിയയുടെ തുടക്കകാലത്ത് ഏറ്റവും അധികം തേജോവധം ചെയ്യപ്പെട്ട നടനാണ് പൃഥ്വി. ക്രിക്കറ്റിൽ ഇര ശ്രീശാന്തും സിനിമയിൽ ഇര പൃഥ്വിരാജും എന്നായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ ട്രോളന്മാരുടെ മുദ്രാവാക്യം പോലും. അങ്ങനെ ഉള്ള ഇടത്തുനിന്നും ആണ് മികച്ചനടൻ ആയി, മികച്ച സംവിധായകനും ഗായകനും ആയി, നിർമ്മാതാവ് ആയി എന്നുവേണ്ട പൃഥ്വി കൈവക്കാത്ത മേഖലകൾ ചുരുക്കം ചിലത് മാത്രമായി മാറുന്നത്. 2011-ലായിരുന്നു പൃഥ്വിയുടെ വിവാഹം. പാലക്കാട്ട് സ്വദേശിയാണ് സുപ്രിയ മേനോൻ, ബി ബി സി എക്സ് റിപ്പോർട്ടർ കൂടിയായ സുപ്രിയ തന്നെയാണ് പൃഥ്വിയുടെ ബാക്ക് ബോൺ. ഏക മകൾ അലംകൃത മേനോന്റെ വരവോടെയാണ് താരത്തിന്റെ ജീവിതത്തിൽ ഐശ്വര്യം കൂടിയത് എന്നാണ് ആരാധകർ പറയുന്നത്.





ഒരു ഓണദിനമാണ് അലംകൃതയുടെ ജനനം. സെപ്. 8 / 2014 അന്ന് അവിട്ടം ദിനത്തലാണ് താനൊരു അച്ഛനായ വിവരം പൃഥ്വി പങ്കുവച്ചത്. മകൾ തിരുവോണമോ അവിട്ടമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഒരു ഓണനാളിൽ വന്ന രാജകുമാരിയാണ് അലംകൃത എന്ന കാര്യത്തിൽ സംശയമില്ല. എറണാകുളത്തും തിരുവനന്തപുരത്തും മുംബൈയിലും ആയി ആഡംബര വീടുകൾ ഉള്ള രാജു അടുത്തിടെയാണ് മുപ്പതുകോടിക്ക് മുകളിൽ ഉള്ള വീട് മുംബൈയിൽ സ്വന്തമാക്കിയത്. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം പാലുകാച്ചൽ ചടങ്ങൊക്കെ ഗംഭീരമായി നടന്നു എന്നാണ് സൂചന. പൃഥ്വിയുടെ കാർ കളക്ഷൻസ് മാത്രം എടുത്താൽ അത് തന്നെ വരും കോടികളുടെ ആസ്തി.ഒരു തികഞ്ഞ വാഹന പ്രേമി കൂടിയാണ് അദ്ദേഹം. ലംബോർഗിനി ബിഎംഡബ്ല്യു 7, മെർസിഡീസ് G-വാഗൺ, മിനി കൂപ്പർ മുതൽ നാലുകോടിയുടെ പോർഷ സ്പോർട്‌സ് കാറുകൾ വരെയുണ്ട് രാജുവിന്റെ ഗ്യാരേജിൽ.







സിനിമയിൽ നിന്ന് പേരും പ്രശസ്തിയും മാത്രമല്ല, ആവശ്യത്തിന് സമ്പാദിക്കാനും പൃഥ്വിയ്ക്ക് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ ശരി എങ്കിൽ ഏകദേശം മുന്നൂറു കോടിക്ക് മുകളിൽ ആണ് താരത്തിന്റെ ആസ്തി. റിപ്പോർട്ടുകൾ പ്രകാരം ഒരു സിനിമയ്ക്ക് പൃഥ്വി 3 കോടി മുതൽ പത്തു കോടി രൂപവരെയാണ് പ്രതിഫലം വാങ്ങുന്നത്. സുകുമാരന്റെയും മല്ലികയുടെയും മകന് സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിലും നിലനിൽപ്പ് വളരെ കഠിനമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. പൃഥ്വി മിണ്ടിയില്ല എങ്കിൽ പോലും എന്തും അദ്ദേഹത്തിന്റെ പേരിൽ വിവാദമാക്കുന്ന ഒരു കാലമുണ്ടായിരുന്നു. സോഷ്യൽ മീഡിയയുടെ തുടക്കകാലത്ത് ഏറ്റവും അധികം തേജോവധം ചെയ്യപ്പെട്ട നടനാണ് പൃഥ്വി. ക്രിക്കറ്റിൽ ഇര ശ്രീശാന്തും സിനിമയിൽ ഇര പൃഥ്വിരാജും എന്നായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ ട്രോളന്മാരുടെ മുദ്രാവാക്യം പോലും. അങ്ങനെ ഉള്ള ഇടത്തുനിന്നും ആണ് മികച്ചനടൻ ആയി, മികച്ച സംവിധായകനും ഗായകനും ആയി, നിർമ്മാതാവ് ആയി എന്നുവേണ്ട പൃഥ്വി കൈവക്കാത്ത മേഖലകൾ ചുരുക്കം ചിലത് മാത്രമായി മാറുന്നത്.

Find out more: