ഐശ്വര്യ രജിനികാന്ത് വിവാഹ മോചനത്തിൽ നിന്ന് പിന്മാറുന്നു; ധനുഷിന്റെ സമ്മതം അന്തിമം! പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് ശേഷം, മക്കൾക്ക് വേണ്ടി നിയമപരമായി അത് വേണ്ട എന്നായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും ആദ്യത്തെ തീരുമാനം. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ അത് മാറി, വേർപിരിയൽ നിയമപരമായി തന്നെ വേണം എന്ന ആവശ്യത്തെ തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് ഹർജി ഫയൽ ചെയ്തു. എന്നാൽ വാദം കേൾക്കാൻ രണ്ട് തവണ കോടതി വിളിച്ചിട്ടും ഐശ്വര്യയും ധനുഷും എത്തി ചേർന്നില്ല. ഒക്ടോബർ 7 ന് ആയിരുന്നു ആദ്യം കോടതി വിളിച്ചത്. എന്നാൽ അന്ന് ഇരുവരും എത്തിയില്ല.




 അപ്പോഴേ വിവാഹ മോചനം എന്ന തീരുമാനത്തിൽ നിന്ന് ഐശ്വര്യയും ധനുഷും പിൻതിരിയുന്നു എന്ന വാർത്തകൾ വന്നിരുന്നു. രണ്ട് പേരും കോടതിയിൽ എത്തിച്ചേരാത്തതിനെ തുടർന്ന് വാദം കേൾക്കുന്നത് ഒക്ടോബർ 19 ലേക്ക് മാറ്റി. എന്നാൽ അന്നും ധനുഷും ഐശ്വര്യയും വന്നില്ല. ഇതോടെയാണ് സത്യാവസ്ഥ അന്വേഷിച്ച് രജിനികാന്ത് ഫാൻസും രംഗത്തെത്തിയത്. ധനുഷിന്റെയും ഐശ്വര്യ രജിനികാന്തിന്റെയും വിവാഹ മോചനം ഇപ്പോഴും ഒരു അന്തിമ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് റിപ്പോർട്ടുകൾ. പതനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് ശേഷം, മക്കൾക്ക് വേണ്ടി നിയമപരമായി അത് വേണ്ട എന്നായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും ആദ്യത്തെ തീരുമാനം.




അതേ സമയം ഇതിനോടകം ഐശ്വര്യയ്ക്കും ധനുഷിനും ഇടയിലുള്ള മഞ്ഞുരുകിത്തുടങ്ങി എന്നതിന് സോഷ്യൽ മീഡിയ സാക്ഷിയാണ്. മക്കളുടെ സ്‌കൂളിലെ പരിപാടികൾക്ക് ഇരുവരും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, ഐശ്വര്യയുടെ സിനിമയ്ക്ക് ധനുഷ് പിന്തുണച്ചതും, പോസ്റ്റുകൾക്ക് ലൈക്കടിച്ചതും ആരാധകർ ആഘോഷിച്ചതാണ്. ഇതിനിടയിലാണ് രജനികാന്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഈ അവസ്ഥയിൽ വിവാഹ മോചനം എന്ന തീരുമാനവുമായി മുന്നോട്ട് പോകരുത് എന്ന് അമ്മ ലത രജിനികാന്ത് ഐശ്വര്യയോട് ആവശ്യപ്പെട്ടു. 



നിനക്ക് നിന്റെ വാശിയാണോ വലുത് അച്ഛനാണോ എന്ന ലതയുടെ ചോദ്യത്തിൽ ഐശ്വര്യ വീണു, വിവാഹ മോചനത്തിൽ നിന്നും പിന്മാറി എന്നാണ് കേൾക്കുന്നത്. ധനുഷിന് ഈ തീരുമാനത്തിൽ വിയോജിപ്പില്ലത്രെ. ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹ മോചനം റദ്ദാക്കാൻ രജിനികാന്ത് പല വഴിയും ശ്രമിച്ചിരുന്നുവത്രെ. രജിനി വിളിപ്പിച്ചത് പ്രകാരം പോസ് ഗാർഡനിലുള്ള രജിനുകാന്തിന്റെ വസതിയിൽ ധനുഷ് എത്തി സംസാരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും വിവാഹ മോചനം എന്ന ആവശ്യത്തിൽ ഐശ്വര്യ ഉറച്ചു നിന്നു എന്നാണ് റിപ്പോർട്ടുകൾ.


Find out more: