ഫസ്റ്റ് എയ്ഡ് പോലും കിട്ടിയില്ല! ഇത് ആദ്യത്തെ അനുഭവം! മലേഷ്യൻ യാത്രയിൽ സംഭവിച്ചതിനെക്കുറിച്ച് നവ്യ നായർ! എയർപോർട്ടിലെത്തിയത് മുതലുള്ള വിശേഷങ്ങളായിരുന്നു വ്‌ളോഗിൽ കാണിച്ചത്. ഇത്തവണയും സന്തോഷിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു കമന്റ് ബോക്‌സിൽ. അതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. എല്ലാ പോസ്റ്റിന് താഴെയും വരുന്ന ചോദ്യമായി മാറിയിരിക്കുകയാണ് ഇത്. അതുകൊണ്ടാവാം നവ്യയും പ്രതികരിക്കാതെ ഇരിക്കുന്നത്. പോവാനുള്ള ചില സ്ഥലങ്ങൾതിരഞ്ഞെടുത്തത് സായി ആയിരുന്നു. കാലിൽ ചെറിയൊരു പരിക്കുണ്ട് അവന്. കാലൊടിഞ്ഞു എന്നാണ് അവൻ പറയുന്നത്. ഭക്ഷണത്തെക്കുറിച്ചെല്ലാം നവ്യ അഭിപ്രായം ചോദിച്ചിരുന്നത് അച്ഛനോടായിരുന്നു. പൊതുവെ അച്ഛന് അങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും ഇഷ്ടമാവാറില്ല. അതുകൊണ്ട് തന്നെ ഞാൻ ആദ്യം അഭിപ്രായം ചോദിക്കുന്നത് അച്ഛനോടാണെന്നും നവ്യ പറഞ്ഞിരുന്നു.





യാത്രയിലെ വിശേഷനിമിഷങ്ങളെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു.കുടുംബസമേതമായി മലേഷ്യയിൽ പോയതിന്റെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് നവ്യ നായർ. മകനും അച്ഛനും അമ്മയും സഹോദരനുമായിരുന്നു ട്രിപ്പിലുണ്ടായിരുന്നത്. എന്തോ ഭാഗ്യത്തിന് കാൽ ഉയർത്തി അത് തടയാൻ കഴിഞ്ഞു. ഇന്ത്യയിലൊക്കെയാണ് ഇങ്ങനെയൊരു അപകടം നടന്നതെങ്കിൽ എത്ര കരുതലും സപ്പോർട്ടും തന്നേനെ എന്നായിരുന്നു ആലോചിച്ചത്. അതോടെ വീഡിയോ പിന്നെ എടുത്തില്ലെന്നും നവ്യ പറഞ്ഞിരുന്നു. മലേഷ്യയിലെത്തിയിട്ടും ദോശയും ചട്നിയും തേടിപ്പോയ നവ്യയെ കളിയാക്കുകയായിരുന്നു സായിയും കണ്ണനും. ഇനിയും ഇതുപോലെയുള്ള പരീക്ഷണങ്ങളായിരിക്കും ചേച്ചി ചെയ്യുക എന്ന് പറഞ്ഞ് കണ്ണനായിരുന്നു വ്ളോഗ് അവസാനിപ്പിച്ചത്.





വല്ലാതെ പേടിച്ചുപോയി. ഹെൽപ് എന്ന് പറഞ്ഞെങ്കിലും ആരും സഹായത്തിനൊന്നും ഇല്ലായിരുന്നു. അതിൽ നിന്നും ഇറങ്ങി ഈ വിഷയം അവരോട് പറഞ്ഞപ്പോൾ കാര്യമായ പ്രതികരണങ്ങളൊന്നുമില്ലായിരുന്നു. അരമണിക്കൂറ് കഴിഞ്ഞാണ് ഫസ്റ്റ് എയ്ഡ് പോലും എനിക്ക് കിട്ടിയത്. ഇങ്ങനെയൊരു സംഭവം നടന്നതിന്റെ റിപ്പോർട്ട് പോലും തന്നില്ല. എനിക്കങ്ങനെ മേജർ ആക്‌സിഡന്റ് നടന്നില്ല. പക്ഷേ, അത്തരത്തിലൊരു സാധ്യത അവിടെയുണ്ട്.യാത്രയ്ക്കിടയിലുണ്ടായ അപകടത്തെക്കുറിച്ചും നവ്യ സംസാരിച്ചിരുന്നു. ആകെ ഷോക്കായിപ്പോയി. സിപ് ലൈൻ ഒത്തിരി ചെയ്തിട്ടുണ്ടായിരുന്നു. 




സിപ് കോസ്റ്ററിൽ കയറിയിരുന്നു. അത് ഇങ്ങനെ മൂവ് ചെയ്യുന്ന സംഭവമായിരുന്നു. ഒരു സെറ്റ് ആൾക്കാർ പോയി തിരിച്ചെത്തിക്കഴിഞ്ഞാലേ അടുത്ത ടീമിനെ കയറ്റാൻ പാടുള്ളൂ. അത് നമ്മളറിഞ്ഞില്ല. ഇവര് നമ്മളെ കയറ്റിവിട്ടു. പകുതി വഴിയിൽ രണ്ട് ലേഡീസ് സ്റ്റക്കായി കിടപ്പുണ്ടായിരുന്നു. ഞാനും സായിയും ഒന്നിച്ചായിരുന്നു. എന്റെ കാർട്ട് പോയി അവരെ ഇടിക്കാൻ പോയി. കാല് വെച്ച് ചവിട്ടിയപ്പോൾ അത് തിരിച്ചുവന്ന്. മുട്ടൊക്കെ ഇടിച്ച് നീരായി. അത് കഴിയുന്നത് വരെ ഞാൻ ചവിട്ടുകയായിരുന്നു.

Find out more: