ആറ് വർഷം ഞങ്ങൾ സംസാരിച്ചത് ഇതേക്കുറിച്ച് മാത്രം! കത്തനാർ സിനിമയെക്കുറിച്ച് രാമാനന്ദ്! ആദ്യമായി മനസ്സിൽ തോന്നിയ ഒരു ആശയം 2018 ലാണ് ജയേട്ടനോട് പങ്കുവെക്കുന്നത്. സിനിമയാക്കണമെന്നൊന്നും അന്ന് ചിന്തിച്ചില്ല. എന്നാൽ ജയേട്ടനാണ് എഴുതാനുള്ള എല്ലാ ഊർജ്ജവും തന്നത്. ആരു വേണം സംവിധാനം, എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ റോജിൻ തോമസ് എന്ന് ജയേട്ടൻ പറഞ്ഞു. ഫിലിപ്പ് ആൻഡ് ദ മങ്കിപ്പൻ എൻ്റെ പ്രിയപ്പെട്ട ചിത്രമാണ് . റോജിനെ വിളിച്ച് ഈ കഥയുടെ ആശയം പറഞ്ഞ അന്നുമുതൽ ഇന്ന് രാവിലെ വരെ എന്നുവച്ചാൽ സുദീർഘമായ ആറുവർഷം ഞങ്ങൾ കത്തനാരെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. റോജിൻ ഈ പ്രോജക്ട് ഏറ്റെടുത്ത അന്നുമുതൽ റോജിന്റെ നേതൃത്വത്തിലുള്ള പ്രതിഭാധനരുടെ ടീം കത്തനാരുടെ ടീമായി മാറി.ജയസൂര്യ ചിത്രമായ കത്തനാറിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.




 സിനിമയക്ക് കഥയൊരുക്കിയ രാമാനന്ദിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വപ്നത്തിന് പുറകേയുള്ള യാത്ര ദീർഘമെങ്കിലും ആനന്ദത്തിൻ്റേതാണ്.  കഴിഞ്ഞ രണ്ടു വർഷമായി ഒരു തപസ്സു പോലെ മറ്റ് സിനിമകളൊന്നും ചെയ്യാതെ ഈ ചിത്രത്തിനായി മാറ്റി വെച്ച ജയേട്ടൻ. അതിഭീമമായ ഒരു ബഡ്ജറ്റിലേക്ക് ചിത്രം കുതിച്ചുയരുമെന്ന് അറിഞ്ഞിട്ടും കൈപിടിച്ചു കൂടെ നിന്ന പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ സർ, കൃഷ്ണേട്ടൻ, മൂന്നുവർഷത്തോളമായി ഊണിലും ഉറക്കത്തിലും ഈ ചിത്രം മാത്രം സ്വപ്നം കണ്ട അതിനുവേണ്ടി ചിന്തിച്ച പ്രവർത്തിച്ച സഹോദരൻ റോജിൻ തോമസ്, ഛായഗ്രഹണം നിർവഹിച്ച നീൽ ഡി കുഞ്ഞ, സംഗീതസംവിധാനം നിർവഹിച്ച രാഹുൽ സുബ്രഹ്മണ്യൻ, വിർച്വൽ പ്രൊഡക്ഷൻ കാര്യങ്ങൾ നിർവഹിച്ച വിഷ്ണുരാജ്, സെന്തിൽ സാർ.




കഥ എഴുതുന്ന മുതൽ കൂടെയിരുന്ന സഹോദരൻ ഷാലം, ഈ ദീർഘമായി 212 ദിവസം മുഖത്തൊരു പുഞ്ചിരിയോടെ എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്ത ഗോപേഷ് . ചിത്രത്തിൽ നടനായും, ചിത്രത്തിന് പുറത്ത് അസിസ്റ്റൻറ് ഡയറക്ടറായും, അതിനും അപ്പുറത്ത് കുഞ്ഞനിയനായും നിന്ന സനൂപ്. എല്ലാവരോടും പറഞ്ഞ് ഒഴിയാൻ കഴിയാത്ത അത്രയും കടപ്പാട് സ്നേഹം നന്ദി.ഇനിയുള്ള കാത്തിരിപ്പിന്റെ നാളുകൾ, മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും ഒരു മുതൽക്കൂട്ട് ആയി മാറുവാനുള്ള വിസ്മയം പിറക്കുവാനുള്ളതാകട്ടെ എന്ന് നിങ്ങളെപ്പോലെ ഞാനും പ്രാർത്ഥിക്കുന്നു എന്നായിരുന്നു അദ്ദേഹം കുറിച്ചത്. 



ഈ വലിയ ചിത്രം ചുമലിൽ വഹിക്കാൻ കെൽപ്പുള്ള നിർമ്മാതാവ് ഗോകുലം ഗോപാലൻ സാർ, അദ്ദേഹത്തിലേക്ക് ഈ പ്രൊജക്റ്റ് എത്തിക്കുകയും, ആദ്യത്തെ മീറ്റിംഗ് മുതൽ ഇന്നുവരെ എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ കൃഷ്ണേട്ടൻ എന്നിവരോടുള്ള നന്ദി വാക്കിൽ ഒതുങ്ങുന്നതല്ല. ജ്യേഷ്ഠ സഹോദരനെ പോലെ അടുപ്പം തോന്നിയ പ്രൊഡക്ഷൻ ഡിസൈനർ രാജീവേട്ടൻ , ആർട്ട് ഡയറക്ടർമാരായ അജിയേട്ടൻ, റാം പ്രസാദ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, സജിയേട്ടൻ. വെളിച്ചം നൽകിയവർ, അന്നം നൽകിയവർ ഇവരോടൊക്കെ നന്ദി പറയാമോ എന്നെനിക്കറിയില്ല.

Find out more: