ലണ്ടനിലെ അതിശയം മാറാതെ അഭയ ഹിരൺമയി! കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. സംഗീത രംഗത്ത് കൂടുതൽ സജീവമായിരിക്കുകയാണ് അഭയ ഇപ്പോൾ. ഇപ്പോഴാണ് അതിന് സമയം കിട്ടിയതെന്ന് ഗായിക പറഞ്ഞിരുന്നു.എഞ്ചീനിയറിംഗിന് പഠിക്കുന്ന സമയത്തായിരുന്നു അഭയ ഹിരൺമയി അവതാരകയായി ജോലി ചെയ്തത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് താരങ്ങളെയും സംവിധായകരെയുമൊക്കെ ഇന്റർവ്യൂ ചെയ്യാനുള്ള അവസരമായിരുന്നു അഭയയ്ക്ക് ലഭിച്ചത്. കൈക്കുഞ്ഞായിരുന്ന സമയത്ത് സിനിമയിൽ മുഖം കാണിച്ചിരുന്നെങ്കിലും ഭാവിയിൽ ഈ മേഖലയിൽ തുടരുമെന്ന് അറിയില്ലായിരുന്നുവെന്ന് അഭയ പറഞ്ഞിരുന്നു. മാളൂട്ടി എന്ന ചിത്രത്തിൽ ജയറാമിന്റെയും ഉർവശിയുടെയും മകളായി എത്തിയത് അഭയ ആയിരുന്നു. വലിയ മാളൂട്ടിയെ അവതരിപ്പിച്ചത് ശ്യാമിലിയായിരുന്നു.




അടുത്തിടെയും അഭയയുടെ കുട്ടിക്കാല ചിത്രം വൈറായിരുന്നു. ഗായികയായ അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.ലിവിംഗ് റ്റുഗദർ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലും, വേർപിരിയലുമെല്ലാം വലിയ ചർച്ചയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിൽ എന്നെ കൂടുതൽ സന്തോഷവതിയായി കാണുന്നു എന്നൊക്കെ പലരും പറയാറുണ്ട്. എന്റെ മുൻപത്തെ ജീവിതം എങ്ങനെയാണെന്ന് കാണാത്തവരാണ് അങ്ങനെ പറയുന്നത്. പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നെങ്കിലും അതിലൊന്നും തളരാതെ മുന്നേറുകയായിരുന്നു. ജീവിതത്തിൽ ചില തെറ്റുകളൊക്കെ സംഭവിച്ചിട്ടുണ്ട്, എന്നാൽ അതിലൊന്നും കുറ്റബോധമില്ലെന്നും അഭയ പറഞ്ഞിരുന്നു. പാട്ടുപോലെ യാത്രകളും ആസ്വദിക്കാറുണ്ട് അഭയ. ലണ്ടൻ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.





വ്യത്യസ്ത നിറത്തിലുള്ള ഇലകളുള്ളൊരു മരം കണ്ടു, ഇതിലൊത്തിരി കളറുണ്ടല്ലോ, എല്ലാം ഇഷ്ടമായി. എങ്ങനെയൊക്കെയാണ് പ്രകൃതി നമ്മളെ അത്ഭുതപ്പെടുത്തുന്നതെന്നും അഭയ കുറിച്ചിരുന്നു. ഇടയ്ക്ക് സാരിയണിഞ്ഞും അഭയ എത്താറുണ്ട്. കുട്ടിക്കാലം മുതലേ സ്ലീവ്‌ലെസ് ഡ്രസൊക്കെ ഇടാറുണ്ടായിരുന്നു. അയ്യോ, ഇതാണോ ഇടുന്നതെന്നൊക്കെ അമ്മ ചോദിക്കാറുണ്ട്. അമ്മയ്ക്ക് അത്തരം കാര്യങ്ങളിലൊക്കെ ടെൻഷനുണ്ടാവാറുണ്ട്. സാരിയാണ് കൂടുതൽ ഇഷ്ടമെങ്കിലും അല്ലാത്ത മോഡേൺ വേഷങ്ങളും അഭയ പരീക്ഷിക്കാറുണ്ട്.കോഴിക്കോട് എന്ന പാട്ടിലൂടെയായിരുന്നു അഭയ ശ്രദ്ധിക്കപ്പെട്ടത്.




 മലൈക്കട്ടൈ വാലിബൻ എന്ന ചിത്രത്തിൽ പാടാനും അഭയയ്ക്ക് അവസരം ലഭിച്ചിരുന്നു. സിനിമയിൽ പാടുന്നത് മാത്രമല്ല സ്റ്റേജ് ഷോകളുമായും സജീവമാണ് അഭയ. മോഡേൺ വസ്ത്രധാരണത്തിന്റെ പേരിലും ഗായിക ഏരെ പഴി കേട്ടിരുന്നു. ഫാഷനും മോഡലിംഗുമൊക്കെ നേരത്തെ ഇഷ്ടമുള്ള കാര്യമാണ്. എനിക്ക് കംഫർട്ടായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. അതിലെന്തിനാണ് മറ്റുള്ളവർ ഇങ്ങനെ വിമർശനങ്ങൾ പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭയ പറഞ്ഞിരുന്നു.

Find out more: