ജോജുവിന്റെ സ്വപ്‌നമാണ്; പണി സിനിമയെക്കുറിച്ച് അഭയ ഹിരൺമയി! വർഷങ്ങളോളമായി ലിവിംഗ് റ്റുഗദർ ജീവിതത്തിലായിരുന്നു അഭയ. അതേക്കുറിച്ചുള്ള തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരും വഴിപിരിയുകയായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. അന്നത്തെ ജീവിതത്തിലും ഇപ്പോഴത്തെ ജീവിതത്തിലും സന്തോഷവതിയാണ് ഞാനെന്ന് ഗായിക വ്യക്തമാക്കിയിരുന്നു. മുൻപത്തെ എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് അറിയാത്തവരാണ് ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതി എന്ന് പറയുന്നത്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തു. അതനുസരിച്ച് ജീവിച്ചു. പിന്നീട് അതിൽ നിന്നും മാറി. ഇതുവരെയുള്ള ജീവിതത്തിൽ ഒരുകാര്യത്തിലും തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നും അഭയ പറഞ്ഞിരുന്നു. അഭയയുടെ അഭിമുഖങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ചർച്ചയായി മാറാറുണ്ട്.





ഇപ്പോഴിതാ താൻ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഗായിക. ഇൻസറ്റഗ്രാമിലൂടെയായിരുന്നു വിശേഷങ്ങൾ പങ്കുവെച്ചത്. പാട്ട് മാത്രമല്ല അഭിനയവും അവതരണവും ഫാഷനും മോഡലിംഗിലുമെല്ലാം താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു അഭയ ഹിരൺമയി. കരിയറിനെക്കാളും കൂടുതൽ അഭയയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളായിരുന്നു ചർച്ചയായി മാറിയത്.ഞാനൊരുപാട് എക്‌സൈറ്റഡാണ്, ഞാൻ ്അഭിനയിച്ച പണി സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ജോജുവിന്റെ സ്വപ്‌നമാണ് ഇത്. പ്രമോഷൻ പരിപാടികളിലൊന്നും എനിക്ക് പങ്കെടുക്കാനായിട്ടില്ല. ഞാൻ സ്ഥലത്തില്ല, ലണ്ടനിലാണ്.




 യുകെ ട്രിപ്പിലാണ്. നിങ്ങളെല്ലാവരും സിനിമ കാണണം, ഞാൻ ഇവിടെ നിന്നും സിനിമ കാണും എന്നുമായിരുന്നു അഭയ പറഞ്ഞത്. കുഡോസ് ബേബി എന്നായിരുന്നു സയനോരയുടെ കമന്റ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ അഭയയക്ക് ആശംസ അറിയിച്ചിട്ടുള്ളത്.ഫാമിലി ത്രില്ലർ എന്ന് വേണമെങ്കിൽ പറയാം. അഞ്ച് സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ പോവുന്നത്. അഞ്ചുപേരിലൊരാളായാണ് ഞാൻ വേഷമിട്ടത് എന്നുമായിരുന്നു പണിയെക്കുറിച്ച് നേരത്തെ അഭയ പറഞ്ഞത്. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും അഭയ മുൻപ് പങ്കുവെച്ചിരുന്നു.




 നിങ്ങളുടെ ആത്മാർത്ഥതയും പാഷനും എത്രത്തോളമാണെന്നത് നേരിട്ടറിഞ്ഞ കാര്യമാണ്. ഈ പ്രൊജക്ടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ജോജുവിനെക്കുറിച്ച് അഭയ പറഞ്ഞത്.നല്ല രീതിയിലുള്ളൊരു പണിയാണ് ഇതെന്ന് പറയാം. നൂറ് ദിവസത്തോളമുണ്ടായിരുന്നു സിനിമയുടെ ഷൂട്ട്. ഒന്നര വർഷമായി ജോജു ഇതിന്റെ പുറകിലായിരുന്നു. അതേക്കുറിച്ച് തന്നെയായിരുന്നു ഈ സമയം അദ്ദേഹം ചിന്തിച്ചത് പോലും. വേറെ പ്രൊജക്റ്റുകളൊന്നും സ്വീകരിച്ചിരുന്നില്ല.ac

Find out more: