മാസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ട്; ഇഷാനിയുടെ ആ വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ! പ്രത്യേകിച്ചു കൃഷ്ണകുമാറിന്റെ വീട്ടിലെ ഓരോരുത്തരും വ്യത്യസ്തമായ വീഡിയോകളും ഫോട്ടോഷൂട്ടുകളും നടത്തൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഇഷാനി കൃഷ്ണ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൻ വൈറലായിരുന്നു. ചിത്രങ്ങളുടെ ഭംഗി കൊണ്ടും, ഇഷാനിയുടെ സൗന്ദര്യം കൊണ്ടും എല്ലാ ഫോട്ടോകളും ശ്രദ്ധ നേടി. ചിത്രം വരച്ചതുപോലെ മനോഹരമായിരുന്നു ഓരോ ഫ്രെയിമിലും ഇഷാനി. നീണ്ട മുടിയും ആടയാഭരണങ്ങളുമൊക്കെയായി ഒരു രാജകുമാരിയെ പോലെ! എന്നാൽ എന്തായിരുന്നു ഈ ഫോട്ടോഷൂട്ടിന് പിന്നിലെ ഉദ്ദേശം? അത് വ്യക്തമാക്കി ഇപ്പോൾ യൂട്യൂബിൽ എത്തിയിരിക്കുകയാണ് ഇഷാനി.





വ്യത്യസ്തയമായി എന്തെങ്കിലും ചെയ്യാൻ എപ്പോും ആഗ്രഹിക്കുന്നവരാണ് പൊതുവെ വ്‌ളോഗർമാർ.ഇതൊരു ഇൻഡോർ ഫോട്ടോഷൂട്ട് ആയിരുന്നുവത്രെ ആദ്യം പ്ലാൻ ചെയ്തത്. പക്ഷേ അതിന് പറ്റിയ ഇന്റീരിയൽ ഒന്നും കിട്ടാത്തതിനാൽ ഔട്ട് ഡോർ ആക്കി. അത് കൂടുതൽ മനോഹരമായി എന്നാണ് ഫോട്ടോഗ്രാഫർ എസ് കെ അഭിജിത്ത് പറഞ്ഞത്. അമലയാണ് ഇഷാനിയുടെ മേക്കപ്പും ഹെയർ സ്റ്റൈലും ചെയ്തത്.ഇതാദ്യമായല്ല ചരിത്രത്തെ വിളിച്ചോതുന്ന ഇത്തരം ഫോട്ടോകൾ ഇഷാനി റീക്രിയേറ്റ് ചെയ്യുന്നത്. നേരത്തെ സഹോദരി ദിയയുടെ സംഗീത് ചടങ്ങിന് ഇഷാനി ധരിച്ച വേഷം മർലിൻ മൻരോയുടെ ഐക്കോണിക്ക് ഓറഞ്ച് ഡ്രസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പ്രത്യേകം കസ്റ്റമൈസ് ചെയ്യിപ്പിച്ചതായിരുന്നു. ആ ഡ്രസ്സിങും അന്ന് ശ്രദ്ധ നേടി.




കുറേ കാലത്തിന് മുന്നേ പ്ലാൻ ചെയ്തതായിരുന്നുവെങ്കിലും, അത് നീട്ടി വച്ച് നീട്ടി വച്ച് ദിയയുടെ കല്യാണ തിരക്കുകൾക്കിടയിൽ വരെ എത്തി. ഇനി ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയും കുറേക്കാലം കാത്തിരിക്കേണ്ടി വരും എന്നതുകൊണ്ടാണ് ഈ തിരക്കിലും ചെയ്യുന്നത്. പക്ഷേ ഫോട്ടോകൾ സെപ്റ്റംബർ ലാസ്റ്റ്, ഒക്ടോബർ ഒക്കെ ആയാലേ പുറത്തുവിടുകയുള്ളൂ എന്ന് വീഡിയോയിൽ ഇഷാനി പറയുന്നുണ്ട്. വാസ്തവത്തിൽ ഇത് മാസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് 13 ന്.



ലോങ് ഹെയറിൽ ഒരു ഫോട്ടോഷൂട്ട് നടത്തണം എന്നത് ഏറെ കാലത്തെ എന്റെ ആഗ്രഹമായിരുന്നു എന്ന് ഇഷാനി പറയുന്നു. അതിനായി പലതും റിസേർച്ച് ചെയ്തു. അവസാനം ഒരു പെയിന്റിങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താം എന്ന് തീരുമാനിച്ചത്.ചിത്രം വരച്ചതുപോലെ മനോഹരമായിരുന്നു ഓരോ ഫ്രെയിമിലും ഇഷാനി. നീണ്ട മുടിയും ആടയാഭരണങ്ങളുമൊക്കെയായി ഒരു രാജകുമാരിയെ പോലെ! എന്നാൽ എന്തായിരുന്നു ഈ ഫോട്ടോഷൂട്ടിന് പിന്നിലെ ഉദ്ദേശം? അത് വ്യക്തമാക്കി ഇപ്പോൾ യൂട്യൂബിൽ എത്തിയിരിക്കുകയാണ് ഇഷാനി.

Find out more: