തന്റെ ജീവിതം തന്നെ മാറ്റിയ സിനിമയെ കുറിച്ച് നയൻതാര; ഏറ്റവും പ്രധാനപ്പെട്ട സിനിമ; നയൻതാര! ഇന്ന് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ റിലീസ് ആയിട്ട് ഒൻപത് വർഷങ്ങളായി എന്നോർമിയ്ക്കുകയാണ് നയൻതാര. അതിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇന്നും തന്റെ ഫോണിൽ സൂക്ഷിക്കുന്ന നയൻ, ആ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചു. ഏതാണ് ആ സിനിമ എന്ന് അധികമൊന്നും ചിന്തിക്കേണ്ടതില്ല, ഇപ്പോഴത്തെ നയൻതാരയുടെ സന്തോഷകരമായ ജീവിതത്തിന് കാരണമായ നാനും റൗഡിതാൻ!ഒൻപത് എന്ന നമ്പറിന് ഇംഗ്ലീഷിൻ നയൻ എന്ന പറയുന്നതുകൊണ്ട് തന്നെ ആ നമ്പറിനോട് നയൻതാരയ്ക്ക് വല്ലാത്ത അടുപ്പമാണ്. തന്റെ പുതിയ മേക്കപ് ബ്രാന്റ് തുടങ്ങിയതും ആ പേരിലാണ്, അങ്ങനെയാവുമ്പോൾ ജീവിതം മാറ്റി മറിച്ച സിനമയുടെ ഒൻപതാം വാർഷികം നയൻതാര ആഘോഷിക്കാതിരിക്കുമോ.
'എന്റെ ജീവിതം അുഗ്രഹീതമാക്കാനും, എന്നന്നേക്കുമായി മാറ്റി മറിക്കാനും വന്ന സിനിമ, ഒൻപത് വർഷങ്ങൾക്ക് മുൻപ് ഇന്നാണ് നാനും റൗഡി താൻ എന്ന സിനിമ റിലീസ് ആയത്. ജനങ്ങളിൽ നിന്നും പുതിയ സ്നേഹം കിട്ടിയതിനും, ഒരു പെർഫോമർ എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിലും, ഒരുപാട് നല്ല അനുഭവങ്ങളും, ഓർമകളും , പുതിയ ബന്ധങ്ങളും നൽകിയതിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. പിന്നെ, തീർച്ചയായും എന്റെ ആള് വിഘ്നേശ് ശിവന്, നാനും റൗഡി താൻ എന്ന സിനിമയിലൂടെ അവനെ എനിക്ക് തന്നൽ' നയൻതാര കുറിച്ചു. എന്റെ സ്പെഷ്യൽ സിനിമയാണ് ഇത് എന്ന് സ്വയം ഓർമപ്പെടുത്തിക്കൊണ്ട് ഫോണിൽ സൂക്ഷിച്ചിരിയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ഈ പോസ്റ്റ് എന്നും നയൻതാര പറയുന്നുണ്ട്.
ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടും ഇന്നും ഹിറ്റാണ്. സിനിമയുടെ കഥ പറയാനായി നയൻതാരയുടെ അടുത്ത് പോയതിനെ കുറിച്ച് വിഘ്നേശ് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. സിനിമ നയൻതാര ഓകെ പറഞ്ഞാലും ഇല്ലെങ്കിലും, ലേഡി സൂപ്പർസ്റ്റാറിനെ ഒന്ന് നേരിൽ കാണാമല്ലോ എന്ന ആഗ്രഹമായിരുന്നുവത്രെ വിഘ്നേശ് ശിവന്. കാണുക മാത്രമല്ല, ജീവിതത്തിൽ കൂടെ കൂട്ടാനും സാധിച്ചു എന്നതാണ് സത്യം.
2015 ൽ ആണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രം റിലീസായത്. നയൻതാരയ്ക്കൊപ്പം വിജയ് സേതുമപതി നായകനായി എത്തിയ സിനിമ നിർമിച്ചത് ധനുഷ് ആണ്.
നയൻതാരയെക്കാൾ ഒരു വയസ്സ് പ്രായം കുറവാണ് വിഘ്നേശ് ശിവന്, തനിക്ക് ആരാധന മാത്രമാണെന്ന് ഒരിക്കൽ സംവിധായകൻ പ്രതികരിച്ചു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളാണെന്നായി രണ്ടു പേരും. പിന്നീട് പല അവസരങ്ങളിലായി ഇരുവരും ആ ഗോസിപ്പ് പൊട്ടിച്ചു. 2022 ൽ ആയിരുന്നു നയന്റെയും വിക്കിയുടെയും വിവാഹം. ഇന്ന് ഉലകിന്റെയും ഉയിരിന്റെയും അച്ഛനും അമ്മയുമാണ്.സിനിമയുടെ ലൊക്കേഷനിൽ ഇരുവരും സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ തന്നെ പ്രണയ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ രണ്ടു പേരും അത് നിഷേധിച്ചു.
Find out more: