വൈക്കം വിജയലക്ഷ്മിയെ പാട്ട് പഠിപ്പിച്ച് സുരഭി ലക്ഷ്മി! വേറിട്ട ആലാപന ശൈലിയിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് വിജയലക്ഷ്മി.പാടിയ ഗാനങ്ങളെല്ലാം ഇന്നും ആസ്വാദകർ ഓർത്തിരിക്കുന്നുണ്ട്. നാളുകൾക്ക് ശേഷം എആർഎമ്മിലെ ഗാനം കേട്ടപ്പോൾ എല്ലാവരും അതേറ്റെടുത്തിരുന്നു. ഇടയ്ക്ക് ഇതുപോലെയൊരു ഗാനം വേണമെന്നായിരുന്നു ആരാധകർ പറഞ്ഞത്. വേദികളിലെല്ലാം ഈ പാട്ട് പാടാനായിരുന്നു വിജയലക്ഷ്മിയോട് ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ വിജയലക്ഷ്മിക്കൊപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. മോള് കുറച്ചുകൂടി ശ്രദ്ധിക്കണം കേട്ടോ, അത്രയ്ക്കങ്ങോട്ട് വരുന്നില്ല എന്നായിരുന്നു സുരഭി വിജയലക്ഷ്മിയോട് പറഞ്ഞത്. ഒരുപാടുപേർ അതിമനോഹരമായി പാടിയതെല്ലാം കേട്ടു, ഒരുപാട് നന്ദി. ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ കാണാം എന്നുമായിരുന്നു സുരഭി കുറിച്ചത്.




 അങ്ങ് വാന എന്ന് പറഞ്ഞ് സുരഭി വിജയലക്ഷ്മിയെ പഠിപ്പിക്കുന്നതാണ് ആദ്യം കാണുന്നത്. വൺ റ്റു ത്രീ പറഞ്ഞതിന് ശേഷമായി വിജയലക്ഷ്മി പാടിത്തുടങ്ങുകയായിരുന്നു. സുരഭിയും പാടുന്നുണ്ടെങ്കിലും വിജയലക്ഷ്മിയുടെ ശബ്ദം മാത്രമാണ് പുറത്ത് കേൾക്കുന്നത്. വരികളെല്ലാം സുരഭിക്കും മനപ്പാഠമാണ്. സുരഭിയും കൂടെപ്പാടുകയായിരുന്നു. എആർഎം എന്ന ചിത്രത്തിലെ അങ്ങ് ദൂരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനം കുഞ്ഞുങ്ങൾ വരെ ഏറ്റെടുത്തിരുന്നു. സുരഭിയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മാണിക്യം. ഇത് കരിയർ ബ്രേക്കായി മാറുമെന്ന് അണിയറപ്രവർത്തകരെല്ലാം പറഞ്ഞിരുന്നു. സംവിധായകന് എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. 




അത് നിലനിർത്തുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. മാണിക്യം എന്ന കഥാപാത്രത്തെ തനിക്ക് നൽകിയതിനും,നന്നായി അവതരിപ്പിക്കാൻ പിന്തുണച്ചവരെയും എന്നും ഓർക്കും. മാണിക്യത്തെക്കുറിച്ച് മാത്രമല്ല മണിയനെക്കുറിച്ചും മനസിലാക്കിയതിന് ശേഷമാണ് അഭിനയിച്ചതെന്നും സുരഭി പറഞ്ഞിരുന്നു.കൂടെ പാടിയാലും വിജയലക്ഷ്മി ചേച്ചിയുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ എന്നായിരുന്നു ഒരാൾ പറഞ്ഞത്. എന്റെ വോയ്‌സും ഉണ്ടെന്നായിരുന്നു സുരഭിയുടെ മറുപടി. രണ്ടുപേരുടെയും ശബ്ദം തമ്മിൽ നല്ല സാമ്യമുണ്ട്. ഞങ്ങൾക്ക് വേണ്ടി ഒറ്റയ്ക്ക് പാടാമോയെന്നായിരുന്നു ചിലർ ചോദിച്ചത്. രണ്ടാളും നന്നായിട്ട് പാടി, അടിപൊളിയായിട്ടുണ്ട്. രണ്ട് മാണിക്യം, ഈ ഗാനം വളരെ മനോഹരം. 



രണ്ടുപേരും ഒരേ ഫ്രെയിമിൽ, ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. സ്‌നേഹത്തോടെ താടിക്ക് പിടിച്ചില്ലേ,അതുമതി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. എആർഎം എന്ന ചിത്രത്തിലെ അങ്ങ് ദൂരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനം കുഞ്ഞുങ്ങൾ വരെ ഏറ്റെടുത്തിരുന്നു. സുരഭിയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മാണിക്യം. ഇത് കരിയർ ബ്രേക്കായി മാറുമെന്ന് അണിയറപ്രവർത്തകരെല്ലാം പറഞ്ഞിരുന്നു. സംവിധായകന് എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. അത് നിലനിർത്തുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. മാണിക്യം എന്ന കഥാപാത്രത്തെ തനിക്ക് നൽകിയതിനും,നന്നായി അവതരിപ്പിക്കാൻ പിന്തുണച്ചവരെയും എന്നും ഓർക്കും.

Find out more: