ഇനി ഞാൻ എന്നെ ഇൻഫ്‌ളുവൻസർ എന്ന് വിളിക്കും: ലിയാന്റെ ഡാൻസ് വീഡിയോ പങ്കിട്ട് ദിയ കൃഷ്ണ! ദിയയുടെ കല്യാണത്തിന് മുന്നോടിയായാണ് തൻവി നാട്ടിലേക്ക് എത്തിയത്. പഠനകാലത്ത് തന്നെ പുറത്ത് പോയി പഠിക്കണമെന്നായിരുന്നു തൻവി ആഗ്രഹിച്ചത്. അതിനുള്ള പരീക്ഷകളൊക്കെ എഴുതിയാണ് പോയത്. പഠിച്ച് കഴിഞ്ഞപ്പോൾ തന്നെ ജോലിയായി. അങ്ങനെ കാനഡയിൽ സെറ്റിലാവുകയായിരുന്നു എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.
 ബാംഗ്ലൂരിലോ കൊച്ചിയിലോ തൻവി സെറ്റിൽ ചെയ്യുകയാണെങ്കിൽ സന്തോഷമാണ്. തൻവിയല്ലേ അതേക്കുറിച്ച് സംസാരിക്കേണ്ടതെന്നും അവർ പറഞ്ഞിരുന്നു. പിആർ കിട്ടിയത് അടുത്തിടെയായിരുന്നു. തൻവി മാത്രമല്ല മകൻ ലിയാനും പ്രേക്ഷകർക്ക് പരിചിതനാണ്. അഹാനയുടെയും ഇഷാനിയുടെയും ദിയയുടെയും വീഡിയോകളിലും പോസ്റ്റുകളിലുമെല്ലാം ലിയാനുമുണ്ടായിരുന്നു.





ലിയാൻ വന്നതോടെ വീടിനൊരു ഉണർവായിരുന്നു. അവർ പോവുകയാണന്നറിഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായിരുന്നു. ബാലി യാത്ര കഴിഞ്ഞ് വരുമ്പോൾ തൻവി തിരിച്ചുപോയിക്കാണുമെന്നായിരുന്നു കരുതിയത്. എന്നാൽ പിആർ കിട്ടിയതിന്റെ പേപ്പർ വർക്ക് നീണ്ടുപോയതോടെയാണ് അവർ ഇവിടെ തുടർന്നതെന്നും സിന്ധു പറഞ്ഞിരുന്നു. കൃഷ്ണകുമാറും കുടുംബവും സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തൻവിയും പ്രേക്ഷകർക്ക് പരിചിതയാണ്. ഇതെനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല. ഇനി എനിക്ക് എന്നെ ഇൻഫ്‌ളുവൻസർ എന്ന് വിളിക്കാമെന്നുമായിരുന്നു ദിയ കൃഷ്ണ കുറിച്ചത്. നിരവധി പേരാണ് ദിയയുടെ വീഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.





അശ്വിന്റേതടക്കം എല്ലാവരുടെയും സ്റ്റെപ്പുകൾ ലിയാൻ അനുകരിച്ചിരുന്നു. ലിയാൻ വീണ്ടും സ്‌കൂളിൽ പോയി തുടങ്ങിയ വിശേഷവും തൻവി പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഓഫ് സ്‌കൂൾ, മൈ ബിഗ് ബോയ് എന്നായിരുന്നു തൻവി കുറിച്ചത്. ദാറ്റ് ജാക്കറ്റ് എന്നായിരുന്നു ദിയ കുറിച്ചത്. ഓസി മേടിച്ച പുതിയ ജാക്കറ്റ് വേണം എന്ന് പറഞ്ഞു എന്നായിരുന്നു തൻവിയുടെ മറുപടി. കൃഷ്ണകുമാറും സിന്ധുവും അശ്വിനും ദിയയും ചെയ്ത ഡാൻസിന്റെ വീഡിയോ അനുകരിച്ചിരിക്കുകയാണ് ലിയാൻ. എനിക്ക് ഈ ഫാമിലിക്കൊപ്പം ഡാൻസ് ചെയ്യണം എന്നാണ് അവൻ പറഞ്ഞത്. ആദ്യം ഡാൻസ് പഠിക്ക്, പിന്നെ നോക്കാമെന്നായിരുന്നു അവനോട് പറഞ്ഞത് എന്നുമായിരുന്നു തൻവി കുറിച്ചത്. മൈ ബേബി, മിസ് യൂ സോമച്ച് എന്നായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്. നിങ്ങളുടെ സ്‌റ്റെപ്പും അവൻ ചെയ്തിട്ടുണ്ടെന്നായിരുന്നു സിന്ധുവിനോട് തൻവി പറഞ്ഞത്. അത് ഞാൻ കണ്ടു എന്നായിരുന്നു മറുപടി. 




ബാംഗ്ലൂരിലോ കൊച്ചിയിലോ തൻവി സെറ്റിൽ ചെയ്യുകയാണെങ്കിൽ സന്തോഷമാണ്. തൻവിയല്ലേ അതേക്കുറിച്ച് സംസാരിക്കേണ്ടതെന്നും അവർ പറഞ്ഞിരുന്നു. പിആർ കിട്ടിയത് അടുത്തിടെയായിരുന്നു. തൻവി മാത്രമല്ല മകൻ ലിയാനും പ്രേക്ഷകർക്ക് പരിചിതനാണ്. അഹാനയുടെയും ഇഷാനിയുടെയും ദിയയുടെയും വീഡിയോകളിലും പോസ്റ്റുകളിലുമെല്ലാം ലിയാനുമുണ്ടായിരുന്നു.
ലിയാൻ വന്നതോടെ വീടിനൊരു ഉണർവായിരുന്നു. അവർ പോവുകയാണന്നറിഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായിരുന്നു. ബാലി യാത്ര കഴിഞ്ഞ് വരുമ്പോൾ തൻവി തിരിച്ചുപോയിക്കാണുമെന്നായിരുന്നു കരുതിയത്. എന്നാൽ പിആർ കിട്ടിയതിന്റെ പേപ്പർ വർക്ക് നീണ്ടുപോയതോടെയാണ് അവർ ഇവിടെ തുടർന്നതെന്നും സിന്ധു പറഞ്ഞിരുന്നു.

Find out more: