മോഹൻലാലിന്റെ മരുമകൾ ആകാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്; വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ആളെ കുറിച്ച് ഗായത്രി സുരേഷ്! പ്രണവ് മോഹൻലാലിനെ പോലൊരു ആളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഗായത്രി തുറന്ന് പറഞ്ഞത് വലിയ ചർച്ചയും ട്രോളുമായി. ആ പറഞ്ഞതിൽ ഇപ്പോഴും ഗായത്രിയ്ക്ക് മാറ്റമൊന്നും ഇല്ല, ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്ന് ഇപ്പോഴും ഗായത്രി പറയുന്നു. ആനീസ് കിച്ചൺ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. പ്രണവിനെ തന്നെ വിവാഹം ചെയ്യണം എന്നല്ല, പക്ഷേ ആ കുടുംബത്തിന്റെ അറ്റ്‌മോസ്ഫിയർ എനിക്ക് ഇഷ്ടമായി. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബർത്ത് ഡേ ആഘോഷിച്ച ഒരു വീഡിയോ കണ്ടിരുന്നു. ഞാൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം, പ്രണവിനോടും ലാലേട്ടനോടും ഉള്ള ആരാധന ഒരു പ്രധാന കാരണമാണ് എന്നും ഗായത്രി പറയുന്നു.




സെലിബ്രിറ്റി ക്രഷിനെ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും, അതിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ട മലയാളത്തിലെ ഏക നടി ഗായത്രി സുരേഷ് ആയിരിക്കാം. 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഒരുമിച്ച് ജീവിതം പങ്കിടാനും, സമയം ചെലവഴിക്കാനും ഒക്കെ ഇഷ്ടമാണ്, പക്ഷേ നിങ്ങൾ മാത്രമാണ് എന്റെ ലോകം' എന്ന തിയറിയോട് യോജിപ്പില്ല എന്നാണ് ഗായത്രി പറയുന്നത്. അങ്ങനെ ഒരാൾ പറയുന്നതെല്ലാം അനുസരിച്ച്, എല്ലാ അഭിപ്രായങ്ങളും കേട്ട് നടക്കാൻ എനിക്ക് സാധിക്കില്ല. പറയുന്നത് ശരിയാണെങ്കിൽ ഞാൻ ഉൾക്കൊള്ളും, എനിക്ക് ഉൾകൊള്ളാൻ കഴിയാത്തതാണ് പറയുന്നത് എങ്കിൽ അത് മനസ്സിലാക്കാൻ കഴിയുന്ന ആളായിരിക്കണം- ഗായത്രി സുരേഷ് പറഞ്ഞു. എന്നെ സഹിക്കാൻ അല്പം ധൈര്യം വേണം എന്ന് മുൻപ് പറഞ്ഞതിനെ കുറിച്ച് ആനി ഗായത്രിയോട് ചോദിയ്ക്കുന്നുണ്ട്.





 അത് പറയുമ്പോൾ എനിക്ക് 21-22 വയസ്സേയുണ്ടായിരുന്നുള്ളൂ.ഞാനൊരു ടെറർ ക്യാരക്ടറാണ് എന്ന് സ്വയം വിശ്വസിക്കുന്ന കാലത്ത് പറഞ്ഞതാണ്. ഇപ്പോഴും അതിന് മാറ്റം വന്നു എന്നല്ല, പക്ഷേ പൊതുവെ എല്ലാവരംു ആഗ്രഹിക്കുന്നത് പോലൊരു പങ്കാളിയായിരിക്കില്ല ഞാൻ. അക്കാര്യത്തിൽ സൂക്ഷിച്ചോളൂ എന്ന അഭിപ്രായം ഇപ്പോഴുമുണ്ടത്രെ. സത്യത്തിൽ ഇപ്പോൾ കല്യാണത്തെ കുറിച്ച് ഗായത്രി ചിന്തിയ്ക്കുന്നില്ല. ഒരു വിവാഹമൊക്കെ വേണ്ടേ എന്ന് വീട്ടിൽ അമ്മ ചോദിക്കാറുണ്ട്. പക്ഷേ എന്റെ ചിന്തയിൽ അത് വന്നിട്ടില്ല.




പറ്റിയ ആളെ ഞാൻ മീറ്റ് ചെയ്യും, അപ്പോൾ മതി എന്നാണ് ആഗ്രഹം. അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല.ആനീസ് കിച്ചൺ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. പ്രണവിനെ തന്നെ വിവാഹം ചെയ്യണം എന്നല്ല, പക്ഷേ ആ കുടുംബത്തിന്റെ അറ്റ്‌മോസ്ഫിയർ എനിക്ക് ഇഷ്ടമായി. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബർത്ത് ഡേ ആഘോഷിച്ച ഒരു വീഡിയോ കണ്ടിരുന്നു. ഞാൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം, പ്രണവിനോടും ലാലേട്ടനോടും ഉള്ള ആരാധന ഒരു പ്രധാന കാരണമാണ് എന്നും ഗായത്രി പറയുന്നു.

Find out more: